ഷാപ്പിൽനിന്ന് മീൻ തലക്കറി കഴിച്ചതിനു പിന്നാലെ ശാരീരികാസ്വാസ്ഥ്യം; യുവാവ് മരിച്ചു

Spread the love

കോട്ടയം ∙ ഷാപ്പിൽ നിന്നും ഭക്ഷണം കഴിച്ചതിനു പിന്നാലെ ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിരുന്ന യുവാവ് മരിച്ചു. കുമരകം പള്ളിക്കോടംപറമ്പിൽ ജ്യോതിഷ് (41) ആണ് മരിച്ചത്. ഭക്ഷ്യവിഷബാധയെന്നാണ് സംശയം. ജ്യോതിഷിനൊപ്പം ഷാപ്പിലെത്തിയ അഖിൽ, സുജിത്, നിഖിൽ, ഗിരീഷ് എന്നിവരും അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.

 

കഴിഞ്ഞ ദിവസമാണ് ഇവർ പരിപ്പ് തൊള്ളായിരത്തെ ഷാപ്പിൽ എത്തി ഭക്ഷണം കഴിച്ചത്. ഭക്ഷണം കഴിച്ച് പുറത്തിറങ്ങിയ ശേഷം അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. തുടർന്ന് കോട്ടയം കുമരകത്തെയും കോട്ടയത്തെയും ആശുപത്രികളിൽ ഇവർ ചികിത്സ തേടുകയായിരുന്നു. ഷാപ്പിലെത്തിയ സംഘം തലക്കറിയാണ് കഴിച്ചതെന്നാണ് ഡോക്ടർമാർക്ക് നൽകിയ വിവരം. സംഭവത്തിൽ കോട്ടയം വെസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

  • Related Posts

    കൃഷിയിടത്തിലേക്ക് പോയിട്ട് തിരിച്ചെത്തിയില്ല; ദമ്പതികള്‍ കുളത്തില്‍ മരിച്ച നിലയില്‍

    Spread the love

    Spread the loveകാസര്‍കോട് : കൃഷിയിടത്തിലേക്ക് പോയ ദമ്പതികളെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളരിക്കുണ്ട് മാലോം കാര്യോട്ട് ചാലില്‍ തടത്തില്‍ വീട്ടില്‍ സാബു (56), ഭാര്യ സജി സാബു (52 ) എന്നിവരാണ് മരിച്ചത്.   വീട്ടുപറമ്പിലെ കുളത്തില്‍ മരിച്ച…

    ഗുഡ്സ് ഓട്ടോ മറിഞ്ഞ് അപകടം; വയോധികൻ മരിച്ചു

    Spread the love

    Spread the loveപേരാമ്പ്ര (കോഴിക്കോട്) ∙ പേരാമ്പ്ര ഉണ്ണിക്കുന്നുംചാലിൽ ഗുഡ്സ് ഓട്ടോ മറിഞ്ഞ് വയോധികൻ മരിച്ചു. മുളിയങ്ങൽ കൂടത്തിങ്കൽ ഭാസ്കരൻ (65) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പത്തോടെയാണ് അപകടം. ഉണ്ണിക്കുന്നുംചാൽ കയറ്റം കയറുന്നതിനിടെ ഗുഡ്സ് ഓട്ടോയുടെ ബ്രേക്ക് നഷ്ടപ്പെട്ട് സമീപത്തെ…

    Leave a Reply

    Your email address will not be published. Required fields are marked *