പുൽപ്പള്ളി :പുൽപ്പള്ളിയുടെ അഭിമാനമായ ജോൺ ജോസഫിന് നാടിൻറെ സ്നേഹാദരം. ഏഷ്യൻ വോളിബോൾ കോൺഫെഡറേഷൻ കപ്പിൽ വെങ്കല മെഡൽ കരസ്ഥമാക്കി നാടിന് അഭിമാനമായിരിക്കുകയാണ് ഇന്ത്യൻ ദേശിയ ടീമിലെ ജോൺ ജോസഫ്. ഇന്ന് രാവിലെ പത്തുമണിക്ക് പുൽപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്വാഗത യാത്ര സീതാദേവി ക്ഷേത്ര പരിസരത്തു നിന്നും തുടങ്ങി ഗ്രാമപഞ്ചായത്ത് കാര്യാലയത്തിൽ സമാപിക്കും.പുൽപ്പള്ളി സ്വദേശിയായ കെ വി ജോസഫ്, ഷീജ ജോസഫ് ദമ്പതികളുടെ മകനാണ് ജോൺ ജോസഫ്.







