കാറിൽ കഞ്ചാവ് കടത്തുന്നെന്ന് രഹസ്യവിവരം, പിന്നാലെ പരിശോധന; 30 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Spread the love

കാസർകോട് ∙ 30 കിലോ കഞ്ചാവുമായി അന്തർസംസ്ഥാന കുറ്റവാളിയും കൂട്ടാളിയും പിടിയിൽ. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് രണ്ടുപേർ പിടിയിലായത്. കാഞ്ഞങ്ങാട് സ്വദേശിയായ അഹമ്മദ് കബീർ ലാല (ലാലാ കബീർ), മുഹമ്മദ് മിർഷാൻ എന്നിവരാണ് ആരിക്കാടി ടോള്‍ പ്ലാസയ്ക്ക് സമീപത്ത് വച്ച് കാറില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി പിടികൂടിയത്. രഹസ്യ വിവരത്തെത്തുടർന്നാണ് പൊലീസ് ശനിയാഴ്ച രാവിലെ ടോൾ പ്ലാസയ്ക്ക് സമീപത്ത് പരിശോധന നടത്തിയത്.

 

കേരളത്തിലും കർണാടകയിലുമായി കവര്‍ച്ച, തട്ടിക്കൊണ്ടു പോകല്‍, ക്വട്ടേഷന്‍ തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ് ലാലാ കബീര്‍. മൈസൂരുവിൽ ജയിലിലായിരുന്ന ലാലാ കബീർ അടുത്തിടെയാണ് പുറത്തിറങ്ങിയത്. കുമ്പള പൊലീസ് ഇന്‍സ്‌പെക്ടര്‍ ബൈജു കെ. ജോസ്, എസ്‌ഐ കെ.പി. ഗണേശന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

  • Related Posts

    പ്രിയദര്‍ശിനിയില്‍ സൗജന്യ യാത്ര മാത്രമല്ല, വനിതകള്‍ക്കായി പലിശരഹിത വായ്പ പദ്ധതിയും; പ്രഖ്യാപനം വ്യാഴാഴ്ച

    Spread the love

    Spread the loveകൊച്ചി: സംസ്ഥാനത്ത് വനിതകള്‍ക്കായി മറ്റൊരു പദ്ധതി അവതരിപ്പിക്കാന്‍ സര്‍ക്കാര്‍. പ്രിയദര്‍ശിനി വായ്പ എന്ന പേരില്‍ വനിതകള്‍ക്കായി പലിശരഹിത വായ്പ പദ്ധതി അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. മന്ത്രി കെഎ തുളസി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. വ്യാഴാഴ്ച കൊച്ചിയില്‍ വെച്ച്…

    ഉൾവനത്തിലെ വെള്ളച്ചാട്ടത്തിന്റെ റീൽസ് കണ്ട് സഞ്ചാരികളുടെ ഒഴുക്ക്; വ്ലോഗർക്കെതിരെ കേസെടുത്ത് വനംവകുപ്പ്

    Spread the love

    Spread the loveനിലമ്പൂർ ∙ വനത്തിൽ അതിക്രമിച്ചു കടന്ന് റീൽസ് ചിത്രീകരിച്ച വ്ലോഗർക്കും സംഘത്തിനുമെതിരെ കേസെടുത്തു. മലപ്പുറം പല്ലൂർ വളപ്പിൽ ജാസി ആഷിക്, സഹായികളായ പാലക്കാട് ചക്കിലി കടവത്ത് ആഷിക്, മാങ്ങോടൻ ഉമ്മുൽ ഹൈറ, അരീക്കോട് തെക്കെത്തൊടി കെ.ടി.ഷബാബ് എന്നിവർക്കെതിരെയാണ് വനംവകുപ്പ്…

    Leave a Reply

    Your email address will not be published. Required fields are marked *