പുൽപ്പള്ളിയിൽ വാഹനാപകടം; യുവാവ് മരിച്ചു

Spread the love

 

 

പുൽപ്പള്ളി: പുൽപ്പള്ളി-നടവയൽ റൂട്ടിലുണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ചൂതുപാറ മണിവയൽ സ്വദേശി ശിവകുമാർ (26) ആണ് മരിച്ചത്. പുൽപ്പള്ളി കച്ചേരി ഹോണ്ട വർക്ക് ഷോപ്പിലെ ജീവനക്കാരനായിരുന്നു.

ഇന്നലെ വൈകിട്ടോടെയായിരുന്നു അപകടം നടന്നത്. പരിക്കേറ്റ ശിവകുമാറിനെ ഉടൻ തന്നെ പുൽപ്പള്ളി ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

പുൽപ്പള്ളിയിൽ നിന്നും നടവയൽ ഭാഗത്തേക്ക് പോവുകയായിരുന്ന ഇയാൾ ചണ്ണക്കൊല്ലി ഇറക്കത്തിൽ വഴി സൈഡിൽ നിർത്തിയിരുന്ന ഗുഡ്സ് ഓട്ടോയിൽ ഇടിച്ച് എതിർ ദിശയിൽ നിന്ന് വന്ന കോഴിവണ്ടിയുടെ അടിയിൽപ്പെട്ട് മരണപ്പെടുകയായിരുന്നു.

 

  • Related Posts

    കല്പറ്റയിൽ നിർമ്മാണത്തിലിരുന്ന മതിൽ ഇടിഞ്ഞുവീണു: രണ്ടുപേർ മണ്ണിനടിയിൽ കുടുങ്ങി; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

    Spread the love

    Spread the love    കല്പറ്റ: കല്പറ്റ എസ്‌പി (SP) ഓഫീസിന് സമീപം നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്നതിനിടെ വൻ അപകടം. കെട്ടിടത്തിന്റെ പണി പുരോഗമിക്കുന്നതിനിടെ സംരക്ഷണ മതിൽ തകർന്നുവീണ് രണ്ട് തൊഴിലാളികൾ മണ്ണിനടിയിൽ കുടുങ്ങി.   സംഭവം നടന്നയുടൻ കല്പറ്റയിൽ നിന്നുള്ള ഫയർഫോഴ്‌സ്…

    35 മിനിറ്റിൽ ബത്തേരിയിൽ നിന്ന് കോഴിക്കോട്ട്; പ്രതീക്ഷ നൽകി ഇ. ശ്രീധരന്റെ അതിവേഗ റെയിൽവേ പദ്ധതി

    Spread the love

    Spread the loveബത്തേരി ∙ നി‍ർദ്ദിഷ്ട തിരുവനന്തപുരം–കണ്ണൂർ അതിവേഗ റെയിൽപാതയുമായി ബന്ധിപ്പിച്ച് കോഴിക്കോട്– ബത്തേരി ഉപപാത യാഥാർഥ്യമാക്കിയാലുണ്ടാകാവുന്ന നേട്ടങ്ങളും മികവും വിവരിച്ച് മെട്രോമാൻ ഇ. ശ്രീധരൻ. നഗരസഭയും നാഷനൽ ഹൈവേ ആൻഡ് റെയിൽവേ ആക്‌ഷൻ കമ്മിറ്റിയും ചേർന്നു നൽകിയ സ്വീകര‌ണത്തിൽ പ്രസംഗിക്കുകയായിരുന്നു…

    Leave a Reply

    Your email address will not be published. Required fields are marked *