ഓപ്പറേഷന്‍ തൂഫാന്‍: പരിശോധനയ്ക്കിടെ പൊലീസിനുനേരെ ആക്രമണം, വനിത ഉദ്യോഗസ്ഥയടക്കം മൂന്ന് പേര്‍ക്ക് പരിക്ക്

Spread the love

പാലക്കാട്: സര്‍ക്കാരിന്റെ ലഹരിവിരുദ്ധ ഡ്രൈവായ ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയ്ക്കിടെ കാറിലെത്തിയ സംഘം പൊലീസുകാരെ ആക്രമിച്ചു. ഹേമാംബിക നഗര്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കു നേരെയാണ് ആക്രമണം. വനിതാ പൊലീസ് ഉദ്യോഗസ്ഥ ഉള്‍പ്പെടെ മൂന്ന് പൊലീസുകാര്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റു.

 

വ്യാഴാഴ്ച വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. മലമ്പുഴ ഭാഗത്തുനിന്നുവന്ന കാര്‍ പൊലീസ് തടയുകയും പരിശോധിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ കാറിനുള്ളില്‍ ഉണ്ടായിരുന്നവര്‍ പൊലീസിനെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയും ചെയ്തു. മണ്ണാര്‍ക്കാട് സ്വദേശി ജിജീഷും സംഘവുമാണ് പൊലീസ് ഉദ്യോഗസ്ഥരെ അക്രമിച്ചത്.

 

അക്രമികള്‍ മദ്യപിച്ചിരുന്നെന്നും കാറില്‍ മദ്യകുപ്പി ഉണ്ടായിരുന്നുവെന്നും പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. കാറിലുണ്ടായിരുന്നവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ നൂറുകണക്കിനു കേസുകളാണ് ഒരു മാസത്തിനിടെ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതിനിടെയാണ് പൊലീസിനു നേരെ അക്രമ സംഭവവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

  • Related Posts

    തട്ടിപ്പിന്റെ ‘ഉദയം’ കൊല്ലത്തും; സ്റ്റേജ് അലങ്കാരങ്ങൾ ചെയ്തവർക്ക് പണം നൽകിയില്ല

    Spread the love

    Spread the loveകൊല്ലം∙ വിവാഹ ചടങ്ങുകൾക്കു ഭക്ഷണമെത്തിക്കാമെന്നു പറഞ്ഞ് മുൻകൂറായി പണം കൈപ്പറ്റിയശേഷം കോട്ടയത്ത് 2 കുടുംബങ്ങളെ കബളിപ്പിച്ച ഉദയം കേറ്ററിങ് ആൻഡ് ഇവന്റ്സിനെതിരെ കൊല്ലത്തും പരാതി. ഇരവിപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘റോയൽ ഈവ്‌ വെഡ്ഡിങ്സ് ആൻഡ് ഇവന്റ്‌സ്’ സ്ഥാപനമാണ് പരാതിക്കാർ.…

    റോഡിൽ തള്ളിയത് ഓട്ടോറിക്ഷ ഡ്രൈവർ കണ്ടു; കുഞ്ഞുമോന്റെ മരണം കൊലപാതകം, സുഹൃത്തുക്കൾ അറസ്റ്റിൽ

    Spread the love

    Spread the loveകട്ടപ്പന ∙ കട്ടപ്പനയിൽ റോഡരികിൽ അവശ നിലയിൽ കണ്ടെത്തി ആശുപത്രിയിൽ എത്തിച്ച ശേഷം മരിച്ച കുഞ്ഞുമോൻ (കുഞ്ചു) കൊല്ലപ്പെട്ടതെന്ന് പൊലീസ്. സംഭവത്തിൽ മൂന്നു പ്രതികൾ പിടിയിൽ. കട്ടപ്പന സെൻട്രൽ ജംക്‌ഷനിൽ ബാർബർഷോപ്പ് നടത്തുന്ന സുരേഷ്, സുഹൃത്തുക്കളായ റിനു, ബാബു…

    Leave a Reply

    Your email address will not be published. Required fields are marked *