അനധികൃത മത്സ്യബന്ധനം: ഫിഷറീസ് വകുപ്പ് തെരിവലകള്‍ പൊളിച്ചു നീക്കി

Spread the love

 

 

കോട്ടത്തറ പഞ്ചായത്തിലെ വെണ്ണിയോട് ഭാഗത്തെ ചെറുപുഴ, തൊണ്ടര്‍നാട് പഞ്ചായത്തിലെ അടായി പുഴകളുടെ സ്വാഭാവിക ഒഴുക്കിന് തടസ്സം വരുത്തുന്ന തരത്തില്‍ പുഴയ്ക്കു കുറുകെ നിര്‍മ്മിച്ച തെരിവലകള്‍ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ പൊളിച്ചു നീക്കി. കേരള ഉള്‍നാടന്‍ ഫിഷറീസും അക്വാകള്‍ച്ചറും ആക്ട് ലംഘിച്ചുകൊണ്ട് നടത്തിയ ഏഴോളം തെരിവലകളാണ് ഫിഷറീസ് അസിസ്റ്റന്റ്റ് ഡയറക്ടര്‍ വി. സുനീറിന്റെ നിര്‍ദ്ദേശാനുസരണം നീക്കം ചെയ്തത്. അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ഇ.കെ ജയപ്രകാശ് നേതൃത്വം നല്‍കി. ജീവനക്കാരായ ശരത്, രാജേഷ്, നിസാര്‍, ഫായിസ്, ഗണേശന്‍ എന്നിരും സംഘത്തില്‍ ഉണ്ടായിരുന്നു. മുന്‍ വര്‍ഷങ്ങളിലും ഇത്തരത്തില്‍ നിര്‍മ്മിച്ച തെരിവലകള്‍ ഫിഷറീസ് വകുപ്പ് പൊളിച്ചു നീക്കിയിരുന്നു.ജലാശയങ്ങളിലെ മത്സ്യസമ്പത്തിന് വലിയതോതില്‍ ദോഷംചെയ്യുന്ന ഇത്തരം രീതികളില്‍ നിന്നും പിന്തിരിയണമെന്നും നിയമ ലംഘനങ്ങള്‍ക്കെതിരെ തുടര്‍ന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും ഫിഷറീസ് അസിസ്റ്റന്റ്റ് ഡയറക്ടര്‍ വി സുനീര്‍ അറിയിച്ചു.

  • Related Posts

    ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

    Spread the love

    Spread the loveകല്‍പ്പറ്റ: അനധികൃതമായി വീട്ടില്‍ മദ്യം സൂക്ഷിച്ച കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍. ബത്തേരി മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. അബ്കാരി കേസില്‍ 14 ദിവസത്തേക്കാണ് ആന്റോ അഗസ്റ്റിനെ റിമാന്‍ഡ് ചെയ്തത്. ആന്റോ അഗസ്റ്റിനെ മാനന്തവാടി ജില്ലാ…

    എം.ഡി.എം.എ യുമായി കോഴിക്കോട് സ്വദേശിയായ യുവാവ് പിടിയിൽ 

    Spread the love

    Spread the loveബത്തേരി : കോഴിക്കോട്, താമരശ്ശേരി, രാരോത്ത്, അക്കരപ്പറമ്പിൽ വീട്ടിൽ ഷാബീർ ഷാൻ(23) നെയാണ് ബത്തേരി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. 16.09.2026 വൈകുന്നേരം മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനക്കിടെ കർണാടക ഭാഗത്തു നിന്നും…

    Leave a Reply

    Your email address will not be published. Required fields are marked *