പൊലീസിനെ ആക്രമിച്ചത് അടക്കം ഒന്‍പത് കേസുകള്‍; കാര്‍ വളഞ്ഞ് പൊലീസ്, പിടികിട്ടാപ്പുള്ളി പിടിയില്‍

Spread the love

കണ്ണൂര്‍: പൊലീസിനെ ആക്രമിച്ചതുള്‍പ്പെടെ ഒന്‍പത് കേസുകളില്‍ പ്രതിയായ, പിടികിട്ടാപ്പുള്ളിയായി കോടതി പ്രഖ്യാപിച്ച യുവാവിനെ തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു. തളിപ്പറമ്പ് യത്തീം ഖാനക്ക് സമീപത്തെ കാക്കോടകത്ത്പുരയില്‍ മൊട്ടച്ചി ഫൈസലിനെയാണ് (40) തളിപ്പറമ്പ എസ്‌ഐ യദുകൃഷ്ണന്‍ അറസ്റ്റ് ചെയ്തത്.

 

പൊലീസിനെ അക്രമിച്ചതടക്കം ഒന്‍പത് കേസുകളില്‍ പ്രതിയായ ഫൈസല്‍ മുങ്ങി നടക്കുകയായിരുന്നു. അതിനിടെ ഇയാളെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു. പിന്നീട് വിദേശത്തേക്ക് കടന്ന ഫൈസല്‍ അടുത്തിടെയാണ് തിരിച്ചെത്തിയത്.

 

വെള്ളിയാഴ്ച്ച വൈകുന്നേരം കുറ്റേരിയില്‍ വെച്ച് കാര്‍ തടഞ്ഞാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.എസ്‌ഐ ടിഎസ് ഷര്‍ഫുദീന്‍, സിപിഒ സി പ്രജീഷ് എന്നിവരും അറസ്റ്റ് ചെയ്ത പൊലീസ് സംഘത്തിലുണ്ടായിരുന്നു.

  • Related Posts

    കൃഷിയിടത്തിലേക്ക് പോയിട്ട് തിരിച്ചെത്തിയില്ല; ദമ്പതികള്‍ കുളത്തില്‍ മരിച്ച നിലയില്‍

    Spread the love

    Spread the loveകാസര്‍കോട് : കൃഷിയിടത്തിലേക്ക് പോയ ദമ്പതികളെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളരിക്കുണ്ട് മാലോം കാര്യോട്ട് ചാലില്‍ തടത്തില്‍ വീട്ടില്‍ സാബു (56), ഭാര്യ സജി സാബു (52 ) എന്നിവരാണ് മരിച്ചത്.   വീട്ടുപറമ്പിലെ കുളത്തില്‍ മരിച്ച…

    ഗുഡ്സ് ഓട്ടോ മറിഞ്ഞ് അപകടം; വയോധികൻ മരിച്ചു

    Spread the love

    Spread the loveപേരാമ്പ്ര (കോഴിക്കോട്) ∙ പേരാമ്പ്ര ഉണ്ണിക്കുന്നുംചാലിൽ ഗുഡ്സ് ഓട്ടോ മറിഞ്ഞ് വയോധികൻ മരിച്ചു. മുളിയങ്ങൽ കൂടത്തിങ്കൽ ഭാസ്കരൻ (65) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പത്തോടെയാണ് അപകടം. ഉണ്ണിക്കുന്നുംചാൽ കയറ്റം കയറുന്നതിനിടെ ഗുഡ്സ് ഓട്ടോയുടെ ബ്രേക്ക് നഷ്ടപ്പെട്ട് സമീപത്തെ…

    Leave a Reply

    Your email address will not be published. Required fields are marked *