ചാരായം വാറ്റാൻ പാകപ്പെടുത്തിയ 210 ലിറ്റർ വാഷ് പിടികൂടി

Spread the love

 

 

നൂൽപ്പുഴ -:ലഹരി വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെ എക്സൈസ് വകുപ്പിന്റെ ‘ഓപ്പറേഷൻ തണ്ടറിന്റെ ‘ ഭാഗമായി നൂൽപുഴ മൂക്കുത്തികുന്നു ഭാഗത്ത്‌ വയനാട് എക്സൈസ് ഇന്റലിജിൻസും, സുൽത്താൻ ബത്തേരി എക്സൈസ് സർക്കിൾ പാർട്ടിയും

സംയുക്തമായി നടത്തിയ പരിശോധനയിൽ മൂക്കുത്തിക്കുന്ന്‌ പാലത്തിന്റെ ഉയരത്തിലുള്ള ഗർഡറുകൾക്കിടയിൽ രഹസ്യമായി സൂക്ഷിച്ചുവെച്ച

210 ലിറ്റർ വാഷ് പിടികൂടി. വാഷ് സൂക്ഷിച്ചുവെച്ച ആളെക്കുറിച്ചുള്ള അന്വേഷണം നടന്നുവരുന്നതായി എക്സൈസ് അറിയിച്ചു.വയനാട് എക്സൈസ് ഇന്റലിജൻസ് ഇൻസ്പെക്ടർ രാജേഷ് കോമത്തിന്റെ ന്റെ നേതൃത്വത്തിൽ ഉള്ള പരിശോധന സംഘത്തിൽ എക്സൈസ് ഇൻസ്പെക്ടർ സുമേഷ്.പി. എസ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (Gr) മാരായ

സൈമൺ.കെ. എം, ഹരിദാസ് സി.വി, സുരേഷ് വെങ്ങാലിക്കുന്നേൽ, പ്രിവന്റിവ് ഓഫീസർമാരായ കൃഷ്ണൻകുട്ടി. പി, പ്രകാശൻ.കെ.വി, അനീഷ്. എ. എസ്, വിനോദ് പി. ആർ, സിവിൽ എക്സൈസ് ഓഫീസർ റാഷിദ്‌ പ്രിവന്റീവ് ഓഫീസർ ഡ്രൈവർ അബ്ദുൽ റഹീം എം. വി എന്നിവരും വരും ഉണ്ടായിരുന്നു.

  • Related Posts

    ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

    Spread the love

    Spread the loveകല്‍പ്പറ്റ: അനധികൃതമായി വീട്ടില്‍ മദ്യം സൂക്ഷിച്ച കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍. ബത്തേരി മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. അബ്കാരി കേസില്‍ 14 ദിവസത്തേക്കാണ് ആന്റോ അഗസ്റ്റിനെ റിമാന്‍ഡ് ചെയ്തത്. ആന്റോ അഗസ്റ്റിനെ മാനന്തവാടി ജില്ലാ…

    എം.ഡി.എം.എ യുമായി കോഴിക്കോട് സ്വദേശിയായ യുവാവ് പിടിയിൽ 

    Spread the love

    Spread the loveബത്തേരി : കോഴിക്കോട്, താമരശ്ശേരി, രാരോത്ത്, അക്കരപ്പറമ്പിൽ വീട്ടിൽ ഷാബീർ ഷാൻ(23) നെയാണ് ബത്തേരി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. 16.09.2026 വൈകുന്നേരം മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനക്കിടെ കർണാടക ഭാഗത്തു നിന്നും…

    Leave a Reply

    Your email address will not be published. Required fields are marked *