നമ്പർ ലോക്ക് മാറ്റി, സിബ്ബുകളെല്ലാം തുറന്ന നിലയിൽ; വിമാനയാത്രികന്റെ ബാഗിൽ നിന്ന് വിദേശ കറൻസി മോഷണം പോയി

Spread the love

നെടുമ്പാശേരി (കൊച്ചി) ∙ യാത്രക്കാരന്റെ ബാഗിൽ നിന്ന് 2 ലക്ഷത്തിലേറെ രൂപയുടെ വിദേശ കറൻസികൾ മോഷണം പോയതായി പരാതി. ഇന്നലെ ആകാശ എയർലൈൻസിൽ റിയാദിൽ നിന്ന് കൊച്ചിയിലെത്തിയ ആലുവ സ്വദേശി ഷഫീഖ് ഇസ്മായിലിന്റെ പണമാണ് നഷ്ടപ്പെട്ടത്.

 

പണമടങ്ങിയ ബാഗുൾപ്പെടെ 3 ചെക്ക്–ഇൻ ബാഗുകളാണ് ഷഫീഖിന് ഉണ്ടായിരുന്നത്. 8000 റിയാൽ വച്ചിരുന്ന ബാഗ് ചെക്ക് ഇൻ ചെയ്ത് വിട്ട ശേഷമാണ‌ു പണം ഉണ്ടായിരുന്നല്ലോ എന്ന് ഓർത്തത്. ഉടൻ അവിടത്തെ മാനേജരോട് പറഞ്ഞെങ്കിലും സുരക്ഷിതമായി കൊച്ചിയിൽ എത്തിക്കോളും എന്നു പറഞ്ഞു.

 

കൊച്ചിയിലെത്തിയപ്പോൾ ബാഗുകൾ ലഭിച്ചത് ഏറെ വൈകിയാണ്. പണമടങ്ങിയ ബാഗിന്റെ നമ്പർ ലോക്ക് മാറ്റിയ നിലയിലായിരുന്നു. പരിശോധനയിൽ പണം നഷ്ടപ്പെട്ടെന്ന് മനസ്സിലായി. ബാഗിന്റെ ഉള്ളിലെ സിബ്ബുകളെല്ലാം തുറന്ന നിലയിലും ഉണ്ടായിരുന്ന ചോക്ലേറ്റുകളും കുട്ടികളുടെ കളിപ്പാട്ടങ്ങളുൾപ്പെടെയുള്ള വസ്തുക്കളും ചിതറിയ നിലയിലുമായിരുന്നു. വിമാനത്താവളത്തിൽ ഇന്ത്യൻ രൂപയായി മാറ്റാൻ കരുതിയ പണമാണ് നഷ്ടപ്പെട്ടത്. റിയാദിലെ ഇന്ത്യൻ എംബസി സ്കൂളിൽ കായികാധ്യാപകനായ ഷഫീഖ് അധികൃതർക്കു പരാതി നൽകി.

 

ഇതേ വിമാനത്തിൽ ജിദ്ദയിൽ നിന്നു കയറിയ ഒരു നഴ്സിന്റെ ബാഗും ഇത്തരത്തിൽ നമ്പർ ലോക്ക് അഴിച്ച നിലയിലായിരുന്നു. എന്നാൽ വില പിടിപ്പുള്ളതൊന്നും ഇല്ലാതിരുന്നതിനാൽ നഷ്ടപ്പെട്ടില്ല എന്ന് ഷഫീഖ് പറഞ്ഞു.

  • Related Posts

    സ്ത്രീയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് പോലീസ് നിഗമനം

    Spread the love

    Spread the loveഇടുക്കി ശാന്തൻപാറ ചേരിയാറിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന സ്ത്രീയെ വീടിന് സമീപത്തെ നടപ്പാതയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചേരിയാർ സ്വദേശിനി റാണി (57) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കഴിഞ്ഞ രണ്ട് ദിവസമായി ഇവരെ…

    പരിപ്പുവടയ്ക്ക് ഉപ്പില്ല! തിളച്ച എണ്ണ തൊഴിലാളിയുടെ ദേഹത്തൊഴിച്ചു

    Spread the love

    Spread the loveകൊല്ലം: പരിപ്പുവടയ്ക്ക് ഉപ്പില്ലെന്ന കാരണം പറഞ്ഞ് തട്ടുകട അടിച്ചുതകർക്കുകയും ജീവനക്കാരുടെ നേർക്ക് തിളച്ച എണ്ണയൊഴിക്കുകയും ചെയ്ത സംഭവത്തിൽ പ്രദേശത്ത് പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. ചൊവ്വാഴ്ച (നവംബർ 10) വൈകിട്ട് 5.30-ഓടെ പെരുമ്പുഴയ്ക്ക് സമീപം ആലുംമൂട് ജംക്‌ഷനിലാണ് അതിക്രമം നടന്നത്.…

    Leave a Reply

    Your email address will not be published. Required fields are marked *