ഓപ്പറേഷൻ തൂഫാൻ ; വയനാട് പോലീസിന്റെ ലഹരിവിരുദ്ധ റാലിയിൽ അണി ചേർന്ന് ആയിരങ്ങൾ 

Spread the love

 

കൽപ്പറ്റ : അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ കല്പറ്റയിൽ നടത്തിയ ലഹരിവിരുദ്ധ റാലി ബഹുജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കുട്ടികളും മുതിർന്നവരുമടക്കം , സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള ആയിരത്തോളം പേർ അണിനിരന്ന വർണാഭമായ റാലിയുടെ ഫ്ലാഗ് ഓഫ് കർമ്മം ഇന്ത്യൻ ക്രിക്കറ്റ് താരം സജന സജീവൻ, പ്രശസ്ത സിനിമാ താരം അബു സലീം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രിക കൃഷ്ണൻ എന്നിവർ ചേർന്ന് നടത്തി. ജൂൺ 26 വെള്ളിയാഴ്ച രാവിലെ 9:30 മണിക്ക് കൽപ്പറ്റ നെസ്റ്റോ ഹൈപ്പർ മാർക്കറ്റ് പരിസരത്ത് നിന്ന് ആരംഭിച്ച റാലി പഴയ ബസ് സ്റ്റാൻഡിലെത്തി തിരിഞ്ഞ് തിരികെ പുതിയ ബസ് സ്റ്റാൻഡ് എത്തി സമാപിച്ചു.

 

സമാപന ചടങ്ങിന്റെ ഉദ്ഘാടനം പുതിയ സ്റ്റാൻഡിൽ ബഹു : കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖ് നിർവഹിച്ചു. പോലീസും ജനങ്ങളും ലഹരിക്കെതിരെ യുദ്ധത്തിലാണെന്നും പരാജയപ്പെടാൻ അനുവദിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലഹരിമാഫിയയെ തുരത്തിയോടിക്കാനുള്ള യജ്ഞം കുടുംബങ്ങളെ രക്ഷിക്കുമെന്നും അദ്ദേഹം ഓർമിപ്പിച്ചു. ജില്ലാ പോലീസ് മേധാവി ടി. ദേവമഹർ ഐ.പി.എസ് ലഹരി വിരുദ്ധ സന്ദേശം നൽകുകയും , തൂഫാൻ വാരിയേഴ്സ് ബാഡ്ജ് വിതരണം നടത്തുകയും ചെയ്തു. ഓപ്പറേഷൻ തൂഫാന് ജനപിന്തുണയേറുകയാണെന്നും, ലഹരിക്കെതിരെ പോരാടേണ്ടത് സാമൂഹിക ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ അഡീഷണൽ എസ്.പി കെ. എസ് ഷാജി, കൽപ്പറ്റ മുനിസിപ്പൽ ചെയർമാൻ വിശ്വനാഥൻ, മുൻസിപ്പൽ കൗൺസിലർ ഗിരീഷ് കൽപ്പറ്റ, ഡിവൈഎസ്പി മാരായ കെ.കെ അബ്ദുൾ ഷരീഫ്, അഷ്‌റഫ്‌ തെങ്ങലക്കണ്ടിയിൽ, കെ. സി ചാക്കോ, കൽപ്പറ്റ ഇൻസ്പെക്ടർ എസ് എച്ച് ഓ ടി.പി ദിനേശ് തുടങ്ങിയവർ സംസാരിച്ചു. മറ്റു പോലീസ് ഉദ്യോഗസ്ഥർ, വനിതാ ശിശു വികസന വകുപ്പ് ജീവനക്കാർ, വിവിധ വിദ്യാലയങ്ങളിലെ അധ്യാപകർ, എസ്.പി.സി കേഡറ്റുകൾ, എൻ.സി.സി, സ്കൗട്ട് ആൻഡ് ഗൈഡ്സ്, സാമൂഹിക രാഷ്ട്രീയ സംസ്കാരീക രംഗത്തുള്ളവർ തുടങ്ങിയവരും റാലിയിലും സമാപന സമ്മേളനത്തിലും പങ്കെടുത്തു.

  • Related Posts

    ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

    Spread the love

    Spread the loveകല്‍പ്പറ്റ: അനധികൃതമായി വീട്ടില്‍ മദ്യം സൂക്ഷിച്ച കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍. ബത്തേരി മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. അബ്കാരി കേസില്‍ 14 ദിവസത്തേക്കാണ് ആന്റോ അഗസ്റ്റിനെ റിമാന്‍ഡ് ചെയ്തത്. ആന്റോ അഗസ്റ്റിനെ മാനന്തവാടി ജില്ലാ…

    എം.ഡി.എം.എ യുമായി കോഴിക്കോട് സ്വദേശിയായ യുവാവ് പിടിയിൽ 

    Spread the love

    Spread the loveബത്തേരി : കോഴിക്കോട്, താമരശ്ശേരി, രാരോത്ത്, അക്കരപ്പറമ്പിൽ വീട്ടിൽ ഷാബീർ ഷാൻ(23) നെയാണ് ബത്തേരി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. 16.09.2026 വൈകുന്നേരം മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനക്കിടെ കർണാടക ഭാഗത്തു നിന്നും…

    Leave a Reply

    Your email address will not be published. Required fields are marked *