കേരളത്തിന് സ്വന്തം വിമാനം: സഹകരണ മേഖലയിൽ ‘കോ-കേരളം’ വരുന്നു

Spread the love

കോഴിക്കോട്∙ ആഭ്യന്തര യാത്രകൾ ചെലവു കുറഞ്ഞതും വേഗത്തിലും നടത്തുക എന്ന ആശയത്തോടെ കേരളത്തിൽ ഒരു പുതിയ വിമാന സർവീസിന്റെ പ്രാരംഭ നടപടികളിലേക്കു കടന്നതായി എംവിആർ കാൻസർ സെന്റർ ആൻഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സി.എൻ.വിജയകൃഷ്ണൻ. സഹകരണ മേഖലയിൽനിന്നുളള ആദ്യത്തെ ഈ വിമാന കമ്പനിക്ക് ‘കോ–കേരളം’ എന്ന പേരാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

 

സിയാൽ മോഡലിൽ കമ്പനി രൂപീകരിച്ച് വിമാനങ്ങൾ പാട്ടത്തിന് എടുത്താണ് സർവീസ് നടത്തുക. ആദ്യഘട്ടത്തിൽ രണ്ടു വിമാനങ്ങൾ ഇതിനായി പാട്ടത്തിന് എടുക്കും. നെടുമ്പാശേരി ആസ്ഥാനമാക്കി കരിപ്പൂർ, കണ്ണൂർ, മംഗളൂരു, ബെംഗളൂരു, ചെന്നൈ, കോയമ്പത്തൂർ, മധുര എന്നിവിടങ്ങളെ ബന്ധിപ്പിച്ചാണു സർവീസ് നടത്താൻ ഉദ്ദേശിക്കുന്നത്. പദ്ധതി നടത്തിപ്പിനായി സഹകരണ മേഖലയിൽ കമ്പനി രൂപീകരിക്കും. മുഖ്യമന്ത്രി ചെയർമാനും സഹകരണ മന്ത്രി വൈസ് ചെയർമാനുമായി രൂപീകരിക്കുന്ന കമ്പനിയിൽ 200 സഹകരണ സംഘങ്ങൾ രണ്ടു കോടി രൂപ വീതം ഓഹരി എടുത്താണ് ആദ്യ ഘട്ടം നടപ്പാക്കുക. സർക്കാരിന് ഒരു രൂപ പോലെ ചെലവു വരാത്ത ഈ പദ്ധതിയുടെ രൂപരേഖ സർക്കാരിനു മുന്നിൽ അവതരിപ്പിച്ചതായും വിജയകൃഷ്ണൻ പറഞ്ഞു.

 

മുഖ്യമന്ത്രിയും സഹകരണ മന്ത്രിയും സഹകരണ റജിസ്ട്രാറും പദ്ധതിയെ താൽപര്യത്തോടെയാണു സമീപിച്ചത്. ആദ്യ ഘട്ടത്തിലെ രണ്ടു വിമാനങ്ങൾ തുടർഘട്ടങ്ങളിൽ നാലും ആറും ആക്കി ഉയർത്തും. 72 സീറ്റുള്ള വിമാനമാണ് ഇതിനായി വാടകയ്ക്ക് എടുക്കുക. 3,500 മുതൽ 7,000 രൂപ വരെയാകും ടിക്കറ്റ് നിരക്ക്. പ്രാരംഭഘട്ടത്തിൽ 200 പേർക്കു ജോലി നൽകാനാകും. വിമാന സർവീസിന് ഒപ്പം ഏവിയേഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഉൾപ്പെടെയുളള സംവിധാനങ്ങളും ഉണ്ടാകും. അതിവേഗ ട്രെയിനുകളിൽ നൽകുന്ന നിരക്കിൽ തന്നെ യാത്ര ചെയ്യാനാകുംവിധമാണ് പുതിയ വിമാന കമ്പനി സർവീസ് നടത്തുക.

 

ആദ്യ രണ്ടു വർഷത്തിനുശേഷം കമ്പനി ലാഭം നേടും. സർവീസ് തുടങ്ങുന്നതിന് ഒരു മണിക്കൂർ മുൻപുവരെ ഒഴിവുള്ള സീറ്റുകളിൽ കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാനാകുംവിധമാകും ടിക്കറ്റുകൾ ക്രമീകരിക്കുക. ഒരു വർഷം വിമാന സർവീസിൽ ആരും കയറിയില്ലെങ്കിൽ പോലും 32 കോടി രൂപ മാത്രമാകും നഷ്ടം. സർക്കാരിൽനിന്നു തത്വത്തിൽ അനുമതി ലഭിക്കുന്നതോടെ തുടർ നടപടികളിലേക്ക് കടക്കുമെന്നും കമ്പനിയിൽ പണം മുടക്കാൻ 200 സഹകരണ സംഘങ്ങൾ തയാറാണെന്നും വിജയകൃഷ്ണൻ പറഞ്ഞു.

  • Related Posts

    തെരുവുനായ ശല്യം രൂക്ഷം; ചാക്കിലാക്കി പഞ്ചായത്ത് ഓഫീസിൽ തുറന്നുവിട്ട് നാട്ടുകാർ

    Spread the love

    Spread the loveനാസിക്: തെരുവുനായ ശല്യത്തിനെതിരെ നൽകിയ പരാതികളിൽ നടപടിയുണ്ടായില്ലെന്ന് ആരോപിച്ച് മഹാരാഷ്ട്രയിലെ നാസിക്കിൽ വേറിട്ട പ്രതിഷേധം. നിഫാഡ് നഗർ പഞ്ചായത്ത് ചീഫ് ഓഫീസറുടെ മുറിയിലെത്തിയ യുവസേന പ്രവർത്തകർ തെരുവുനായ്ക്കളെ ഓഫീസിനുള്ളിൽ തുറന്നുവിട്ടാണ് പ്രതിഷേധിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.  …

    ഗ്രഹാം സ്റ്റെയിൻസിനെയും മക്കളെയും ചുട്ടുകൊന്ന കേസ്: ദാരാ സിങ്ങിന്റെ ജയിൽ മോചന ഹരജി തള്ളി ഒഡീഷ സർക്കാർ

    Spread the love

    Spread the loveന്യൂഡൽഹി: ആസ്ത്രേലിയൻ മിഷണറി ഗ്രഹാം സ്റ്റെയിൻസിനെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ദാരാ സിങ് എന്ന രവീന്ദ്ര കുമാർ പാലിന്റെ ശിക്ഷാ ഇളവ് ഹരജി ഒഡീഷ സർക്കാർ തള്ളി. ആഗസ്റ്റ് 31ന് ചേർന്ന സ്റ്റേറ്റ്…

    Leave a Reply

    Your email address will not be published. Required fields are marked *