പമ്പ് ജീവനക്കാരനെതിരായ അതിക്രമം; പ്രതികൾക്ക് 26 ലക്ഷം പിഴ; അതേ, പമ്പിൽ സാമൂഹിക സേവനവും

Spread the love

ദുബൈ: വാഹനത്തിന്റെ ഗ്ലാസ് വൃത്തിയാക്കാൻ വൈകിയതിന് പമ്പ് ജീവനക്കാരനെ മർദിച്ച സംഭവത്തിൽ രണ്ട് പ്രതികളും കുറ്റക്കാരാണെന്ന് അൽ ഐൻ കോടതി. പ്രതികൾക്ക് പിഴയും രണ്ട് മാസത്തെ സാമൂഹിക സേവനവുമാണ് ശിക്ഷ. സംഭവം നടന്ന അതെ പെട്രോൾ പമ്പിൽ ആണ് ഇരുവരും സാമൂഹിക സേവനം ചെയ്യണ്ടതെന്നും കോടതി ഉത്തരവിൽ പറയുന്നു.

 

സംഭവ ദിവസം വാഹനത്തിന്റെ ഡ്രൈവർ പെട്രോൾ പമ്പ് ജീവനക്കാരനോട് വാഹനത്തിന്റെ വിൻഡ്‌ഷീൽഡ് വൃത്തിയാക്കാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ പെട്രോൾ പമ്പിൽ തിരക്കായതിനാൽ അൽപ്പസമയം കാത്തിരിക്കണമെന്ന് ജീവനക്കാരൻ ആവശ്യപ്പെട്ടു. ഇതോടെ ഇരുകൂട്ടരും തമ്മിൽ വാക്കുതർക്കമുണ്ടായി. ഒടുവിൽ ജീവനക്കാരനെ പ്രതികൾ അതിക്രൂരമായി മർദിച്ചു.

 

സംഭവത്തിൽ കേസെടുത്ത പൊലീസ് സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിക്കുകയും പ്രതികളെ പിടികൂടുകയും ചെയ്തു. കോടതിയിൽ കുറ്റം സമ്മതിച്ച പ്രതികൾക്ക് 50,000 ദിർഹം വീതം പിഴ ഈടാക്കി.

 

ഒപ്പം പെട്രോൾ പമ്പിൽ സാമൂഹിക സേവനം ചെയ്യാനും ഉത്തരവിടുക ആയിരുന്നു. ജോലി ചെയ്യുന്നതിനിടെ ജീവനക്കാരനെ ബലപ്രയോഗത്തിലൂടെയോ അക്രമത്തിലൂടെയോ ആക്രമിക്കുന്നതും തടയുന്നതും കുറ്റകരമാണെന്ന് കോടതി ഓർമ്മപ്പെടുത്തി.

 

  • Related Posts

    100 വയസ്സ് പിന്നിട്ടവർ ഒരു ലക്ഷം കടന്നു; ലോകത്തെ ഞെട്ടിച്ച് ജപ്പാന്റെ ദീർഘായുസ് റെക്കോർഡ്

    Spread the love

    Spread the loveലോകത്ത് ഏറ്റവും കൂടുതൽ ആയുർദൈർഘ്യമുള്ള ജനസംഖ്യയുള്ള രാജ്യങ്ങളിലൊന്നായ ജപ്പാനിൽ പുതിയ റെക്കോർഡ്. രാജ്യത്ത് 100 വയസോ അതിൽ കൂടുതലോ പ്രായമുള്ളവരുടെ എണ്ണം ആദ്യമായി ഒരു ലക്ഷം കടന്നിരിക്കുന്നു. ജപ്പാൻ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം…

    മലയാളി യുവ ഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു

    Spread the love

    Spread the loveഷാർജ ∙ മലയാളി യുവ ദന്ത ഡോക്ടർ ഷാർജയിൽ കുഴഞ്ഞുവീണ് മരിച്ചു. അലനല്ലൂർ തയ്യിൽ യാസിറിന്റെ ഭാര്യ മലപ്പുറം വണ്ടൂർ പൂക്കുളം സ്വദേശി ഡോ. അഫീന റഹീം (32) ആണ് മരിച്ചത്. ഇല്ലിക്കതൊടിക അബ്ദുറഹീമിന്റെ മകളാണ്. മൃതദേഹം ചൊവ്വാഴ്ച…

    Leave a Reply

    Your email address will not be published. Required fields are marked *