അധ്യാപികയായ യുവതി ആത്മഹത്യ ചെയ്ത സംഭവം: കാമുകൻ ഒളിവിൽ‌

Spread the love

കണ്ണൂർ ∙ അധ്യാപികയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ കാമുകൻ ഒളിവിൽ. കണ്ണൂർ മനേക്കര സ്വദേശിയായ യുവാവിനെതിരെയാണ് പൊലീസ് കേസെടുത്തത്. ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന മൊകേരി വള്ളങ്ങാട് സ്വദേശിയായ ആദിത്യ (28) മരിച്ച സംഭവത്തിലാണ് യുവാവിനെതിരെ കേസ്. കണ്ണൂർ സർവകലാശാലയിൽ ഗെസ്റ്റ് അധ്യാപികയായിരുന്നു ആദിത്യ.

 

 

ആദിത്യയെ കാമുകൻ ഈ മാസം എട്ടിന് തലശ്ശേരി പഴയ ബസ് സ്റ്റാൻഡിൽ വച്ച് മർദിച്ചുവെന്നും അതിലുള്ള മനോവിഷമത്തിലാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നുമാണ് അമ്മ ഉദയ 15ന് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞ് 14നാണ് ആദിത്യ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വീട്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ ആദിത്യയെ ഉടൻ ആശുപത്രിയിൽ എത്തിച്ചു. ഇന്നലെ വൈകിട്ടാണ് മരണത്തിന് കീഴടങ്ങിയത്.

 

 

ആദിത്യയും യുവാവും ഏറെക്കാലമായി പ്രണയത്തിലായിരുന്നുവെന്നും വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നതായും നാട്ടുകാർ പറയുന്നു. എന്നാൽ കാമുകനിൽ നിന്ന് ആദിത്യ ശാരീരികവും മാനസികവുമായ ആക്രമണം നേരിട്ടിരുന്നതായി കുടുംബം ആരോപിച്ചു. ശക്തമായ അന്വേഷണം വേണമെന്ന് ആദിത്യയുടെ ബന്ധു വിനോദ് ആവശ്യപ്പെട്ടു. കാമുകൻ ആദിത്യയെ മർദിച്ചിരുന്നതായും ദേഹത്ത് മർദനമേറ്റ പാടുകളുണ്ടെന്നും വിനോദ് പറഞ്ഞു. യുവാവിനായി തിരച്ചിൽ നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു.

  • Related Posts

    കൃഷിയിടത്തിലേക്ക് പോയിട്ട് തിരിച്ചെത്തിയില്ല; ദമ്പതികള്‍ കുളത്തില്‍ മരിച്ച നിലയില്‍

    Spread the love

    Spread the loveകാസര്‍കോട് : കൃഷിയിടത്തിലേക്ക് പോയ ദമ്പതികളെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളരിക്കുണ്ട് മാലോം കാര്യോട്ട് ചാലില്‍ തടത്തില്‍ വീട്ടില്‍ സാബു (56), ഭാര്യ സജി സാബു (52 ) എന്നിവരാണ് മരിച്ചത്.   വീട്ടുപറമ്പിലെ കുളത്തില്‍ മരിച്ച…

    ഗുഡ്സ് ഓട്ടോ മറിഞ്ഞ് അപകടം; വയോധികൻ മരിച്ചു

    Spread the love

    Spread the loveപേരാമ്പ്ര (കോഴിക്കോട്) ∙ പേരാമ്പ്ര ഉണ്ണിക്കുന്നുംചാലിൽ ഗുഡ്സ് ഓട്ടോ മറിഞ്ഞ് വയോധികൻ മരിച്ചു. മുളിയങ്ങൽ കൂടത്തിങ്കൽ ഭാസ്കരൻ (65) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പത്തോടെയാണ് അപകടം. ഉണ്ണിക്കുന്നുംചാൽ കയറ്റം കയറുന്നതിനിടെ ഗുഡ്സ് ഓട്ടോയുടെ ബ്രേക്ക് നഷ്ടപ്പെട്ട് സമീപത്തെ…

    Leave a Reply

    Your email address will not be published. Required fields are marked *