മുത്തങ്ങയിൽ അഞ്ചരക്കിലോ കഞ്ചാവുമായി കൊടുവള്ളി സ്വദേശി പിടിയിൽ

Spread the love

 

ബത്തേരി: മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിൽ വൻ കഞ്ചാവ് ശേഖരം പിടികൂടി. അഞ്ചരക്കിലോ കഞ്ചാവുമായി കോഴിക്കോട് കൊടുവള്ളി സ്വദേശി മീൻകുഴി പറമ്പിൽ മുഹമ്മദ് ഷെഫീഖ് (23) ആണ് പിടിയിലായത്. ഇന്ന് രാവിലെ മുത്തങ്ങ

തകരപ്പാടിയിൽ വെച്ച് നടന്ന വാഹന പരിശോധനയിലാണ് ഇയാൾ വലയിലായത്.

 

കർണാടക ആർ.ടി.സി ബസ്സിലെ യാത്രക്കാരനായിരുന്ന ഷെഫീഖിന്റെ കൈവശമുണ്ടായിരുന്ന ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. ഇയാളെ സഹായിക്കാനും ചെക്ക്

പോസ്റ്റിലെ പരിശോധനാ വിവരങ്ങൾ കൈമാറാനുമായി ബൈക്കിലെത്തിയ മറ്റൊരാൾ പോലീസ് സംഘത്തെ കണ്ട് രക്ഷപ്പെട്ടു. ഇയാൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു.

 

സുൽത്താൻ ബത്തേരി പോലീസും ലഹരി വിരുദ്ധ സ്ക്വാഡായ ഡാൻസാഫും (DANSAF) ചേർന്നാണ് പരിശോധന നടത്തിയത്. എസ്.ഐ പി. ജയപ്രകാശ്, എ.എസ്.ഐ ജയകുമാർ, സി.പി.ഒമാരായ മാർഷൽ, സംഗീത എന്നിവരും ഡാൻസാഫ് അംഗങ്ങളും സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയിൽ

ഹാജരാക്കി റിമാൻഡ് ചെയ്യാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്.

  • Related Posts

    എം.ഡി.എം.എ, ഹാഷിഷ് ഓയില്‍, കഞ്ചാവ് എന്നിവയുമായി രണ്ട് പേർ പിടിയിൽ

    Spread the love

    Spread the loveവെള്ളമുണ്ട: എം.ഡി.എം.എ, ഹാഷിഷ് ഓയില്‍, കഞ്ചാവ് എന്നിവയുമായി രണ്ട് യുവാക്കളെ വെള്ളമുണ്ട പോലീസ് അറസ്റ്റ് ചെയ്തു. പുതുശേരിക്കടവ് മേലെ നറുക്കില്‍ നന്ദു (27), പന്തിപൊയില്‍ അയിക്കാരന്‍ വീട്ടില്‍ സുബൈര്‍ (36) എന്നിവരെയാണ് വെള്ളമുണ്ട സബ് ഇന്‍സ്‌പെക്ടര്‍ പി.സി. റോയിയും…

    180 രൂപയുടെ ചെക്കിൽ 31,180 എന്നെഴുതി! അമ്പലവയൽ കൃഷി വിജ്ഞാന കേന്ദ്രത്തിൽ ലക്ഷങ്ങളുടെ തട്ടിപ്പ്

    Spread the love

    Spread the love    വയനാട് അമ്പലവയൽ കൃഷി വിജ്‌ഞാന കേന്ദ്രത്തിൽ വൻ സാമ്പത്തിക തട്ടിപ്പ്. ചെറിയ തുകകൾക്കുള്ള ചെക്കുകളിൽ സംഖ്യകൾ തിരുത്തി ലക്ഷങ്ങൾ തട്ടിയതായി വിജിലൻസ് കണ്ടെത്തി. തട്ടിപ്പുമായി ബന്ധപ്പെട്ട് 280 ലധികം ചെക്കുകൾ വിജിലൻസ് പിടിച്ചെടുത്തു. ബത്തേരി വിജിലൻസ്…

    Leave a Reply

    Your email address will not be published. Required fields are marked *