ഗ്രില്ല് ചെയ്ത ഭക്ഷണം ഓറൽ കാൻസർ സാധ്യത കൂട്ടാം, ലക്ഷണങ്ങൾ

Spread the love

വായിലും അതിന് അനുബന്ധമായുള്ള കലകളിലും കാണപ്പെടുന്ന കാന്‍സര്‍ ആണ് ഓറല്‍ കാന്‍സര്‍. ഹെഡ് ആന്റ് നെക്ക് കാൻസറിന്റെ ഏറ്റവും സാധാരണമായ രൂപമാണിത്. നാവിന്റെ വശങ്ങള്‍, നാവിന്റെ അടിഭാഗം, നാവിന്റെ ഉപരിതലം, ചുണ്ട്, ചുണ്ടിന്റെ അരികുകള്‍, കവിളിന്റെ ഉള്‍ഭാഗം, തൊണ്ട, മോണ എന്നീ ഭാഗങ്ങളെയാണ് ഓറൽ കാൻസർ ബാധിക്കുക.

 

70 ശതമാനം ഓറല്‍ കാന്‍സറിന്റെയും കാരണം പുകയിലജന്യ ഉല്‍പ്പന്നങ്ങളുടെ ഉപയോഗമാണ്. ബാക്കിയുള്ള 30 ശതമാനം കേസുകളില്‍ നമ്മുടെ ഫാസ്റ്റ് ഫുഡ് സംസ്ക്കാരം, മാറിയ ജീവിത ശൈലി എന്നിവയാണ് കാരണമാകുന്നത്. ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിയുന്ന രോഗമുക്തിക്കുള്ള സാധ്യത വർധിപ്പിക്കുന്നു. യുഎസ്സിലെ മേരിലാൻഡ് സ്കൂൾ ഓഫ് മെഡിസിനിൽ നിന്നുള്ള ഗവേഷകർ നടത്തിയ ഒരു പഠനത്തിൽ ശരീരത്തിന് വീക്കം അഥവാ ഇൻഫ്ലമെഷൻ ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ ഓറൽ കാൻസർ സാധ്യത വർധിപ്പിക്കുമെന്ന് കണ്ടെത്തിയിരുന്നു.

 

മാറിയ ജീവിത ശൈലിയും ഭക്ഷണരീതിയുമൊക്കെ നമ്മുടെ ജീനോമില്‍ ഒരു തരത്തിലുള്ള ആഘാതം ഉണ്ടാക്കിയിട്ടുണ്ട്. ഈ ആഘാതത്തിന്‍റെ ഫലമായി ജീനോമില്‍ വ്യത്യാസങ്ങള്‍ വന്നുകൊണ്ടിരിക്കും. ഇത് കാന്‍സര്‍ അല്ലെങ്കില്‍ കാന്‍സറിന് മുന്നോടിയായുള്ള ലക്ഷണങ്ങളിലേക്ക് നയിക്കാം. ഇത് നമ്മുടെ ജനികം അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും.

 

അതുപോലെ ഉയർന്ന ചൂടിൽ പാകം ചെയ്യുന്ന അല്ലെങ്കിൽ ഗ്രിൽ ചെയ്തു മാംസത്തിന്റെ കരിഞ്ഞ ഭാഗം കഴിക്കുന്നതും അപകടമാണ്. മാംസം ഉയർന്ന ചൂടിൽ പാകം ചെയ്യുമ്പോൾ പോളിസൈക്ലിക് ആരോമാറ്റിക് ഹൈഡ്രോകാർബണുകൾ (PAHs), ഹെറ്ററോസൈക്ലിക് ആരോമാറ്റിക് അമിനുകൾ (HAAs) പോലുള്ള രാസവസ്തുക്കൾ ഉത്പാദിപ്പിക്കപ്പെടുന്നു. ഇത് ശരീരത്തിലെ കോശങ്ങളിലെ ഡിഎൻഎയിൽ കേടുപാടുകൾ വരുത്താനും കാൻസർ സാധ്യത വർധിപ്പിക്കുകയും ചെയ്യും.

 

ഓറൽ കാൻസർ; ഈ ലക്ഷണങ്ങൾ നിസ്സാരമാക്കരുത്

വായ്പ്പുണ്ണ്

 

തുടർച്ചയായുണ്ടാകുന്ന വായ്പ്പുണ്ണ് വായിലെ കാൻസറിന്റെ ലക്ഷണമാകാം. ആദ്യഘട്ടത്തിൽ വായിലെ ഒരു മുറിവോ വ്രണമോ ആയാവും കാണപ്പെടുന്നത്. ഇത്തരം വ്രണങ്ങൾ രണ്ടാഴ്ച കഴിഞ്ഞിട്ടും സുഖപ്പെടുന്നില്ല എങ്കിൽ ശരിയായ ഒരു വൈദ്യപരിശോധന ആവശ്യമാണ്.

 

ഭക്ഷണം ഇറക്കുമ്പോൾ വേദന

വിഴുങ്ങുകയോ ഭക്ഷണം ഇറക്കുകയോ ചെയ്യുമ്പോൾ തൊണ്ടയിൽ എന്തോ തടഞ്ഞിരിക്കുന്നതായി തോന്നുകയും വേദന അനുഭവപ്പെടുകയും ചെയ്താൽ കാൻസറിന്റെ ലക്ഷണമാകാം. ചവയ്ക്കുമ്പോൾ പൊള്ളുന്നതു പോലെ ഒരു തോന്നൽ വരുകയും ചെയ്യാം.

 

ശബ്ദത്തില്‍ മാറ്റം

വായിലെ കാൻസർ മൂലം ശബ്ദത്തില്‍ വ്യത്യാസം ഉണ്ടാകാം. ശബ്ദം പരുക്കനാകുക, പറയുന്നത് വ്യക്തമാകാതെയിരിക്കുക. ചില ശബ്ദങ്ങൾ ഉച്ചരിക്കുന്നതിൽ പ്രയാസം അനുഭവപ്പെടുക തുടങ്ങിയവ വരാം.

 

വായ്നാറ്റം

തുടർച്ചയായതും അസഹനീയമായതുമായ ദുര്‍ഗന്ധം വായിലെ കാൻസറിന്‍റെ ലക്ഷണമാകാം.

 

ഇളകുന്ന പല്ലുകൾ

ദന്താരോഗ്യം നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകും. അയഞ്ഞ, ഇളകുന്ന പല്ലുകൾ വായിലെ കാൻസറിന്റെ ലക്ഷണമാണ്.

 

മരവിപ്പ്

വായിലെ ഏതെങ്കിലും സ്ഥലത്ത് മരവിപ്പുണ്ടാകുകയും രക്തസ്രാവം ഉണ്ടാകുകയും ചെയ്യുന്നത് കാൻസർ ഉൾപ്പെടെ ഗുരുതരമായ രോഗങ്ങളുടെ ലക്ഷണമാണ്.

 

മുഴകൾ

ചുണ്ടിനുള്ളിലോ മോണയ്ക്കുള്ളിലോ വായയ്ക്കു ചുറ്റും എവിടെയെങ്കിലുമോ ഒരു വളർച്ചയോ മുഴയോ കാണപ്പെട്ടാൽ അത് കാൻസറിനു കാരണമായവ ആയേക്കാം. അവ മങ്ങുകയില്ല മാത്രമല്ല ചെറിയ അളവിൽ വലുതാവുകയും ചെയ്യും.

  • Related Posts

    തെരുവുനായ ശല്യം രൂക്ഷം; ചാക്കിലാക്കി പഞ്ചായത്ത് ഓഫീസിൽ തുറന്നുവിട്ട് നാട്ടുകാർ

    Spread the love

    Spread the loveനാസിക്: തെരുവുനായ ശല്യത്തിനെതിരെ നൽകിയ പരാതികളിൽ നടപടിയുണ്ടായില്ലെന്ന് ആരോപിച്ച് മഹാരാഷ്ട്രയിലെ നാസിക്കിൽ വേറിട്ട പ്രതിഷേധം. നിഫാഡ് നഗർ പഞ്ചായത്ത് ചീഫ് ഓഫീസറുടെ മുറിയിലെത്തിയ യുവസേന പ്രവർത്തകർ തെരുവുനായ്ക്കളെ ഓഫീസിനുള്ളിൽ തുറന്നുവിട്ടാണ് പ്രതിഷേധിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.  …

    ഗ്രഹാം സ്റ്റെയിൻസിനെയും മക്കളെയും ചുട്ടുകൊന്ന കേസ്: ദാരാ സിങ്ങിന്റെ ജയിൽ മോചന ഹരജി തള്ളി ഒഡീഷ സർക്കാർ

    Spread the love

    Spread the loveന്യൂഡൽഹി: ആസ്ത്രേലിയൻ മിഷണറി ഗ്രഹാം സ്റ്റെയിൻസിനെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ദാരാ സിങ് എന്ന രവീന്ദ്ര കുമാർ പാലിന്റെ ശിക്ഷാ ഇളവ് ഹരജി ഒഡീഷ സർക്കാർ തള്ളി. ആഗസ്റ്റ് 31ന് ചേർന്ന സ്റ്റേറ്റ്…

    Leave a Reply

    Your email address will not be published. Required fields are marked *