വയനാട് ദുരന്തത്തിൽ അന്വേഷണം; പിഎസ്‌സി തട്ടിപ്പ് ക്രൈംബ്രാഞ്ചിന്: തീരുമാനമെടുത്ത് മന്ത്രിസഭ

Spread the love

തിരുവനന്തപുരം∙ വയനാട് കള്ളാടി ദുരന്തത്തെക്കുറിച്ച് അന്വേഷിച്ച് സാങ്കേതികവും നിയമപരവുമായ നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍. ദുരന്തഭൂമിയുടെ തൊട്ടുമുകളിലായി ഒരു മണ്ണിടിച്ചില്‍ ഉണ്ടായെന്ന റിപ്പോര്‍ട്ടും പ്രാഥമികമായി വരുന്നുണ്ട്. അതുകൂടി പരിശോധിച്ച് കാര്യങ്ങള്‍ തീരുമാനിക്കും.

 

കേന്ദ്രസര്‍ക്കാര്‍ തുരങ്ക നിര്‍മാണത്തിനായി പാരിസ്ഥിതികാനുമതി നല്‍കിയപ്പോള്‍ നല്‍കിയ നിര്‍ദേശങ്ങള്‍ കരാര്‍ കമ്പനി പാലിച്ചിട്ടുണ്ടോ എന്നു പരിശോധിക്കും. അപകടസാധ്യതകള്‍ പരിശോധിച്ച ശേഷമേ നിര്‍മാണം തുടരുകയുള്ളുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പരീക്ഷാനടത്തിപ്പുമായി ബന്ധപ്പെട്ട് പിഎസ്‌സിക്കെതിരെ വ്യാപകമായ പരാതി ഉയരുന്ന സാഹചര്യത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്താനും തീരുമാനമെടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

 

കെഎഎസ് പരീക്ഷയില്‍ ഉള്‍പ്പെടെ നിരവധി ആരോപണം ഉയര്‍ന്നുവന്നിട്ടുണ്ട്. പരീക്ഷയിലെ മാര്‍ക്ക് മറികടക്കാന്‍ അഭിമുഖത്തില്‍ ഉയര്‍ന്ന മാര്‍ക്ക് നല്‍കിയെന്ന ആക്ഷേപവുമുണ്ട്. ഇക്കാര്യങ്ങള്‍ എല്ലാം പരിശോധിക്കും. സ്ഥാപനത്തിന്റെ വിശ്വാസ്യത തകര്‍ക്കാനുള്ള ഒരു നീക്കവും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

വിഴിഞ്ഞം തുറമുഖത്തിന്റെ ഉടമസ്ഥാവകാശം സര്‍ക്കാരിനാണ്. അദാനി ഗ്രൂപ്പ് ഓപ്പറേറ്റര്‍ മാത്രമാണ്. സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ ഓഹരി കൈമാറ്റം നടത്താന്‍ കഴിയില്ല. ഒരു വര്‍ഷമായി എംഎസ്‌സിയുമായി അദാനി കമ്പനി ചര്‍ച്ച നടത്തുന്നുവെന്നാണ് പിന്നീട് അറിഞ്ഞത്. അതിനു മുന്‍പ് തന്നെ സിപിഎം മുഖപത്രത്തില്‍ എംഎസ്‌സി 49 ശതമാനം ഓഹരി വാങ്ങുമെന്ന വാര്‍ത്ത വന്നിരുന്നു. എംഎസ്‌സിയുമായുള്ള ചര്‍ച്ച കഴിഞ്ഞ സര്‍ക്കാരിന് അറിയാമായിരുന്നു. ഇടതു സര്‍ക്കാര്‍ സംഘടിപ്പിച്ച വിഴിഞ്ഞം കോണ്‍ക്ലേവില്‍ എംഎസ്‌സി കമ്പനി പങ്കെടുത്തിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

വിഴിഞ്ഞത്ത് ഒരാളുടെയും കുത്തക പാടില്ലെന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കണ്‍സഷന്‍ കരാറില്‍ വകുപ്പ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓഹരി കൈമാറ്റം നടത്തിയാല്‍ മാത്രമേ കരാര്‍ ലംഘനമുണ്ടാകുകയുള്ളുവെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിന് കേന്ദ്രസര്‍ക്കാര്‍ അനുമതി ഉള്‍പ്പെടെ നിരവധി നടപടിക്രമങ്ങള്‍ ആവശ്യമുണ്ട്. മുന്‍കൂര്‍ അനുമതിക്കായി അദാനി ഗ്രൂപ്പ് കത്തു നല്‍കിയിട്ടുണ്ട്. കേരളത്തിന്റെ താല്‍പര്യം ഹനിക്കപ്പെടുമോ എന്നും വിഴിഞ്ഞത്തിന്റെ വികസനത്തിനു ഗുണകരമാണോ എന്നും എംപവേഡ് കമ്മിറ്റി പരിശോധിക്കും. ഇതെല്ലാം കഴിഞ്ഞു മാത്രമേ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.

  • Related Posts

    സനല്‍ കുമാര്‍ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യര്‍

    Spread the love

    Spread the loveകൊച്ചി: സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് നടി മഞ്ജു വാര്യര്‍. എറണാകുളം മുന്‍സീഫ് കോടതിയിലാണ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. നിരന്തരം തന്നെ അപമാനിക്കുന്ന പ്രതികരണങ്ങളാണ് സനല്‍ കുമാര്‍ ശശിധരന്‍ നടത്തുന്നത്. തനിക്കെതിരായി സാമൂഹിക മാധ്യമങ്ങളില്‍…

    തട്ടിപ്പിന്റെ ‘ഉദയം’ കൊല്ലത്തും; സ്റ്റേജ് അലങ്കാരങ്ങൾ ചെയ്തവർക്ക് പണം നൽകിയില്ല

    Spread the love

    Spread the loveകൊല്ലം∙ വിവാഹ ചടങ്ങുകൾക്കു ഭക്ഷണമെത്തിക്കാമെന്നു പറഞ്ഞ് മുൻകൂറായി പണം കൈപ്പറ്റിയശേഷം കോട്ടയത്ത് 2 കുടുംബങ്ങളെ കബളിപ്പിച്ച ഉദയം കേറ്ററിങ് ആൻഡ് ഇവന്റ്സിനെതിരെ കൊല്ലത്തും പരാതി. ഇരവിപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘റോയൽ ഈവ്‌ വെഡ്ഡിങ്സ് ആൻഡ് ഇവന്റ്‌സ്’ സ്ഥാപനമാണ് പരാതിക്കാർ.…

    Leave a Reply

    Your email address will not be published. Required fields are marked *