അമിത വേഗത്തിലെത്തി കാർ, ആളുകളെ ഇടിച്ചു തെറിപ്പിച്ച് നിർത്താതെ പോയി

Spread the love

ന്യൂഡൽഹി∙ ഗ്രേറ്റർ നോയിഡയിലെ നോളജ് പാർക്ക് മേഖലയിൽ അമിതവേഗത്തിലെത്തിയ കാറിടിച്ച് നാലു പേർക്ക് പരുക്കേറ്റു. സംഭവത്തിന് ശേഷം ഡ്രൈവർ കാറുമായി കടന്നു കളഞ്ഞു. അപകടത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ആളുകളെ ഇടിച്ചുതെറിപ്പിച്ച ശേഷം കാർ നിർത്താതെ പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

 

അന്വേഷണത്തിനൊടുവിൽ, ഗൗതം ബുദ്ധ നഗറിലെ കസ്ന പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ലാഡ്പുർ സ്വദേശിയായ മനീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

  • Related Posts

    തിരുപ്പതി ലഡു തയാറാക്കാനുള്ള പാമോയിൽ ചേർത്ത വ്യാജ നെയ്യ്; 96 കോടിയുടെ ഇടപാടിൽ ഇ.ഡി അറസ്റ്റ്

    Spread the love

    Spread the loveഹൈദരാബാദ്∙ തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദമായ ലഡു തയാറാക്കാൻ എത്തിച്ച നെയ്യിൽ മായം ചേർത്ത സംഭവത്തിൽ കൈലാഷ് ചന്ദ് മംഗ്ലയെ ഇ.ഡി അറസ്റ്റ് ചെയ്തു. സുകൃതി ഫുഡ്‌സുമായി ബന്ധപ്പെട്ട കേസിൽ കള്ളപ്പണം വെളുപ്പിക്കൽ കുറ്റം ചുമത്തിയാണ് ഇ.ഡി അറസ്റ്റ്. തിരുമല…

    വ്യവസായിയിൽ നിന്നും 8 ലക്ഷം രൂപ കൈക്കൂലി; ജിഎസ്ടി ഉദ്യോഗസ്ഥൻ പിടിയിൽ

    Spread the love

    Spread the loveബെംഗളൂരു ∙ വ്യവസായിയിൽ നിന്നും 8 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടയിൽ കേന്ദ്ര ജിഎസ്ടി സൂപ്രണ്ടിനെ ബെംഗളൂരു സിറ്റി ലോകായുക്താ സംഘം നാടകീയമായി പിടികൂടി. കേന്ദ്ര ജിഎസ്ടി സൗത്ത് ഡിവിഷൻ-4 സൂപ്രണ്ടായ മോഹിത് പ്രതാപ് സിങ് ആണ് പിടിയിലായത്.…

    Leave a Reply

    Your email address will not be published. Required fields are marked *