ഗൗരി ലക്ഷ്മിയുടെ വിവാഹത്തിന് ഒപ്പം നിന്ന് മുന്‍ ഭര്‍ത്താവ്; ചര്‍ച്ചകളില്‍ നിറഞ്ഞ് കുറിപ്പ്

Spread the love

ഞായറാഴ്ചയാണ് ഗായിക ഗൗരി ലക്ഷ്മി വിവാഹിതയായത്. വിഷ്വല്‍ ആര്‍ട്ടിസ്റ്റായ കലേഷ് ആണ് വരന്‍. ഗൗരിയുടെ രണ്ടാം വിവാഹമാണിത്. ഗൗരിയുടേയും കലേഷിന്റേയും വിവാഹത്തിന് മുന്‍ ഭര്‍ത്താവ് ഗണേഷ് വെങ്കട്ടരമണിയും സജീവ സാന്നിധ്യമായിരുന്നു. ഇപ്പോഴിതാ വരനും വധുവിനൊപ്പമുള്ള ഗണേഷ് വെങ്കട്ടരമണിയുടെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.

 

”എല്ലാ കുടുംബാംഗങ്ങളും ഒരേ രക്തത്തില്‍ പെട്ടവരാകണം എന്നില്ല” എന്ന കുറിപ്പോടെയാണ് ഗണേഷ് ചിത്രങ്ങള്‍ പങ്കുവച്ചത്. പിന്നാലെ ഗൗരിയും കലേഷും കമന്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. 2018 ലാണ് ഗൗരിയും ഗണേഷും വിവാഹിതരാകുന്നത്. ചെന്നൈ സ്വദേശിയായ ഗണേഷ് ഗൗരിയുടെ മ്യൂസിക് ബാന്റിലെ ഡ്രമമ്മറുമായിരുന്നു. ഇരുവരും പിന്നീട് പിരിയുകയായിരുന്നു.

 

പിരിഞ്ഞുവെങ്കിലും അടുത്ത സൗഹൃദം കാത്തു സൂക്ഷിക്കുന്നവരാണ് ഗൗരിയും ഗണേഷും. ഗൗരിയുടെ സംഗീത ആല്‍ബങ്ങളിലെല്ലാം ഗണേഷും ഒപ്പമുണ്ടായിരുന്നു.

മോഹന്‍ലാലിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം കാസനോവയിലെ ‘സഖിയേ’ എന്ന ഗാനം ഒരുക്കിക്കൊണ്ട് 13-ാം വയസിലായിരുന്നു മുഖ്യധാരയിലേക്ക് ഗൗരി ലക്ഷ്മി കടന്നുവന്നത്. ഗോദയിലെ ‘ആരോ നെഞ്ചില്‍’ ഉള്‍പ്പെടെ ഒട്ടേറെ സിനിമാ ഗാനങ്ങള്‍ ആലപിക്കുകയും രചിക്കുകയും ഈണമിടുകയും ചെയ്തു. തമിഴ് ഗാനങ്ങളും ഗൗരി ലക്ഷ്മി ആലപിച്ചിട്ടുണ്ട്

  • Related Posts

    കൃഷിയിടത്തിലേക്ക് പോയിട്ട് തിരിച്ചെത്തിയില്ല; ദമ്പതികള്‍ കുളത്തില്‍ മരിച്ച നിലയില്‍

    Spread the love

    Spread the loveകാസര്‍കോട് : കൃഷിയിടത്തിലേക്ക് പോയ ദമ്പതികളെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളരിക്കുണ്ട് മാലോം കാര്യോട്ട് ചാലില്‍ തടത്തില്‍ വീട്ടില്‍ സാബു (56), ഭാര്യ സജി സാബു (52 ) എന്നിവരാണ് മരിച്ചത്.   വീട്ടുപറമ്പിലെ കുളത്തില്‍ മരിച്ച…

    ഗുഡ്സ് ഓട്ടോ മറിഞ്ഞ് അപകടം; വയോധികൻ മരിച്ചു

    Spread the love

    Spread the loveപേരാമ്പ്ര (കോഴിക്കോട്) ∙ പേരാമ്പ്ര ഉണ്ണിക്കുന്നുംചാലിൽ ഗുഡ്സ് ഓട്ടോ മറിഞ്ഞ് വയോധികൻ മരിച്ചു. മുളിയങ്ങൽ കൂടത്തിങ്കൽ ഭാസ്കരൻ (65) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പത്തോടെയാണ് അപകടം. ഉണ്ണിക്കുന്നുംചാൽ കയറ്റം കയറുന്നതിനിടെ ഗുഡ്സ് ഓട്ടോയുടെ ബ്രേക്ക് നഷ്ടപ്പെട്ട് സമീപത്തെ…

    Leave a Reply

    Your email address will not be published. Required fields are marked *