നാലാം ക്ലാസ്സുകാരനോട് അധ്യാപകന്റെ കൊടും ക്രൂരത; പട്ടിക കൊണ്ട് അടിച്ചു, സസ്പെൻഷൻ

Spread the love

കോഴിക്കോട് ∙ നാലാം ക്ലാസ്സുകാരനെ പട്ടിക കൊണ്ട് അടിച്ച അധ്യാപകന് സസ്പെൻഷൻ. വേവം എൽപി സ്കൂളിലെ അധ്യാപകനായ ജംഷീറിനെയാണ് സസ്പെൻഡ് ചെയ്തത്. ജംഷീറിനെതിരെ വിദ്യാർഥിയുടെ കുടുംബം ചൈൽഡ് ലൈനിന് പരാതി നൽകിയിരുന്നു.

 

19ന് ആയിരുന്നു അധ്യാപകൻ വിദ്യാർഥിയെ അടിച്ചത്. വീട്ടിലെത്തി കുളിപ്പിക്കുമ്പോഴാണ് കാലിൽ അടിയേറ്റ പാടുകൾ കണ്ടത്. കാര്യമെന്തെന്ന് തിരക്കിയപ്പോഴാണ് സുഹൃത്തുമായുണ്ടായ വഴക്കിനിടെ അധ്യാപകൻ ഇടപെടുകയും ഇയാൾ പട്ടിക കൊണ്ട് തന്നെ മർദിച്ചുവെന്നും വിദ്യാർഥി പറയുന്നത്. ഉടൻ സ്കൂളുമായി ബന്ധപ്പെട്ടെങ്കിലും വിശദീകരണമൊന്നും നൽകിയില്ല.

 

പിന്നീട് വളയം പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയെങ്കിലും കേസെടുക്കാൻ പൊലീസ് തയ്യാറായില്ല. ചൈൽഡ് ലൈൻ ഉദ്യോഗസ്ഥർ ഇന്ന് വിദ്യാർഥിയുടെ വീട്ടിലെത്തുമെന്നാണ് വിവരം.

  • Related Posts

    കൃഷിയിടത്തിലേക്ക് പോയിട്ട് തിരിച്ചെത്തിയില്ല; ദമ്പതികള്‍ കുളത്തില്‍ മരിച്ച നിലയില്‍

    Spread the love

    Spread the loveകാസര്‍കോട് : കൃഷിയിടത്തിലേക്ക് പോയ ദമ്പതികളെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളരിക്കുണ്ട് മാലോം കാര്യോട്ട് ചാലില്‍ തടത്തില്‍ വീട്ടില്‍ സാബു (56), ഭാര്യ സജി സാബു (52 ) എന്നിവരാണ് മരിച്ചത്.   വീട്ടുപറമ്പിലെ കുളത്തില്‍ മരിച്ച…

    ഗുഡ്സ് ഓട്ടോ മറിഞ്ഞ് അപകടം; വയോധികൻ മരിച്ചു

    Spread the love

    Spread the loveപേരാമ്പ്ര (കോഴിക്കോട്) ∙ പേരാമ്പ്ര ഉണ്ണിക്കുന്നുംചാലിൽ ഗുഡ്സ് ഓട്ടോ മറിഞ്ഞ് വയോധികൻ മരിച്ചു. മുളിയങ്ങൽ കൂടത്തിങ്കൽ ഭാസ്കരൻ (65) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പത്തോടെയാണ് അപകടം. ഉണ്ണിക്കുന്നുംചാൽ കയറ്റം കയറുന്നതിനിടെ ഗുഡ്സ് ഓട്ടോയുടെ ബ്രേക്ക് നഷ്ടപ്പെട്ട് സമീപത്തെ…

    Leave a Reply

    Your email address will not be published. Required fields are marked *