സുഹ‍‍‍ത്തുക്കളുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തെങ്ങ് വീണു; 65കാരന് ദാരുണാന്ത്യം

Spread the love

കാസർകോട് ∙ സുഹൃത്തുക്കളുമായി സംസാരിച്ചുകൊണ്ടിരിക്കെ തെങ്ങ് വീണ് ജുമാ മസ്ജിദ് പ്രസിഡന്റ് മരിച്ചു. കുമ്പള പെർവാഡ് ജുമാ മസ്ജിദ് കമ്മിറ്റി പ്രസിഡന്റും മത്സ്യത്തൊഴിലാളിയുമായ അബ്ദുല്ല (65) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടരയോടെ പെർവാഡ് പിഎസ് ഗ്രൗണ്ടിന് സമീപത്താണ് അപകടം.

 

അബ്ദുല്ലയും സുഹൃത്തുക്കളായ ഇബ്രാഹിമും ഹസൈനാറും ഗ്രൗണ്ടിന് സമീപം കടപ്പുറത്ത് ഇരുന്ന് സംസാരിക്കുകയായിരുന്നു. ഈ സമയത്ത് തെങ്ങ് മറിഞ്ഞു വീഴുകയായിരുന്നു. മറ്റു രണ്ട് പേർ ഓടി രക്ഷപ്പെട്ടെങ്കിലും അബ്ദുല്ലയ്ക്ക് രക്ഷപ്പെടാൻ സാധിച്ചില്ല. ഗുരുതരമായി പരുക്കേറ്റ അബ്ദുല്ലയെ ഉടൻ കുമ്പള ജില്ലാ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: സക്കീന. മക്കൾ: ഹനീഫ, ഷംസു, അമീർ, സൈനബ, മിസ്‌രിയ, ഖദീജ.

  • Related Posts

    സ്വർണവുമായി പോയ യുവാവ് തിരിച്ചെത്തിയില്ല; ചെന്നൈയിൽ എത്തിയതായി വിവരം

    Spread the love

    Spread the loveകോഴിക്കോട് ∙ വീട്ടിൽ നിന്നു സ്വർണവുമായി പോയ യുവാവ് തിരികെ എത്തിയില്ലെന്നു പൊലീസിൽ പരാതി. ബന്ധുക്കളുടെ പരാതിയിൽ ടൗൺ പൊലീസ് അന്വേഷണം തുടരുന്നു. മടവൂർ മുട്ടാഞ്ചേരി കൊല്ലരുകണ്ടിപ്പുറായിൽ അതുൽരാജിനെ (30) കണ്ടെത്താൻ പൊലീസ് തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചു. ഡ്രൈവറാണ്…

    ‘അയാൾ വെറ്റില മുറുക്കും…’; നിർണായകമായി മൊഴി, സ്കൂട്ടറിൽ എത്തി 12 പെൺകുട്ടികളെ ഉപദ്രവിച്ചയാൾ പിടിയിൽ

    Spread the love

    Spread the loveശാസ്താംകോട്ട (കൊല്ലം) ∙ സ്കൂട്ടറിൽ കറങ്ങിനടന്ന്, വഴിയാത്രക്കാരായ പെൺകുട്ടികളെ കടന്നുപിടിച്ച് ഉപദ്രവിച്ച ശേഷം കടന്നുകളയുന്ന യുവാവ് ഒടുവിൽ പൊലീസ് പിടിയിലായി. നെടുവത്തൂരിൽ കോഴിക്കട നടത്തുന്ന പുത്തൂർ ആലയ്ക്കൽ ജംക്‌ഷനു സമീപം ചെറുമങ്ങാട് കുഴിയിൽ പുത്തൻവീട്ടിൽ ലിജോ ജോസഫ് (33)…

    Leave a Reply

    Your email address will not be published. Required fields are marked *