180 കുട്ടികൾക്ക് സ്കോളർഷിപ്പ്; അച്ഛന്റെ ജന്മനാട്ടിൽ സ്നേഹസമ്മാനവുമായി വിജയും രശ്മികയും

Spread the love

തെലങ്കാനയിലെ സർക്കാർ സ്കൂളുകളിലെ മിടുക്കരായ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുകൾ വിതരണം ചെയ്ത് നടൻ വിജയ് ദേവരകൊണ്ടയും നടി രശ്മിക മന്ദാനയും. തെലങ്കാനയിലെ അച്ചംപേട്ട് മണ്ഡലിലെ തുമ്മൻപേട്ട് ഗ്രാമത്തിൽ നടന്ന ചടങ്ങിലാണ് ഇരുവരും ചേർന്ന് സ്കോളർഷിപ്പുകൾ കൈമാറിയത്. ഒൻപത്, പത്ത് ക്ലാസുകളിലെ തിരഞ്ഞെടുത്ത 180 വിദ്യാർത്ഥികൾക്കാണ് ദി ദേവരകൊണ്ട ഫൗണ്ടേഷൻ വഴി ധനസഹായം നൽകുന്നത്.

 

അച്ഛന്റെ ജന്മനാടായ തുമ്മൻപേട്ടിലെ കുട്ടികൾക്ക് പിന്തുണയേകാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് വിജയ് ദേവരകൊണ്ട എക്സിലൂടെ പങ്കുവെച്ചു. സ്നേഹവും പിന്തുണയും നൽകുന്ന സമൂഹത്തിന് തിരികെ നൽകാൻ ആഗ്രഹിച്ച ഒരു ചെറിയ സ്വപ്നത്തിന്റെ തുടക്കമാണിതെന്നും, തുമ്മൻപേട്ടിൽ നിന്ന് ആരംഭിച്ച് ഭാവിയിൽ ഈ പദ്ധതി തെലങ്കാനയിലുടനീളം വ്യാപിപ്പിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും വിജയ് ചടങ്ങിൽ പറഞ്ഞു.

 

വിദ്യാർത്ഥികൾക്ക് ആശംസകൾ നേർന്നുകൊണ്ട് രശ്മിക മന്ദാനയും ചടങ്ങിൽ സംസാരിച്ചു.

 

കഴിഞ്ഞ ഫെബ്രുവരിയിലാണ് വിജയും രശ്മികയും വിവാഹിതരായത്. വിവാഹശേഷം ഇരുവരും തുമ്മൻപേട്ടിലെ തങ്ങളുടെ പുതിയ വീട്ടിൽ ഗൃഹപ്രവേശ ചടങ്ങുകൾക്കായി എത്തിയപ്പോഴാണ് വിദ്യാർത്ഥികൾക്കായി ഇങ്ങനെയൊരു പദ്ധതി പ്രഖ്യാപിച്ചത്.

  • Related Posts

    ഓടിക്കോ, മൂർഖനാണ്’; വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു

    Spread the love

    Spread the loveമുംബൈ∙ വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിൽക്കുകയായിരുന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു. മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ സഹ്യാദ്രി മലനിരകളിൽ സ്ഥിതി ചെയ്യുന്ന അംബോലി വെള്ളച്ചാട്ടത്തിലാണ് സംഭവം. വെള്ളച്ചാട്ടം കാണാനെത്തിയ യുവാവിന്റെ തോളിലേക്കാണ് പാമ്പ് വീണത്. ഇത് സമീപത്തുണ്ടായിരുന്നവരെ പരിഭ്രാന്തരാക്കി. സംഭവത്തിന്റെ…

    അഡിഡാസ് ഇന്ത്യയില്‍ കൂട്ടപ്പിരിച്ചുവിടല്‍; 350 ജീവനക്കാരെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

    Spread the love

    Spread the loveഗുരുഗ്രാം: ജര്‍മന്‍ സ്‌പോര്‍ട്‌സ് വെയര്‍ കമ്പനിയായ അഡിഡാസ് ഇന്ത്യയിലെ ടെക് വിഭാഗത്തില്‍ ജീവനക്കാരുടെ എണ്ണം കുറച്ചു. ഗുരുഗ്രാം ടെക് ഹബിലെ 350-ഓളം ജീവനക്കാരെ കഴിഞ്ഞ ദിവസം കമ്പനി പിരിച്ചു വിട്ടിരുന്നു. 350 ജീവനക്കാരെന്ന കണക്ക് കമ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രവര്‍ത്തനങ്ങള്‍…

    Leave a Reply

    Your email address will not be published. Required fields are marked *