വാഹനത്തിലിരുന്ന് മദ്യപാനം; ചോദ്യം ചെയ്ത വാഹന ഉടമയെ ജാക്കി ലിവർ കൊണ്ട് തലയ്ക്കടിച്ചു, കൊടുംക്രൂരത

Spread the love

മൂന്നാർ∙ വീടിനു മുൻപിൽ നിർത്തിയിട്ടിരുന്ന തന്റെ വാഹനത്തിലിരുന്ന് ചിലർ മദ്യപിച്ചത് ചോദ്യം ചെയ്ത വാഹന ഉടമയെ തലയ്ക്കടിച്ചു പരുക്കേൽപിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. രണ്ടു പേർ ഒളിവിലാണ്. മൂന്നാർ ന്യൂനഗറിൽ എം.മുനീശ്വരൻ (40) ആണ് അറസ്റ്റിലായത്. ന്യൂനഗർ സ്വദേശി എ.അഗസ്റ്റിൻ ബാബു (51) ആണ് തലയ്ക്ക് പരുക്കേറ്റ് അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്നത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം.

 

ന്യൂനഗറിലെ വീടിനു സമീപം നിർത്തിയിരുന്ന തന്റെ ജീപ്പിലിരുന്ന് മുനീശ്വരൻ ഉൾപ്പെടെയുള്ളവർ മദ്യപിക്കുന്നത് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കത്തിനിടയിലാണ് വാഹനത്തിലുണ്ടായിരുന്ന ജാക്കി ലിവർ ഉപയോഗിച്ച് പ്രതികൾ അഗസ്റ്റിൻ ബാബുവിന്റെ തലയ്ക്കടിച്ചത്. സംഭവത്തിനു ശേഷം കടന്നുകളഞ്ഞ പ്രതികളിൽ മുനീശ്വരനെ ഇന്നലെയാണ് എസ്ഐ കെ.പി.അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ദേവികുളം കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. ഇയാളുടെ ബന്ധുക്കളാണ് ഒളിവിലുള്ളവർ.

  • Related Posts

    ഭാര്യയ്ക്ക് ബർ‍ത്ത്ഡേ സർപ്രൈസ് നൽകാനെത്തിയ യുവാവ് മരിച്ച നിലയിൽ; കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തി?

    Spread the love

    Spread the loveഭുവനേശ്വർ ∙ ഒഡീഷയിലെ ബാലസോർ ജില്ലയിൽ ഭാര്യയുടെ ജന്മദിനം ആഘോഷിക്കാൻ വീട്ടിലേക്ക് എത്തിയ എൻജിനീയറെ മരിച്ച നിലയിൽ കണ്ടെത്തി. ജഗത്സിംഗ്പുർ നിവാസിയായ രശ്മിരഞ്ജൻ സേഥിയെയാണ് (34) ഭാര്യ താമസിച്ചിരുന്ന വാടക വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കാമുകന്റെ സഹായത്തോടെ…

    ഭാര്യയെ കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്തി, ഭര്‍ത്താവ് പിടിയില്‍

    Spread the love

    Spread the loveകാസര്‍കോട്: ഭര്‍ത്താവ് ഭാര്യയെ കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്തി. ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വടകര മുക്കിലാണ് സംഭവം. വടകരമുക്കില്‍ വാടകക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന യുപി സ്വദേശികളായ ഛമ(27)നെയാണ് ഭാര്‍ത്താവ് സുനില്‍ കഴുത്തില്‍ കയര്‍മുറുക്കി കൊലപ്പെടുത്തിയത്. ശനിയാഴ്ച അര്‍ധരാത്രിയാണ് സംഭവം.…

    Leave a Reply

    Your email address will not be published. Required fields are marked *