ഭാര്യയെവിടെ? കണ്ടെത്തിയില്ലെങ്കിൽ ജീവനൊടുക്കുമെന്ന് യുവാവ്, അന്വേഷണത്തിൽ ചുരുളഴിഞ്ഞത് ക്രൂരകൊലപാതകം

Spread the love

പട്ന∙ കാണാതായ ഭാര്യയ്ക്ക് വേണ്ടി യുവാവ് നടത്തിയ പോരാട്ടത്തിൽ പൊലീസ് ചുരുളഴിച്ചത് അതിക്രൂരമായ കൊലപാതകത്തിന്റെ കഥ. ബിഹാറിലെ മുസാഫർപുരിലാണ് സംഭവം. പത്തൊൻപതുകാരിയായ ഭാര്യ സുജാത കുമാരിയെ കാണാനില്ലെന്നതായിരുന്നു ഭർത്താവ് ഗൗരീശങ്കറിന്റെ പരാതി. ചെറുപ്പകാലം മുതൽ പരിചയക്കാരായിരുന്ന സുജാതയും ഗൗരീശങ്കറും വീട്ടുകാരുടെ എതിർപ്പിനെ വകവയ്ക്കാതെ ഇക്കഴിഞ്ഞ ജനുവരിയിൽ വിവാഹിതരാവുകയായിരുന്നു. തുടർന്ന് ഇരുവരും ഹരിയാനയിലേക്ക് പോയി. എന്നാൽ ഇതിനു പിന്നാലെ സുജാതയെ ഗൗരീശങ്കർ തട്ടിക്കൊണ്ട് പോയെന്ന് കാട്ടി വീട്ടുകാർ പൊലീസിൽ പരാതി നൽകി.

 

ഫെബ്രുവരിയിൽ ഇരുവരെയും പൊലീസ് കോടതിയിൽ ഹാജരാക്കുകയും ഭർത്താവിനൊപ്പം പോകണമെന്ന് പെൺകുട്ടി കോടതിയിൽ പറയുകയും ചെയ്തു. നിയമനടപടികളുടെ ഭാഗമായി സ്വന്തം വീട്ടിലേക്ക് പോയ സുജാതയുമായി മാർച്ച് 31നാണ് ഗൗരീശങ്കർ അവസാനമായി സംസാരിച്ചത്. പിന്നീട് സുജാതയെക്കുറിച്ച് ഗൗരീശങ്കറിന് ഒരു വിവരവും ലഭിച്ചിരുന്നില്ല. പൊലീസിൽ ഗൗരീശങ്കർ പരാതി നൽകിയെങ്കിലും കാര്യമുണ്ടായില്ല. തുടർന്ന് ഭാര്യയെ കണ്ടെത്തിയില്ലെങ്കിൽ ജീവിതം അവസാനിപ്പിക്കുമെന്ന ഗൗരീശങ്കറിന്റെ മുന്നറിയിപ്പിൽ പൊലീസ് പ്രത്യേക സംഘത്തെ രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. ചോദ്യം ചെയ്യലിൽ സുജാതയുടെ സഹോദരൻ അഭിഷേക് കുമാർ കൊലപാതകം സമ്മതിച്ചു. മേയ് എട്ടി സുജാതയെ കുടുംബാംഗങ്ങൾ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു വെളിപ്പെടുത്തൽ. തുടർന്ന് മൃതദേഹം കത്തിച്ചുകളഞ്ഞതായും തെളിഞ്ഞു.

  • Related Posts

    ഭാര്യയ്ക്ക് ബർ‍ത്ത്ഡേ സർപ്രൈസ് നൽകാനെത്തിയ യുവാവ് മരിച്ച നിലയിൽ; കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തി?

    Spread the love

    Spread the loveഭുവനേശ്വർ ∙ ഒഡീഷയിലെ ബാലസോർ ജില്ലയിൽ ഭാര്യയുടെ ജന്മദിനം ആഘോഷിക്കാൻ വീട്ടിലേക്ക് എത്തിയ എൻജിനീയറെ മരിച്ച നിലയിൽ കണ്ടെത്തി. ജഗത്സിംഗ്പുർ നിവാസിയായ രശ്മിരഞ്ജൻ സേഥിയെയാണ് (34) ഭാര്യ താമസിച്ചിരുന്ന വാടക വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കാമുകന്റെ സഹായത്തോടെ…

    ഭാര്യയെ കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്തി, ഭര്‍ത്താവ് പിടിയില്‍

    Spread the love

    Spread the loveകാസര്‍കോട്: ഭര്‍ത്താവ് ഭാര്യയെ കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്തി. ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വടകര മുക്കിലാണ് സംഭവം. വടകരമുക്കില്‍ വാടകക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന യുപി സ്വദേശികളായ ഛമ(27)നെയാണ് ഭാര്‍ത്താവ് സുനില്‍ കഴുത്തില്‍ കയര്‍മുറുക്കി കൊലപ്പെടുത്തിയത്. ശനിയാഴ്ച അര്‍ധരാത്രിയാണ് സംഭവം.…

    Leave a Reply

    Your email address will not be published. Required fields are marked *