ഓപ്പറേഷന്‍ തൂഫാന്‍ തുടങ്ങി ഒരുമാസം; സംസ്ഥാനത്തെ ജയിലുകള്‍ നിറഞ്ഞു

Spread the love

കണ്ണൂര്‍: സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാന്‍ വിജയകരമായി മുന്നോട്ടുപോകുമ്പോഴും ലഹരിക്കേസില്‍ അറസ്റ്റില്‍ ആകുന്നവരെ പാര്‍പ്പിക്കാന്‍ ജയിലില്‍ സ്ഥലമില്ല. നിരോധിത ലഹരി ഉപയോഗിക്കുന്നവരേയും വില്‍ക്കുന്നവരേയും അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്യുന്ന സാഹചര്യത്തില്‍ ജയിലുകള്‍ നിറയുന്ന അവസ്ഥയാണ്. 58 ജയിലുകളാണ് സംസ്ഥാനത്തുള്ളത്. 7877 പേരെ താമസിപ്പിക്കാനേ ശേഷിയുള്ളൂ. ഇപ്പോള്‍ 9935 പേരുണ്ട്.

 

 

ഓപ്പറേഷന്‍ തൂഫാന്‍ തുടങ്ങി ഒരു മാസം ആയപ്പോഴാണ് ഇത്രയും വര്‍ധന ഉണ്ടായിരിക്കുന്നത്. ഉയര്‍ന്ന അളവില്‍ ലഹരിവസ്തുക്കളുമായി പിടിയിലാവുന്നവര്‍ കൂടിയതോടെ കേസുകളും ജയിലിലാവുന്നവരും കൂടി. വിചാരണയും മറ്റ് നിയമനടപടികളും നീണ്ടുപോകുന്നത് കാരണം പ്രതികളെ ജയിലില്‍ പാര്‍പ്പിക്കേണ്ട അവസ്ഥയുമുണ്ട്. മയക്കുമരുന്ന്, പോക്‌സോ കേസുകളില്‍ ജാമ്യവ്യവസ്ഥ കോടതി കര്‍ശനമാക്കിയതോടെ മാസങ്ങളോളം ജാമ്യം ലഭിക്കാത്ത അവസ്ഥയുമുണ്ട്. ശിക്ഷാ തടവുകാരെക്കാള്‍ കൂടുതല്‍ റിമാന്‍ഡ്, വിചാരണ തടവുകാരാണുള്ളത്.

 

തടവുകാരുടെ എണ്ണം കൂടിയതോടെ ഭക്ഷണച്ചെലവും മറ്റുചെലവുകളും വലിയ തോതില്‍ വര്‍ധിച്ചു. വിവിധ ജയിലുകളിലായി 300 മുതല്‍ 500 വരെ ജീവനക്കാരുടെ ഒഴിവുകളാണ് നിലവിലുള്ളത്. അസുഖബാധിതരായ തടവുകാരെ ആശുപത്രികളിലെത്തിക്കാന്‍ മതിയായ സുരക്ഷലഭിക്കാത്ത സാഹചര്യവുമുണ്ട്.

  • Related Posts

    തട്ടിപ്പിന്റെ ‘ഉദയം’ കൊല്ലത്തും; സ്റ്റേജ് അലങ്കാരങ്ങൾ ചെയ്തവർക്ക് പണം നൽകിയില്ല

    Spread the love

    Spread the loveകൊല്ലം∙ വിവാഹ ചടങ്ങുകൾക്കു ഭക്ഷണമെത്തിക്കാമെന്നു പറഞ്ഞ് മുൻകൂറായി പണം കൈപ്പറ്റിയശേഷം കോട്ടയത്ത് 2 കുടുംബങ്ങളെ കബളിപ്പിച്ച ഉദയം കേറ്ററിങ് ആൻഡ് ഇവന്റ്സിനെതിരെ കൊല്ലത്തും പരാതി. ഇരവിപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘റോയൽ ഈവ്‌ വെഡ്ഡിങ്സ് ആൻഡ് ഇവന്റ്‌സ്’ സ്ഥാപനമാണ് പരാതിക്കാർ.…

    റോഡിൽ തള്ളിയത് ഓട്ടോറിക്ഷ ഡ്രൈവർ കണ്ടു; കുഞ്ഞുമോന്റെ മരണം കൊലപാതകം, സുഹൃത്തുക്കൾ അറസ്റ്റിൽ

    Spread the love

    Spread the loveകട്ടപ്പന ∙ കട്ടപ്പനയിൽ റോഡരികിൽ അവശ നിലയിൽ കണ്ടെത്തി ആശുപത്രിയിൽ എത്തിച്ച ശേഷം മരിച്ച കുഞ്ഞുമോൻ (കുഞ്ചു) കൊല്ലപ്പെട്ടതെന്ന് പൊലീസ്. സംഭവത്തിൽ മൂന്നു പ്രതികൾ പിടിയിൽ. കട്ടപ്പന സെൻട്രൽ ജംക്‌ഷനിൽ ബാർബർഷോപ്പ് നടത്തുന്ന സുരേഷ്, സുഹൃത്തുക്കളായ റിനു, ബാബു…

    Leave a Reply

    Your email address will not be published. Required fields are marked *