ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞുവീണു; പ്രവാസി യുവാവിന് ദാരുണാന്ത്യം

Spread the love

ദുബൈ: സുഹൃത്തുക്കളോടൊപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടെ പ്രവാസി യുവാവ് ദുബൈയില്‍ കുഴഞ്ഞുവീണ് മരിച്ചു. ദുബൈയില്‍ ബിസിനസ് നടത്തിവരികയായിരുന്ന കര്‍ണാടക ഭട്കല്‍ സ്വദേശി മുഹമ്മദ് സഫ് വാന്‍ ഷാനു(38)വാണ് മരിച്ചത്.

 

ഞായറാഴ്ച രാവിലെ ബാറ്റ് ചെയ്തുകൊണ്ടിരിക്കെ പെട്ടെന്ന് പിച്ചില്‍ കുഴഞ്ഞുവീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ പ്രഥമശുശ്രൂഷ നല്‍കി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാറില്‍ ഒരുമിച്ചാണ് ക്രിക്കറ്റ് കളിക്കാനായി ഗ്രൗണ്ടിലെത്തിയതെന്നും യാതൊരുവിധ അസ്വാഭാവികതയും ഉണ്ടായിരുന്നില്ലെന്നുമാണ് സുഹൃത്തുക്കള്‍ പറയുന്നത്.

 

കഴിഞ്ഞ 15 വര്‍ഷമായി യുഎഇയിലുള്ള മുഹമ്മദ് സഫ് വാന്‍ എട്ടുവര്‍ഷത്തോളം സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്ത ശേഷമാണ് സ്വന്തമായി ബിസിനസ് ആരംഭിച്ചത്. യുഎഇയിലെ പ്രവാസി ക്രിക്കറ്റ് കൂട്ടായ്മകളില്‍ മികച്ച ബാറ്ററായി അറിയപ്പെട്ടിരുന്ന അദ്ദേഹം ഒട്ടേറെ ടൂര്‍ണമെന്റുകളില്‍ ടീമുകളെ നയിക്കുകയും മികച്ച കളിക്കാരനുള്ള സമ്മാനം സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്. ഭാര്യയും മൂന്ന് ആണ്‍കുട്ടികളും നാല് മാസം മാത്രം പ്രായമുള്ള ഒരു പെണ്‍കുഞ്ഞുമടങ്ങുന്നതാണ് മുഹമ്മദ് സഫ് വാന്റെ കുടുംബം. സഹോദരന്‍ ദുബൈയില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്നു. മൃതദേഹം ഇന്നലെ വൈകിട്ട് മുഹൈസിന ഖബര്‍സ്ഥാനില്‍ സംസ്‌കരിച്ചു.

  • Related Posts

    100 വയസ്സ് പിന്നിട്ടവർ ഒരു ലക്ഷം കടന്നു; ലോകത്തെ ഞെട്ടിച്ച് ജപ്പാന്റെ ദീർഘായുസ് റെക്കോർഡ്

    Spread the love

    Spread the loveലോകത്ത് ഏറ്റവും കൂടുതൽ ആയുർദൈർഘ്യമുള്ള ജനസംഖ്യയുള്ള രാജ്യങ്ങളിലൊന്നായ ജപ്പാനിൽ പുതിയ റെക്കോർഡ്. രാജ്യത്ത് 100 വയസോ അതിൽ കൂടുതലോ പ്രായമുള്ളവരുടെ എണ്ണം ആദ്യമായി ഒരു ലക്ഷം കടന്നിരിക്കുന്നു. ജപ്പാൻ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം…

    മലയാളി യുവ ഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു

    Spread the love

    Spread the loveഷാർജ ∙ മലയാളി യുവ ദന്ത ഡോക്ടർ ഷാർജയിൽ കുഴഞ്ഞുവീണ് മരിച്ചു. അലനല്ലൂർ തയ്യിൽ യാസിറിന്റെ ഭാര്യ മലപ്പുറം വണ്ടൂർ പൂക്കുളം സ്വദേശി ഡോ. അഫീന റഹീം (32) ആണ് മരിച്ചത്. ഇല്ലിക്കതൊടിക അബ്ദുറഹീമിന്റെ മകളാണ്. മൃതദേഹം ചൊവ്വാഴ്ച…

    Leave a Reply

    Your email address will not be published. Required fields are marked *