വയനാട് ജില്ലയിൽ വരുന്നു, 5 ഹെലിപാഡുകൾ; നിർമാണം കേന്ദ്രസർക്കാരിന്റെ സാഫ്കി ഫണ്ട് ഉപയോഗിച്ച്

Spread the love

ബത്തേരി∙ വ്യോമ, ജല, ട്രെയിൻ ഗതാഗത സൗകര്യങ്ങൾ ഇല്ലാത്ത വയനാട്ടിൽ 5 ഹെലിപാഡുകൾ ഒരുങ്ങുന്നു. ദുരന്തങ്ങളുണ്ടാകുമ്പോൾ ഒറ്റപ്പെടാതിരിക്കാനും രക്ഷാപ്രവർ‌ത്തനത്തിനും അത്യാവശ്യ ഘട്ടങ്ങളിൽ വിഐപികൾക്കടക്കം എത്തുന്നതിനും ലക്ഷ്യമിട്ടാണ് കേന്ദ്രസർക്കാരിന്റെ സാഫ്കി ഫണ്ട് ഉപയോഗിച്ച് ഹെലിപാ‍ഡ് നിർമിക്കുന്നത്. ബത്തേരിയിൽ രണ്ടും അമ്പലവയൽ ഫാം പരിസരം, തലപ്പുഴയിലെ മുനീശ്വരൻകുന്ന്, ബാണാസുരസാഗർ അണക്കെട്ട് പരിസരം എന്നിവിടങ്ങളിൽ ഒരോ ഹെലിപാഡുമാണ് നിർമിക്കുന്നത്.

 

6 കോടി രൂപയുടെ പദ്ധതിയിൽ ബത്തേരിയിൽ രണ്ടെണ്ണത്തിന്റെ നിർമാണം തുടങ്ങി. സെന്റ് മേരീസ് കോളജ് ഗ്രൗണ്ടിനോടു ചേർന്നുള്ള പഴയ ഹെലിപാഡ് പുതുക്കിപ്പണിയുകയാണ് ചെയ്യുന്നത്. ബത്തേരിയിലെ ഹെലിപാഡുകൾക്കു ശേഷം മറ്റു മൂന്നെണ്ണത്തിന്റെ നിർമാണ പ്രവൃത്തികൾ തുടങ്ങും. 30 മീറ്റർ വീതിയിലും 30 മീറ്റർ നീളത്തിലുമുള്ള ഹെലിപാഡും അനുബന്ധ റോഡുമാണ് നിർമാണത്തിൽ ഉൾപ്പെട്ടിട്ടുള്ളത്. 6 മാസം കൊണ്ട് 5 ഹെലിപാഡുകളുടെയും പ്രവൃത്തി പൂർത്തിയാക്കുമെന്ന് നിർമാണം ഏറ്റെടുത്തിരിക്കുന്ന വിജെ കൺസ്ട്രക്‌ഷൻസ് പ്രതിനിധി വിൻസന്റ് വട്ടപ്പറമ്പിൽ പറഞ്ഞു.

  • Related Posts

    ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

    Spread the love

    Spread the loveകല്‍പ്പറ്റ: അനധികൃതമായി വീട്ടില്‍ മദ്യം സൂക്ഷിച്ച കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍. ബത്തേരി മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. അബ്കാരി കേസില്‍ 14 ദിവസത്തേക്കാണ് ആന്റോ അഗസ്റ്റിനെ റിമാന്‍ഡ് ചെയ്തത്. ആന്റോ അഗസ്റ്റിനെ മാനന്തവാടി ജില്ലാ…

    എം.ഡി.എം.എ യുമായി കോഴിക്കോട് സ്വദേശിയായ യുവാവ് പിടിയിൽ 

    Spread the love

    Spread the loveബത്തേരി : കോഴിക്കോട്, താമരശ്ശേരി, രാരോത്ത്, അക്കരപ്പറമ്പിൽ വീട്ടിൽ ഷാബീർ ഷാൻ(23) നെയാണ് ബത്തേരി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. 16.09.2026 വൈകുന്നേരം മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനക്കിടെ കർണാടക ഭാഗത്തു നിന്നും…

    Leave a Reply

    Your email address will not be published. Required fields are marked *