ഏഴുവയസ്സുകാരന് നേരെ ക്രൂരത; ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു, പിതാവിനെതിരെ കേസ്

Spread the love

ആലുവ: എടത്തല പുക്കാട്ടുപടിയില്‍ ഏഴുവയസുകാരനെ പിതാവ് ചട്ടുകം പഴുപ്പിച്ച് ശരീരത്തില്‍ പൊള്ളലേല്‍പ്പിച്ചതായി പരാതി. കുട്ടിയുടെ ദേഹത്തെ പാടുകള്‍ കണ്ടതിനെത്തുടര്‍ന്ന് അയല്‍വാസികള്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരമറിയിച്ചതിന് പിന്നാലെ ചൈല്‍ഡ് ലൈന്‍ അധികൃതര്‍ കുട്ടിയെ ഏറ്റെടുത്ത് ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റി.

 

ആദ്യഘട്ടത്തില്‍ നടന്ന കൗണ്‍സിലിങ്ങില്‍ പിതാവാണ് ഉപദ്രവിച്ചതെന്ന് കുട്ടി വെളിപ്പെടുത്തിയിരുന്നില്ല. തനിക്ക് സ്വയമേ പൊള്ളലേറ്റതാണെന്നായിരുന്നു കുട്ടിയുടെ മൊഴി. എന്നാല്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നടത്തിയ തുടര്‍ച്ചയായ കൗണ്‍സിലിങ്ങിനും സംഭാഷണങ്ങള്‍ക്കും ഒടുവിലാണ് പിതാവാണ് തന്നെ പൊള്ളിച്ചതെന്ന് കുട്ടി സമ്മതിച്ചത്.

 

കുട്ടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ എടത്തല പൊലീസ് പിതാവിനെതിരെ കേസെടുത്തു. കുട്ടിയെ വിശദമായ പരിശോധനയ്ക്കായി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ ശരീരത്തില്‍ പലയിടങ്ങളിലും പൊള്ളലേറ്റ പാടുകള്‍ ഉള്ളതായി പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. പീഡനത്തിനിരയായ കുട്ടിക്ക് രണ്ട് സഹോദരങ്ങളുണ്ട്. അവര്‍ക്കും സമാനമായ രീതിയിലുള്ള ആക്രമണങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടോ എന്ന് പൊലീസ് പരിശോധിച്ചു വരികയാണ്.

  • Related Posts

    കൃഷിയിടത്തിലേക്ക് പോയിട്ട് തിരിച്ചെത്തിയില്ല; ദമ്പതികള്‍ കുളത്തില്‍ മരിച്ച നിലയില്‍

    Spread the love

    Spread the loveകാസര്‍കോട് : കൃഷിയിടത്തിലേക്ക് പോയ ദമ്പതികളെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളരിക്കുണ്ട് മാലോം കാര്യോട്ട് ചാലില്‍ തടത്തില്‍ വീട്ടില്‍ സാബു (56), ഭാര്യ സജി സാബു (52 ) എന്നിവരാണ് മരിച്ചത്.   വീട്ടുപറമ്പിലെ കുളത്തില്‍ മരിച്ച…

    ഗുഡ്സ് ഓട്ടോ മറിഞ്ഞ് അപകടം; വയോധികൻ മരിച്ചു

    Spread the love

    Spread the loveപേരാമ്പ്ര (കോഴിക്കോട്) ∙ പേരാമ്പ്ര ഉണ്ണിക്കുന്നുംചാലിൽ ഗുഡ്സ് ഓട്ടോ മറിഞ്ഞ് വയോധികൻ മരിച്ചു. മുളിയങ്ങൽ കൂടത്തിങ്കൽ ഭാസ്കരൻ (65) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പത്തോടെയാണ് അപകടം. ഉണ്ണിക്കുന്നുംചാൽ കയറ്റം കയറുന്നതിനിടെ ഗുഡ്സ് ഓട്ടോയുടെ ബ്രേക്ക് നഷ്ടപ്പെട്ട് സമീപത്തെ…

    Leave a Reply

    Your email address will not be published. Required fields are marked *