സ്വര്‍ണവിലയില്‍ നേരിയ വര്‍ധന; ഇന്നത്തെ നിരക്കുകള്‍ അറിയാം

Spread the love

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. 22 കാരറ്റ് (916) സ്വര്‍ണത്തിന് ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് തിങ്കളാഴ്ച വര്‍ധിച്ചത്. 13,430 രൂപയായി ഇന്നത്തെ ഗ്രാം വില. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,07,440 രൂപയായും ഉയര്‍ന്നു. ലൈറ്റ് വെയ്റ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 11,090 രൂപയായി. പവന്‍ വില 88,720 രൂപയും. അതേസമയം വെള്ളിവില മാറ്റമില്ലാതെ ഗ്രാമിന് 250 രൂപയെന്ന നിരക്കില്‍ തുടരുകയാണ്.

 

ജൂണ്‍ ഒന്നിന് 1,14,560 രൂപ വരെ ഉയര്‍ന്ന സ്വര്‍ണവില പിന്നീട് പടിപടിയായി താഴേക്ക് പോകുകയായിരുന്നു. ഹോര്‍മുസ് കടലിടുക്ക് തുറക്കാനുള്ള നീക്കവും പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് വിരാമമായതും സ്വര്‍ണത്തെ താഴേക്ക് എത്തിച്ചു. നിലവിലെ അവസ്ഥയില്‍ സ്വര്‍ണവിലയില്‍ വലിയ കയറ്റിറക്കങ്ങള്‍ക്ക് സാധ്യത കുറവാണെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. പശ്ചിമേഷ്യന്‍ വിഷയം ഏതുരീതിയില്‍ തിരിയുന്നോ അതിനനുസരിച്ച് വിലയില്‍ ചാഞ്ചാട്ടമുണ്ടായേക്കാം.

 

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്. ആഗോള അനിശ്ചിത്ത്വങ്ങള്‍ക്കിടെ സ്വര്‍ണം സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ വന്‍തോതില്‍ നിക്ഷേപകര്‍ വാങ്ങിക്കൂട്ടിയതാണ് വില ഉയര്‍ന്നിതിന്റെ പ്രധാന കാരണം. എന്നാല്‍ ഡോളര്‍ ശക്തി പ്രാപിച്ചതോടെ സ്വര്‍ണവില വന്‍തോതില്‍ ഇടിയുന്നതിനും കഴിഞ്ഞ ആറുമാസത്തിനിടെ വിപണി സാക്ഷ്യം വഹിച്ചു.

  • Related Posts

    വീട്ടിലെ പതിനേഴുകാരനെ ഉപയോഗിച്ച് മോഷണം; വിവിധ ദിവസങ്ങളിലായി കവർന്നത് 23 പവൻ സ്വർണവും 5 ലക്ഷം രൂപയും

    Spread the love

    Spread the loveമലപ്പുറം: മലപ്പുറം തിരൂരങ്ങാടിയിൽ വീട്ടിൽനിന്ന് 23 പവൻ സ്വർണവും അഞ്ച് ലക്ഷം രൂപയും മോഷണം പോയെന്ന പരാതിയിൽ വഴിത്തിരിവ്. വീട്ടുടമയുടെ 17 വയസ്സുകാരനായ മകനെയും മറ്റ് രണ്ട് പേരെയും പൊലീസ് പിടികൂടി. വീട്ടിൽ മോഷണം നടന്നുവെന്ന പരാതി വ്യാജമാണെന്നും…

    ഓട്ടോ-ടാക്സി നിരക്ക് പുതുക്കണം; നവംബർ 12ന് സംസ്ഥാന വ്യാപക പണിമുടക്ക്

    Spread the love

    Spread the loveതിരുവനന്തപുരം: ഓട്ടോ ടാക്സി നിരക്ക് വർധന ആവശ്യപ്പെട്ട് സംസ്ഥാനത്ത് നവംബർ 12ന് 24 മണിക്കൂർ പണിമുടക്ക് പ്രഖ്യാപിച്ച് സംയുക്ത തൊഴിലാളി യൂണിയൻ. നവംബർ 11ന് അർധരാത്രി ആരംഭിക്കുന്ന പണിമുടക്ക് 12ന് അർധരാത്രി വരെ തുടരും. നിരക്ക് വർധന ഉൾപ്പെടെയുള്ള…

    Leave a Reply

    Your email address will not be published. Required fields are marked *