തീപിടിച്ചെന്ന് അഭ്യൂഹം; ട്രെയിനിൽ നിന്ന് ചാടിയവരെ മറ്റൊരു ട്രെയിനിടിച്ചു, 4 മരണം

Spread the love

ഭോപ്പാൽ∙ മധ്യപ്രേദശിൽ ട്രെയിനിടിച്ച് നാലുമരണം. ട്രാക്കിൽ നിർത്തിയിട്ട ട്രെയിനിൽ നിന്നിറങ്ങിയ യാത്രക്കാരെ എതിർദിശയിൽനിന്നു വന്ന ട്രെയിൻ ഇടിക്കുകയായിരുന്നു. ഹെതംപൂർ റെയിൽവേ സ്റ്റേഷന് സമീപമാണ് സംഭവം. ഖജുരാഹോ-ഉദയ്പൂർ ഇന്റർസിറ്റി എക്സ്പ്രസിലെ (19665) യാത്രക്കാരാണ് മരിച്ചത്.

 

വൈകുന്നേരം 4.15 നാണ് സംഭവം. ഈ സമയം ട്രെയിൻ നിർത്തിയിട്ടിരിക്കുകയായിരുന്നു. എന്നാൽ ട്രെയിനിൽ തീപിടിത്തമുണ്ടായെന്ന് ചിലർ പ്രചരിപ്പിച്ചു. ഇതേതുടർന്ന് ആളുകൾ വണ്ടിയിൽ നിന്നിറങ്ങുകയും സമീപ ട്രാക്കിലേക്ക് മാറുകയുമായിരുന്നു. ഈ സമയം ഇതിലെ വന്ന ഫിറോസ്പൂർ-സീനി പാടൽകോട്ട് എക്സ്പ്രസ് ഇടിച്ചാണ് 4 പേർ മരിച്ചത്. അതേസമയം യാത്രക്കാരിലൊരാൾ ചങ്ങല വലിച്ചതിനെ തുടർന്നാണ് ട്രെയിൻ നിന്നതെന്നാണ് റെയിൽവേയുടെ വിശദീകരണം.

  • Related Posts

    ഓടിക്കോ, മൂർഖനാണ്’; വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു

    Spread the love

    Spread the loveമുംബൈ∙ വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിൽക്കുകയായിരുന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു. മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ സഹ്യാദ്രി മലനിരകളിൽ സ്ഥിതി ചെയ്യുന്ന അംബോലി വെള്ളച്ചാട്ടത്തിലാണ് സംഭവം. വെള്ളച്ചാട്ടം കാണാനെത്തിയ യുവാവിന്റെ തോളിലേക്കാണ് പാമ്പ് വീണത്. ഇത് സമീപത്തുണ്ടായിരുന്നവരെ പരിഭ്രാന്തരാക്കി. സംഭവത്തിന്റെ…

    അഡിഡാസ് ഇന്ത്യയില്‍ കൂട്ടപ്പിരിച്ചുവിടല്‍; 350 ജീവനക്കാരെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

    Spread the love

    Spread the loveഗുരുഗ്രാം: ജര്‍മന്‍ സ്‌പോര്‍ട്‌സ് വെയര്‍ കമ്പനിയായ അഡിഡാസ് ഇന്ത്യയിലെ ടെക് വിഭാഗത്തില്‍ ജീവനക്കാരുടെ എണ്ണം കുറച്ചു. ഗുരുഗ്രാം ടെക് ഹബിലെ 350-ഓളം ജീവനക്കാരെ കഴിഞ്ഞ ദിവസം കമ്പനി പിരിച്ചു വിട്ടിരുന്നു. 350 ജീവനക്കാരെന്ന കണക്ക് കമ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രവര്‍ത്തനങ്ങള്‍…

    Leave a Reply

    Your email address will not be published. Required fields are marked *