സുഹൃത്തിനൊപ്പമെത്തിയ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചു, 11 പേർ അറസ്റ്റിൽ

Spread the love

നാസിക്∙ സുഹൃത്തിനൊപ്പം വനമേഖലയിൽ ഇരിക്കുകയായിരുന്ന യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. ജൽഗാവിലെ ജാംനർ താലൂക്കിലെ ഫത്തേപൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ജൂൺ രണ്ടിനാണ് സംഭവം. 11 പേരെ അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികൾക്കും യുവതിക്കും തമ്മിൽ പരസ്പരം പരിചയമുണ്ടെന്നാണ് പൊലീസ് പറയുന്നത്. യുവതിയുടെ ഗ്രാമത്തിൽ നിന്ന് ഏകദേശം എട്ട് കിലോമീറ്റർ അകലെയുള്ള മറ്റൊരു ഗ്രാമത്തിൽ നിന്നുള്ളവരായിരുന്നു സംഘം.

 

ഒരേ സമുദായത്തിൽപ്പെട്ടവരായതുകൊണ്ട് ഇരുകൂട്ടർക്കും തമ്മിൽ പരിചയമുണ്ടായിരുന്നെന്നാണു പൊലീസ് പറയുന്നത്. സ്ത്രീയെ ഭീഷണിപ്പെടുത്തിയ പ്രതികളിൽ രണ്ടുപേർ യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. മറ്റുള്ളവർ ഇതിന്റെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. ജൂൺ 25-ന് പ്രതികളിലൊരാൾ കൂട്ടബലാത്സംഗത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. വീഡിയോ പ്രചരിക്കുന്നതായി മനസ്സിലാക്കിയതിനെത്തുടർന്ന് യുവതി തിങ്കളാഴ്ച ഫത്തേപൂർ പൊലീസിനെ സമീപിക്കുകയും പ്രതികൾക്കെതിരെ പരാതി നൽകുകയുമായിരുന്നു.

  • Related Posts

    ഭാര്യയ്ക്ക് ബർ‍ത്ത്ഡേ സർപ്രൈസ് നൽകാനെത്തിയ യുവാവ് മരിച്ച നിലയിൽ; കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തി?

    Spread the love

    Spread the loveഭുവനേശ്വർ ∙ ഒഡീഷയിലെ ബാലസോർ ജില്ലയിൽ ഭാര്യയുടെ ജന്മദിനം ആഘോഷിക്കാൻ വീട്ടിലേക്ക് എത്തിയ എൻജിനീയറെ മരിച്ച നിലയിൽ കണ്ടെത്തി. ജഗത്സിംഗ്പുർ നിവാസിയായ രശ്മിരഞ്ജൻ സേഥിയെയാണ് (34) ഭാര്യ താമസിച്ചിരുന്ന വാടക വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കാമുകന്റെ സഹായത്തോടെ…

    ഭാര്യയെ കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്തി, ഭര്‍ത്താവ് പിടിയില്‍

    Spread the love

    Spread the loveകാസര്‍കോട്: ഭര്‍ത്താവ് ഭാര്യയെ കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്തി. ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വടകര മുക്കിലാണ് സംഭവം. വടകരമുക്കില്‍ വാടകക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന യുപി സ്വദേശികളായ ഛമ(27)നെയാണ് ഭാര്‍ത്താവ് സുനില്‍ കഴുത്തില്‍ കയര്‍മുറുക്കി കൊലപ്പെടുത്തിയത്. ശനിയാഴ്ച അര്‍ധരാത്രിയാണ് സംഭവം.…

    Leave a Reply

    Your email address will not be published. Required fields are marked *