യുവതിയുടെ മരണം: മലയാളിക്കെതിരെ മതം മാറ്റാൻ ശ്രമിച്ചെന്ന ആരോപണവും; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ആശുപത്രിയിൽ

Spread the love

ബെംഗളൂരു∙ ഹോം സ്റ്റേയിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയെ കൂടെയുണ്ടായിരുന്ന മലയാളി യുവാവ് മതം മാറ്റാൻ ശ്രമിച്ചിരുന്നതായി ആരോപണം. ബെംഗളൂരു സ്വദേശിയും ഫിസിയോ തെറപ്പിസ്റ്റുമായ സായ് സുരഭിയാണു (26) മരിച്ചത്.

 

ഉറക്കഗുളിക കഴിച്ചു ജീവനൊടുക്കാൻ ശ്രമിച്ച കോഴിക്കോട് സ്വദേശി സഞ്ജീത് അലി (25) ആശുപത്രിയിൽ ചികിത്സയിലാണ്. ഭീഷണിപ്പെടുത്തി ലഹരിയും മദ്യവും നൽകി മതം മാറാൻ നിർബന്ധിച്ചെന്നു യുവതിയുടെ അമ്മയാണു പൊലീസിൽ പരാതിപ്പെട്ടത്. കോളജ് പഠനകാലത്ത് ഇരുവരും അടുപ്പത്തിലായിരുന്നെങ്കിലും വീട്ടുകാർ എതിർത്തതോടെ സായ് സുരഭി പിൻവാങ്ങിയിരുന്നു.

 

ശനിയാഴ്ച വൈകിട്ടാണു സഞ്ജീതിനൊപ്പം സായ് സുരഭി ഹോം സ്റ്റേയിലെത്തിയത്. തിങ്കളാഴ്ച ഇരുവരും പുറത്തിറങ്ങാത്തതിനെ തുടർന്നു നടത്തിയ അന്വേഷണത്തിലാണു കഴുത്തിൽ കയർ മുറുകിയ നിലയിൽ സുരഭിയുടെ മൃതദേഹം കണ്ടെത്തിയത്.ബെംഗളൂരുവിൽ ടാക്സി ഡ്രൈവറായി ജോലി ചെയ്യുന്ന സഞ്ജീത് അലി അപകടനില തരണം ചെയ്തതായും ആരോഗ്യനില മെച്ചപ്പെട്ടാൽ ചോദ്യം ചെയ്യുമെന്നും കേസന്വേഷണ ചുമതലയുള്ള ചിക്കബെല്ലാപുര എസ്പി കുശാൽ ചൗകസി പറഞ്ഞു.

  • Related Posts

    ആൺസുഹൃത്തിനെയും യുവതിയെയും തടഞ്ഞുനിർത്തി, ലൈംഗികമായി അധിക്ഷേപിച്ചു; പൊലീസ് കോൺസ്റ്റബിൾ അറസ്റ്റിൽ

    Spread the love

    Spread the loveകോയമ്പത്തൂർ ∙ ചോദ്യം ചെയ്യലെന്ന വ്യാജേന യുവതിയെ ലൈംഗികമായി അധിക്ഷേപിച്ച് തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത പൊലീസ് കോൺസ്റ്റബിൾ അറസ്റ്റിൽ. തുടിയല്ലൂർ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളായ വിനോദ് കുമാർ ആണ് അറസ്റ്റിലായത്. സസ്പെൻഷനു പിന്നാലെയാണ് വിനോദ് കുമാറിന്റെ…

    ഒമ്പത് വയസ്സുവരെ സ്കൂൾ കാണാത്ത ബാലൻ; ഇന്ന് രാജ്യത്തിന്റെ പരീക്ഷാ ‘സിസ്റ്റം’ തിരുത്താൻ ഡൽഹിയിൽ!

    Spread the love

    Spread the loveജൂൺ 28-ന് തുടങ്ങിയ നിരാഹാരം. ജൂലൈ 18-ന്, ജന്തർമന്തറിലെ സമരപ്പന്തലിൽനിന്ന് ഡൽഹിപോലീസ് ബലപ്രയോഗത്തിലൂടെ ആശുപത്രിയിലേക്കു നീക്കുന്നതുവരെ അത് നീണ്ടു. രാജ്യത്തെ യുവാക്കളു‍ടെ വിദ്യാഭ്യാസവും ഭാവിയും അപകടത്തിലാകാതിരിക്കാൻ സ്വന്തം ആരോഗ്യംപോലും വകവെക്കാതെയാണ് ആ അമ്പത്തൊമ്പതുകാരൻ സമരം നടത്തിയത്. എൻജിനീയറും അധ്യാപകനുമായ…

    Leave a Reply

    Your email address will not be published. Required fields are marked *