ബത്തേരി പഴേരിയിൽ കാട്ടാന ആക്രമണം; യുവാവിന് പരിക്ക്

Spread the love

 

 

ബത്തേരി: സുൽത്താൻ ബത്തേരി പഴേരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. വീട്ടികുറ്റി ഉന്നതിയിലെ ശശിക്കാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെ 5.30-ഓടെയായിരുന്നു സംഭവം.

 

പാലളക്കാനായി പോകുന്നതിനിടെയാണ് ശശി അപ്രതീക്ഷിതമായി കാട്ടാനയുടെ മുന്നിൽപ്പെട്ടത്. ആനയുടെ ആക്രമണത്തിൽ ഇദ്ദേഹത്തിന്റെ ഇടതുകാലിന് പരിക്കേറ്റു. പരിക്കേറ്റ ശശിയെ ഉടൻ തന്നെ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് വന്യമൃഗശല്യം

രൂക്ഷമാണെന്നും ജനങ്ങളുടെ ജീവന് സുരക്ഷ ഉറപ്പാക്കാൻ വനംവകുപ്പ് നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

  • Related Posts

    കല്പറ്റയിൽ നിർമ്മാണത്തിലിരുന്ന മതിൽ ഇടിഞ്ഞുവീണു: രണ്ടുപേർ മണ്ണിനടിയിൽ കുടുങ്ങി; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

    Spread the love

    Spread the love    കല്പറ്റ: കല്പറ്റ എസ്‌പി (SP) ഓഫീസിന് സമീപം നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്നതിനിടെ വൻ അപകടം. കെട്ടിടത്തിന്റെ പണി പുരോഗമിക്കുന്നതിനിടെ സംരക്ഷണ മതിൽ തകർന്നുവീണ് രണ്ട് തൊഴിലാളികൾ മണ്ണിനടിയിൽ കുടുങ്ങി.   സംഭവം നടന്നയുടൻ കല്പറ്റയിൽ നിന്നുള്ള ഫയർഫോഴ്‌സ്…

    35 മിനിറ്റിൽ ബത്തേരിയിൽ നിന്ന് കോഴിക്കോട്ട്; പ്രതീക്ഷ നൽകി ഇ. ശ്രീധരന്റെ അതിവേഗ റെയിൽവേ പദ്ധതി

    Spread the love

    Spread the loveബത്തേരി ∙ നി‍ർദ്ദിഷ്ട തിരുവനന്തപുരം–കണ്ണൂർ അതിവേഗ റെയിൽപാതയുമായി ബന്ധിപ്പിച്ച് കോഴിക്കോട്– ബത്തേരി ഉപപാത യാഥാർഥ്യമാക്കിയാലുണ്ടാകാവുന്ന നേട്ടങ്ങളും മികവും വിവരിച്ച് മെട്രോമാൻ ഇ. ശ്രീധരൻ. നഗരസഭയും നാഷനൽ ഹൈവേ ആൻഡ് റെയിൽവേ ആക്‌ഷൻ കമ്മിറ്റിയും ചേർന്നു നൽകിയ സ്വീകര‌ണത്തിൽ പ്രസംഗിക്കുകയായിരുന്നു…

    Leave a Reply

    Your email address will not be published. Required fields are marked *