സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാനിറങ്ങി; വിഷവാതകം ശ്വസിച്ച് മൂന്നു തൊഴിലാളികൾ മരിച്ചു

Spread the love

ന്യൂഡൽഹി∙ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം. ഡൽഹിയിലെ മുണ്ട്ക വ്യവസായ മേഖലയിൽ വെള്ളിയാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. അരുൺ (38), സന്ദീപ് (32), ചന്ദ് (42) എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് 12.03നാണ് അപകടം സംബന്ധിച്ച വിവരം ലഭിച്ചതെന്ന് ഡൽഹി അഗ്നിരക്ഷാസേന പറഞ്ഞു.

 

മുണ്ട്കയിലെ ഫാക്ടറിയിലെ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാൻ എത്തിയതായിരുന്നു തൊഴിലാളികൾ. ആദ്യം സെപ്റ്റിക് ടാങ്കിൽ ഇറങ്ങിയ ഒരാൾ ബോധരഹിതനായി വീണതോടെ ഇയാളെ രക്ഷിക്കാനായാണ് മറ്റു രണ്ട് തൊഴിലാളികൾ ഇറങ്ങിയത്. എന്നാൽ ഇവരും വിഷവാതകം ശ്വസിച്ച് ബോധരഹിതരാകുകയായിരുന്നു.

 

രക്ഷാപ്രവർത്തനത്തിനായി അഗ്നിരക്ഷാസേനയുടെ രണ്ടു വാഹനങ്ങൾ പുറപ്പെട്ടെങ്കിലും ഗതാഗതക്കുരുക്ക് കാരണം ഇവയ്ക്ക് സ്ഥലത്ത് എത്താനായില്ല. പിന്നീട് എതിർഭാഗത്തുനിന്ന് മറ്റൊരു വാഹനം എത്തിക്കുകയായിരുന്നെന്ന് അഗ്നിരക്ഷാസേനയിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. തുടർന്ന് ഉദ്യോഗസ്ഥർ ടാങ്കിൽനിന്ന് മൂവരെയും പുറത്തെത്തിച്ചെങ്കിലും എല്ലാവരും മരിച്ചനിലയിലായിരുന്നു.

  • Related Posts

    തെരുവുനായ ശല്യം രൂക്ഷം; ചാക്കിലാക്കി പഞ്ചായത്ത് ഓഫീസിൽ തുറന്നുവിട്ട് നാട്ടുകാർ

    Spread the love

    Spread the loveനാസിക്: തെരുവുനായ ശല്യത്തിനെതിരെ നൽകിയ പരാതികളിൽ നടപടിയുണ്ടായില്ലെന്ന് ആരോപിച്ച് മഹാരാഷ്ട്രയിലെ നാസിക്കിൽ വേറിട്ട പ്രതിഷേധം. നിഫാഡ് നഗർ പഞ്ചായത്ത് ചീഫ് ഓഫീസറുടെ മുറിയിലെത്തിയ യുവസേന പ്രവർത്തകർ തെരുവുനായ്ക്കളെ ഓഫീസിനുള്ളിൽ തുറന്നുവിട്ടാണ് പ്രതിഷേധിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.  …

    ഗ്രഹാം സ്റ്റെയിൻസിനെയും മക്കളെയും ചുട്ടുകൊന്ന കേസ്: ദാരാ സിങ്ങിന്റെ ജയിൽ മോചന ഹരജി തള്ളി ഒഡീഷ സർക്കാർ

    Spread the love

    Spread the loveന്യൂഡൽഹി: ആസ്ത്രേലിയൻ മിഷണറി ഗ്രഹാം സ്റ്റെയിൻസിനെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ദാരാ സിങ് എന്ന രവീന്ദ്ര കുമാർ പാലിന്റെ ശിക്ഷാ ഇളവ് ഹരജി ഒഡീഷ സർക്കാർ തള്ളി. ആഗസ്റ്റ് 31ന് ചേർന്ന സ്റ്റേറ്റ്…

    Leave a Reply

    Your email address will not be published. Required fields are marked *