പൊലീസ് തിരച്ചിൽ നടത്തവേ പുതിയ പരാതി; കള്ളൻ 12 മുട്ട ഓംലറ്റടിച്ചു, 3000 രൂപയും കവർന്നു

Spread the love

ചെങ്ങന്നൂർ ∙ ചെറിയനാട്ട് മാമ്പള്ളിപ്പടിയിലെ ചായക്കടയിൽ കയറിയ മോഷ്ടാക്കൾ ഓംലറ്റുണ്ടാക്കി കഴിച്ച ശേഷം പണം കവർന്നു കടന്നു. ബുധൻ രാത്രി ചെറിയനാട് അത്തിമൺചേരിയിൽ 5 വീടുകളിൽ മോഷണവും മോഷണശ്രമവും നടത്തിയ കള്ളൻമാർക്കായി പൊലീസ് തിരച്ചിൽ നടത്തവേയാണ് പുതിയ പരാതി. ബുധൻ രാത്രി 12നു ശേഷമാണ് കടയിക്കാട് കല്ലുപറമ്പിൽ കെ.ബി.സത്യന്റെ ചായക്കടയിലും മോഷണം നടന്നത്. 3000 രൂപ കവർന്നു.

 

കടയിലുണ്ടായിരുന്ന 12 മുട്ടകൾ കൊണ്ട് ഓംലറ്റുണ്ടാക്കി കഴിച്ചാണ് കള്ളന്മാർ മടങ്ങിയത്. ഒരേസംഘം തന്നെയാണ് വീടുകളിലും ചായക്കടയിലും കയറിയതെന്നു പൊലീസ് സംശയിക്കുന്നു. അതേസമയം അത്തിമൺചേരിയിൽ നിന്നു മോഷ്ടിച്ച ബൈക്ക് കണ്ടെത്തിയതായി വിവരമുണ്ട്. മറ്റു 2 വീടുകളിൽ നിന്ന് 5000 രൂപ, കാൽ പവന്റെ സ്വർണമോതിരം, കുട, മഴക്കോട്ട് എന്നിവയും കവർന്നിരുന്നു.

  • Related Posts

    കൃഷിയിടത്തിലേക്ക് പോയിട്ട് തിരിച്ചെത്തിയില്ല; ദമ്പതികള്‍ കുളത്തില്‍ മരിച്ച നിലയില്‍

    Spread the love

    Spread the loveകാസര്‍കോട് : കൃഷിയിടത്തിലേക്ക് പോയ ദമ്പതികളെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളരിക്കുണ്ട് മാലോം കാര്യോട്ട് ചാലില്‍ തടത്തില്‍ വീട്ടില്‍ സാബു (56), ഭാര്യ സജി സാബു (52 ) എന്നിവരാണ് മരിച്ചത്.   വീട്ടുപറമ്പിലെ കുളത്തില്‍ മരിച്ച…

    ഗുഡ്സ് ഓട്ടോ മറിഞ്ഞ് അപകടം; വയോധികൻ മരിച്ചു

    Spread the love

    Spread the loveപേരാമ്പ്ര (കോഴിക്കോട്) ∙ പേരാമ്പ്ര ഉണ്ണിക്കുന്നുംചാലിൽ ഗുഡ്സ് ഓട്ടോ മറിഞ്ഞ് വയോധികൻ മരിച്ചു. മുളിയങ്ങൽ കൂടത്തിങ്കൽ ഭാസ്കരൻ (65) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പത്തോടെയാണ് അപകടം. ഉണ്ണിക്കുന്നുംചാൽ കയറ്റം കയറുന്നതിനിടെ ഗുഡ്സ് ഓട്ടോയുടെ ബ്രേക്ക് നഷ്ടപ്പെട്ട് സമീപത്തെ…

    Leave a Reply

    Your email address will not be published. Required fields are marked *