വി ഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്; വിസ്മയങ്ങള്‍ക്ക് കാതോര്‍ത്ത് കേരളം

Spread the love

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന് രാവിലെ 9 മണിക്ക് അവതരിപ്പിക്കും. ജനുവരി 29ന് എല്‍ഡിഎഫ് സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റ് പുതുക്കിയാകും ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി വി ഡി സതീശന്‍ ബജറ്റ് അവതരിപ്പിക്കുക. ബജറ്റില്‍ വികസന പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കുമെന്ന് സൂചനയുണ്ട്. സംസ്ഥാനത്തിന്റെ സാമ്പത്തിക ആരോഗ്യം അതീവ മോശമാണെന്ന് വിലയിരുത്തി ധനവകുപ്പ് ധവളപത്രം പുറത്തിറക്കിയതിന് തൊട്ടുപിന്നാലെയാണ് ആദ്യ ബജറ്റ് വരുന്നത്.

 

ആര്‍. ശങ്കറിനും ഉമ്മന്‍ ചാണ്ടിക്കും ശേഷം ധനവകുപ്പ് കൈകാര്യം ചെയ്ത് ബജറ്റ് അവതരിപ്പിക്കുന്ന കോണ്‍ഗ്രസ് മുഖ്യമന്ത്രിയായി വിഡി സതീശന്‍ ചരിത്രം കുറിക്കാനൊരുങ്ങുമ്പോള്‍, കേരളം ഉറ്റുനോക്കുന്നത് സാമ്പത്തിക അച്ചടക്കത്തിലേക്കുള്ള സംസ്ഥാനത്തിന്റെ ചുവടുവെപ്പുകളാണ്. കേന്ദ്രത്തില്‍നിന്നു പ്രതീക്ഷിച്ച റവന്യു കമ്മി ഗ്രാന്റ് അടക്കം കിട്ടില്ലെന്നു സൂചനയുള്ളതിനാല്‍ വരുമാനം മെച്ചപ്പെടുത്താനുള്ള നിര്‍ദേശങ്ങള്‍ ബജറ്റിലുണ്ടാകുമെന്നാണു സൂചന.

 

‘മിഷന്‍ സമുദ്ര’ അടക്കമുള്ള വമ്പന്‍ പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കുന്നുണ്ട്. സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ വര്‍ധന, ശമ്പള പരിഷ്‌കരണം, ക്ഷേമപെന്‍ഷന്‍ വര്‍ധന, ഇന്ദിരാ ഗാരന്റികള്‍ നടപ്പാക്കുന്നതിനുള്ള നടപടികള്‍, ഭൂനിയമങ്ങളില്‍ പൊളിച്ചെഴുത്ത് തുടങ്ങിയ പ്രഖ്യാപനങ്ങളും കേരളം കാത്തിരിക്കുന്നു. കിഫ്ബിയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ എന്താണെന്നും ബജറ്റിലൂടെ അറിയാം. കിഫ്ബിയില്‍ ഭരണതലത്തിലും നിയമനത്തിലും പരിഷ്‌കാരം വരുത്തുമെന്നാണ് സൂചന.

  • Related Posts

    നാസിക്കിൽ നിന്ന് വരവ് കുറഞ്ഞു, സവാള വില കുതിക്കുന്നു; പ്രതീക്ഷ അടുത്ത മാസം എത്തുന്ന ചുവന്ന സവാള

    Spread the love

    Spread the loveകോഴിക്കോട് ∙ സവാള വിലയും കൂടുന്നു. കിലോഗ്രാമിനു 55 മുതൽ 60 രൂപ വരെയാണ് ചില്ലറ വില. ഒരു മാസം മുൻപു വരെ 30 മുതൽ 40 രൂപ വരെയായിരുന്നുവെന്ന് വ്യാപാരികൾ പറഞ്ഞു. മഹാരാഷ്ട്രയിലെ നാസിക്കിൽ നിന്ന് സവാളയുടെ…

    ‘മുതിർന്ന പൗരന്മാരുടെ സംരക്ഷണം സംസ്‌കാരമാകണം’; വയോജന വകുപ്പുമായി 12 സ്ഥാപനങ്ങൾ ധാരണാപത്രം ഒപ്പുവെച്ചു

    Spread the love

    Spread the loveതിരുവനന്തപുരം: മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണം ഒരു സാമൂഹിക സംസ്‌കാരമായി വളര്‍ത്തിയെടുക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. എന്‍ജിഒകളും മറ്റ് ഏജന്‍സികളും ഇതിനായി കൈകോര്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അച്ഛനമ്മമാരെ ഉപേക്ഷിക്കുകയോ ഇറക്കിവിടുകയോ ചെയ്യുന്നവര്‍ക്കെതിരെ ടുത്ത നിയമനടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.…

    Leave a Reply

    Your email address will not be published. Required fields are marked *