മിനിമം ചാര്‍ജ് 50 രൂപയാക്കണം, ഓരോ കിലോമീറ്ററിനും 25 രൂപ വര്‍ധിപ്പിക്കണം; ഓട്ടോ തൊഴിലാളികള്‍ സമരത്തിലേക്ക്

Spread the love

ഓട്ടോ ചാര്‍ജ് 50 രൂപയാക്കണം എന്ന് ആവശ്യപ്പെട്ട് ഓട്ടോ തൊഴിലാളികള്‍ സമരത്തിലേക്ക്. മിനിമം ചാര്‍ജ് 50 രൂപയായും പിന്നീടുളള ഓരോ കിലോമീറ്ററിനും 25 രൂപയായും വര്‍ധിപ്പിക്കണമെന്നാണ് ആവശ്യം.

 

ഇന്ധനവില ദിനംപ്രതി ഉയരുന്ന സാഹചര്യത്തിലാണ് ചാര്‍ജ് വര്‍ധനവ് ആവശ്യപ്പെടുന്നത്. ഇക്കാര്യം ചൂണ്ടിക്കാണിച്ച്‌ മുഖ്യമന്ത്രിക്കും ഗതാഗത വകുപ്പ് മന്ത്രിക്കും ഓട്ടോ തൊഴിലാളികള്‍ പരാതി നല്‍കി. സിഐടിയു, ഓള്‍ കേരള സ്വതന്ത്ര ഓട്ടോ തൊഴിലാളി യൂണിയന്‍ എന്നിവരാണ് സമരത്തിലേക്ക് കടക്കുന്നത്. സി ഐടിയു ഈ മാസം 16-ന് സെക്രട്ടറിയേറ്റ് മാര്‍ച്ച്‌ നടത്തും. ജില്ലാ കേന്ദ്രങ്ങളില്‍ നിന്ന് കളക്ടറേറ്റുകളിലേക്കാണ് മാര്‍ച്ച്‌ നടത്തുക.

  • Related Posts

    സ്വർണവുമായി പോയ യുവാവ് തിരിച്ചെത്തിയില്ല; ചെന്നൈയിൽ എത്തിയതായി വിവരം

    Spread the love

    Spread the loveകോഴിക്കോട് ∙ വീട്ടിൽ നിന്നു സ്വർണവുമായി പോയ യുവാവ് തിരികെ എത്തിയില്ലെന്നു പൊലീസിൽ പരാതി. ബന്ധുക്കളുടെ പരാതിയിൽ ടൗൺ പൊലീസ് അന്വേഷണം തുടരുന്നു. മടവൂർ മുട്ടാഞ്ചേരി കൊല്ലരുകണ്ടിപ്പുറായിൽ അതുൽരാജിനെ (30) കണ്ടെത്താൻ പൊലീസ് തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചു. ഡ്രൈവറാണ്…

    ‘അയാൾ വെറ്റില മുറുക്കും…’; നിർണായകമായി മൊഴി, സ്കൂട്ടറിൽ എത്തി 12 പെൺകുട്ടികളെ ഉപദ്രവിച്ചയാൾ പിടിയിൽ

    Spread the love

    Spread the loveശാസ്താംകോട്ട (കൊല്ലം) ∙ സ്കൂട്ടറിൽ കറങ്ങിനടന്ന്, വഴിയാത്രക്കാരായ പെൺകുട്ടികളെ കടന്നുപിടിച്ച് ഉപദ്രവിച്ച ശേഷം കടന്നുകളയുന്ന യുവാവ് ഒടുവിൽ പൊലീസ് പിടിയിലായി. നെടുവത്തൂരിൽ കോഴിക്കട നടത്തുന്ന പുത്തൂർ ആലയ്ക്കൽ ജംക്‌ഷനു സമീപം ചെറുമങ്ങാട് കുഴിയിൽ പുത്തൻവീട്ടിൽ ലിജോ ജോസഫ് (33)…

    Leave a Reply

    Your email address will not be published. Required fields are marked *