നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി; ഒരാൾക്ക് പരുക്ക്

Spread the love

പത്തനംതിട്ട∙ ഓമല്ലൂരിന് സമീപം പുത്തൻപീടികയിൽ നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് കടയിലേക്ക് ഇടിച്ചു കയറി ഒരാൾക്ക് പരുക്കേറ്റു. കടയിൽനിന്ന് ശീതള പാനീയം കുടിച്ചുകൊണ്ടിരുന്ന അജയ ചന്ദ്രൻ എന്നയാൾക്കാണ് പരുക്കേറ്റത്. ഇദ്ദേഹത്തിന്റെ പരുക്ക് ഗുരുതരമല്ല.

 

പിക്കപ്പ് വാനിൽ ഇടിച്ച ശേഷമാണ് ബസ് കടയിലേക്ക് ഇടിച്ചു കയറിയത്. പത്തനംതിട്ടയിൽനിന്ന് കൊല്ലത്തേക്ക് പോകുകയായിരുന്നു ബസ്. ബസ് വേഗത്തിലായിരുന്നു നാട്ടുകാർ ആരോപിച്ചു. അതേസമയം, ബസിലെ യാത്രക്കാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.

  • Related Posts

    തട്ടിപ്പിന്റെ ‘ഉദയം’ കൊല്ലത്തും; സ്റ്റേജ് അലങ്കാരങ്ങൾ ചെയ്തവർക്ക് പണം നൽകിയില്ല

    Spread the love

    Spread the loveകൊല്ലം∙ വിവാഹ ചടങ്ങുകൾക്കു ഭക്ഷണമെത്തിക്കാമെന്നു പറഞ്ഞ് മുൻകൂറായി പണം കൈപ്പറ്റിയശേഷം കോട്ടയത്ത് 2 കുടുംബങ്ങളെ കബളിപ്പിച്ച ഉദയം കേറ്ററിങ് ആൻഡ് ഇവന്റ്സിനെതിരെ കൊല്ലത്തും പരാതി. ഇരവിപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘റോയൽ ഈവ്‌ വെഡ്ഡിങ്സ് ആൻഡ് ഇവന്റ്‌സ്’ സ്ഥാപനമാണ് പരാതിക്കാർ.…

    റോഡിൽ തള്ളിയത് ഓട്ടോറിക്ഷ ഡ്രൈവർ കണ്ടു; കുഞ്ഞുമോന്റെ മരണം കൊലപാതകം, സുഹൃത്തുക്കൾ അറസ്റ്റിൽ

    Spread the love

    Spread the loveകട്ടപ്പന ∙ കട്ടപ്പനയിൽ റോഡരികിൽ അവശ നിലയിൽ കണ്ടെത്തി ആശുപത്രിയിൽ എത്തിച്ച ശേഷം മരിച്ച കുഞ്ഞുമോൻ (കുഞ്ചു) കൊല്ലപ്പെട്ടതെന്ന് പൊലീസ്. സംഭവത്തിൽ മൂന്നു പ്രതികൾ പിടിയിൽ. കട്ടപ്പന സെൻട്രൽ ജംക്‌ഷനിൽ ബാർബർഷോപ്പ് നടത്തുന്ന സുരേഷ്, സുഹൃത്തുക്കളായ റിനു, ബാബു…

    Leave a Reply

    Your email address will not be published. Required fields are marked *