സോഷ്യൽ മീഡിയ വഴി സൗഹൃദം, ലോഡ്ജിൽ എത്തിച്ച് പീഡനം; വിദ്യാർഥിനികളുടെ പരാതിയിൽ അന്വേഷണം

Spread the love

മൂന്നാർ: മൂന്നാറിൽ രണ്ട് സ്കൂൾ വിദ്യാർഥിനികൾ പീഡനത്തിനിരയായതായി പരാതി. സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവാക്കളാണ് വിദ്യാർഥിനികളെ ലോഡ്ജിൽ എത്തിച്ച് പീഡിപ്പിക്കുക ആയിരുന്നു. രണ്ട് ദിവസം വിദ്യാർഥിനികളെ റൂമിൽ അടച്ചിട്ട് പീഡിപ്പിച്ചതെന്നാണ് കേസ്. സംഭവത്തിൽ മൂന്നാർ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

 

ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്ന രണ്ട് വിദ്യാർഥിനികൾ തിങ്കളാഴ്ച രാവിലെ സ്കൂളിലേക്ക് പോകുന്നതിനായി ടൗണിലേക്ക് വരുന്നതിനിടെയാണ് സംഭവം. മൂന്നാറിലെ ഒരു ലോഡ്ജിൽ താമസിച്ചിരുന്ന രണ്ട് യുവാക്കൾ കുട്ടികളെ മുറിയിലേക്ക് വിളിച്ച് വരുത്തുക ആയിരുന്നു. തുടർന്ന് റൂമിനുള്ളിൽ വെച്ച് വിദ്യാർഥിനികളെ പീഡിപ്പിക്കുക ആയിരുന്നു. ഇൻസ്റ്റഗ്രാം വഴിയുള്ള മുൻപരിചയമാണ് സംഭവത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

 

രണ്ട് ദിവസമായി വിദ്യാർഥിനികൾ ക്ലാസിൽ ഹാജരാകാതിരുന്നതിനെ തുടർന്ന് അധ്യാപകർ നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറത്തറിയുന്നത്. ബുധനാഴ്ച സ്കൂളിലെത്തിയ കുട്ടികളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച സ്കൂൾ അധികൃതർ ഉടൻ തന്നെ പൊലീസിനെ വിവരം അറിയിച്ചു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ലോഡ്ജിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് തെളിവുകൾ ശേഖരിച്ചിട്ടുണ്ട്.

  • Related Posts

    കൃഷിയിടത്തിലേക്ക് പോയിട്ട് തിരിച്ചെത്തിയില്ല; ദമ്പതികള്‍ കുളത്തില്‍ മരിച്ച നിലയില്‍

    Spread the love

    Spread the loveകാസര്‍കോട് : കൃഷിയിടത്തിലേക്ക് പോയ ദമ്പതികളെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളരിക്കുണ്ട് മാലോം കാര്യോട്ട് ചാലില്‍ തടത്തില്‍ വീട്ടില്‍ സാബു (56), ഭാര്യ സജി സാബു (52 ) എന്നിവരാണ് മരിച്ചത്.   വീട്ടുപറമ്പിലെ കുളത്തില്‍ മരിച്ച…

    ഗുഡ്സ് ഓട്ടോ മറിഞ്ഞ് അപകടം; വയോധികൻ മരിച്ചു

    Spread the love

    Spread the loveപേരാമ്പ്ര (കോഴിക്കോട്) ∙ പേരാമ്പ്ര ഉണ്ണിക്കുന്നുംചാലിൽ ഗുഡ്സ് ഓട്ടോ മറിഞ്ഞ് വയോധികൻ മരിച്ചു. മുളിയങ്ങൽ കൂടത്തിങ്കൽ ഭാസ്കരൻ (65) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പത്തോടെയാണ് അപകടം. ഉണ്ണിക്കുന്നുംചാൽ കയറ്റം കയറുന്നതിനിടെ ഗുഡ്സ് ഓട്ടോയുടെ ബ്രേക്ക് നഷ്ടപ്പെട്ട് സമീപത്തെ…

    Leave a Reply

    Your email address will not be published. Required fields are marked *