വയനാട് തുരങ്കപാതയ്ക്ക് സമീപം വൻ മണ്ണിടിച്ചിൽ

Spread the love

 

കൽപ്പറ്റ: വയനാട്ടിൽ കനത്ത മഴയെത്തുടർന്ന് കള്ളാടി തുരങ്കപാതയ്ക്ക് സമീപം വൻ മണ്ണിടിച്ചിൽ. തുരങ്കപാതയുടെ നിർമ്മാണത്തിനായി കെട്ടിയുയർത്തിയ കോൺക്രീറ്റ് സംരക്ഷണ ഭിത്തി പൂർണ്ണമായും തകർന്നു വീണു. അപകടത്തെ തുടർന്ന് ഈ മേഖലയിൽ വാഹനങ്ങൾ കുടുങ്ങിക്കിടക്കുകയാണ്.

 

കഴിഞ്ഞ ഏതാനും മണിക്കൂറുകളായി പ്രദേശത്ത് പെയ്യുന്ന അതിശക്തമായ മഴയാണ് മണ്ണിടിച്ചിലിന് കാരണമായത്. പ്രദേശത്ത് ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടിരിക്കുകയാണ്. അപകടസ്ഥലത്തേക്ക് അടിയന്തരമായി പുറപ്പെടാൻ ദേശീയ ദുരന്തപ്രതികരണ സേനയ്ക്ക് മന്ത്രി ടി. സിദ്ദിഖ് നിർദേശം നൽകി.

 

നിലവിൽ രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. റോഡിലുണ്ടായിരുന്ന വാഹനങ്ങൾക്ക് മുകളിലേക്ക് മണ്ണു വീണിട്ടില്ല എന്നത് വലിയൊരു ദുരന്തം ഒഴിവാക്കി. എന്നാൽ, തുരങ്കപാതയ്ക്കുള്ളിൽ നിർമ്മാണ ജോലികൾ നടന്നിരുന്നതിനാൽ തൊഴിലാളികൾ ആരെങ്കിലും ഉള്ളിൽ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന കാര്യത്തിൽ ആശങ്ക നിലനിൽക്കുന്നുണ്ട്. രണ്ടുപേരെ ആശുപത്രിയിലേക്ക് മാറ്റി.

  • Related Posts

    ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

    Spread the love

    Spread the loveകല്‍പ്പറ്റ: അനധികൃതമായി വീട്ടില്‍ മദ്യം സൂക്ഷിച്ച കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍. ബത്തേരി മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. അബ്കാരി കേസില്‍ 14 ദിവസത്തേക്കാണ് ആന്റോ അഗസ്റ്റിനെ റിമാന്‍ഡ് ചെയ്തത്. ആന്റോ അഗസ്റ്റിനെ മാനന്തവാടി ജില്ലാ…

    എം.ഡി.എം.എ യുമായി കോഴിക്കോട് സ്വദേശിയായ യുവാവ് പിടിയിൽ 

    Spread the love

    Spread the loveബത്തേരി : കോഴിക്കോട്, താമരശ്ശേരി, രാരോത്ത്, അക്കരപ്പറമ്പിൽ വീട്ടിൽ ഷാബീർ ഷാൻ(23) നെയാണ് ബത്തേരി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. 16.09.2026 വൈകുന്നേരം മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനക്കിടെ കർണാടക ഭാഗത്തു നിന്നും…

    Leave a Reply

    Your email address will not be published. Required fields are marked *