ഉരുൾപൊട്ടൽ സാധ്യത: തത്സമയ മുന്നറിയിപ്പുകൾ നൽകാൻ പദ്ധതി

Spread the love

തിരുവനന്തപുരം ∙ മഴയുടെ തീവ്രത കണക്കാക്കിയും മണ്ണിലെ വ്യതിയാനങ്ങൾ നിരീക്ഷിച്ചും മണ്ണിടിച്ചിലും ഉരുൾപൊട്ടലിനുമുള്ള സാധ്യത മുൻകൂട്ടി ജനങ്ങളെ തൽസമയ സന്ദേശങ്ങളിലൂടെ അറിയിക്കാനുള്ള പദ്ധതിക്കു സംസ്ഥാനം നടപടി തുടങ്ങി.

 

കണ്ണൂരിലെ കണിച്ചാർ പഞ്ചായത്തിലെ മടിശ്ശേരിമലയിലാണ് ഈ പ്രാരംഭ പദ്ധതി നടപ്പാക്കുക. ഒരു സ്റ്റാർട്ടപ് കമ്പനി സ്റ്റാർട്ടപ് മിഷൻ മുഖേന കേരള ഡവലപ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിലിന് (കെ ഡിസ്ക്) സമർപ്പിച്ച പദ്ധതിയിൽ ഐഐടി റൂർക്കിയും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും (കെഎസ്ഡിഎംഎ) പങ്കാളികളാകും.

ഭൂഗർഭ സെൻസറുകളും ആഗോള നാവിഗേഷൻ സാറ്റലൈറ്റ് സംവിധാനവും ഇതിനായി ഉപയോഗപ്പെടുത്തും.

 

ദുരന്തസാധ്യത കൂടിയ പ്രദേശങ്ങളിൽ ജാഗ്രത ഉറപ്പാക്കാനും അവശ്യഘട്ടങ്ങളിൽ ജനങ്ങളെ സുരക്ഷിതമായി മാറ്റിപ്പാർപ്പിക്കാനും ഈ തത്സമയ മുന്നറിയിപ്പുകൾ സഹായകരമാകുമെന്നാണു പ്രതീക്ഷ. കെ ഡിസ്ക് സമർപ്പിച്ച പദ്ധതി നിർദേശം ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന കെഎസ്ഡിഎംഎ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി നേരത്തേ അംഗീകരിച്ചിരുന്നു. ആകെ 2.36 കോടി രൂപയാണു ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിൽ സാങ്കേതിക വികസനത്തിനായി 1.32 കോടി രൂപ കെ ഡിസ്ക് സ്വന്തം ഫണ്ടിൽനിന്നു വിനിയോഗിക്കും.

 

ബാക്കി തുകയായ 1.04 കോടി രൂപ സംസ്ഥാന ദുരന്ത ലഘൂകരണ ഫണ്ടിൽ (എസ്ഡിഎംഎഫ്) നിന്നു നൽകും. ഐഐടി റൂർക്കി വികസിപ്പിച്ചു നൽകുന്ന ഉപകരണങ്ങൾക്ക് ആവശ്യമായ തുകയാണ് എസ്ഡിഎംഎഫിൽനിന്നു നൽകുക. കെ ഡിസ്കിന്റെ മേൽനോട്ടത്തിൽ പ്രോഗ്രാം മാനേജ്മെന്റ് യൂണിറ്റ് രൂപീകരിച്ചായിരിക്കും പദ്ധതി നിർവഹണം.

  • Related Posts

    സനല്‍ കുമാര്‍ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യര്‍

    Spread the love

    Spread the loveകൊച്ചി: സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് നടി മഞ്ജു വാര്യര്‍. എറണാകുളം മുന്‍സീഫ് കോടതിയിലാണ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. നിരന്തരം തന്നെ അപമാനിക്കുന്ന പ്രതികരണങ്ങളാണ് സനല്‍ കുമാര്‍ ശശിധരന്‍ നടത്തുന്നത്. തനിക്കെതിരായി സാമൂഹിക മാധ്യമങ്ങളില്‍…

    തട്ടിപ്പിന്റെ ‘ഉദയം’ കൊല്ലത്തും; സ്റ്റേജ് അലങ്കാരങ്ങൾ ചെയ്തവർക്ക് പണം നൽകിയില്ല

    Spread the love

    Spread the loveകൊല്ലം∙ വിവാഹ ചടങ്ങുകൾക്കു ഭക്ഷണമെത്തിക്കാമെന്നു പറഞ്ഞ് മുൻകൂറായി പണം കൈപ്പറ്റിയശേഷം കോട്ടയത്ത് 2 കുടുംബങ്ങളെ കബളിപ്പിച്ച ഉദയം കേറ്ററിങ് ആൻഡ് ഇവന്റ്സിനെതിരെ കൊല്ലത്തും പരാതി. ഇരവിപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘റോയൽ ഈവ്‌ വെഡ്ഡിങ്സ് ആൻഡ് ഇവന്റ്‌സ്’ സ്ഥാപനമാണ് പരാതിക്കാർ.…

    Leave a Reply

    Your email address will not be published. Required fields are marked *