അച്ഛനും അമ്മയ്ക്കും വേണ്ടി ചെയ്തതിന്റെ ലിസ്റ്റ് ഇടാനില്ല; നടക്കാന്‍ പാടില്ലാത്തത് സംഭവിച്ചു; എല്ലാ തെളിവുമുണ്ട്; മൗനം വെടിഞ്ഞ് സിന്ധു

Spread the love

കഴിഞ്ഞ കുറച്ചുനാളുകളായി സോഷ്യല്‍ മീഡിയയിലെ വലിയ ചര്‍ച്ചാ വിഷയമായിരുന്നു സിന്ധു കൃഷ്ണയും അമ്മയും തമ്മിലുള്ള പ്രശ്‌നങ്ങള്‍. അച്ഛന്റെ മരണ ശേഷം സിന്ധു കൃഷ്ണയും കുടുംബവും അമ്മയെ നോക്കുന്നില്ലെന്നായിരുന്നു ആരോപണം. സഹോദരിയുടെ മകളായ തന്‍വിയുടെ വിഡിയോ വന്നതോടെയാണ് വിവാദം ആരംഭിക്കുന്നത്. അതിന് മറുപടിയുമായി അഹാന കൃഷ്ണ രംഗത്തെത്തുകയുണ്ടായി.

 

പിന്നാലെ അഹാനയ്ക്കും സിന്ധുവിനുമെതിരെ അമ്മ വസന്ത തന്നെ രംഗത്തെത്തുകയുണ്ടായി. ഇപ്പോഴിതാ ഈ സംഭവത്തില്‍ മൗനം വെടിഞ്ഞിരിക്കുകയാണ് സിന്ധു കൃഷ്ണ. തന്റെ അച്ഛനും അമ്മയ്ക്കും ചെയ്തതൊന്നും വിശദീകരിക്കാനില്ല. നടന്നതിനൊക്കെ തെളിവുകളുണ്ട്. എന്നാല്‍ അതൊന്നും പുറത്ത് വിടാന്‍ ആഗ്രഹിക്കുന്നില്ല. എന്താണ് സത്യം എന്ന് തങ്ങളെ അറിയുന്നവര്‍ക്ക് മനസിലാകുമെന്നുമാണ് സിന്ധു പറഞ്ഞത്. ആ വാക്കുകളിലേക്ക്:

 

കഴിഞ്ഞ കുറച്ചാഴ്ചകളായി ഒന്നും അത്ര കംഫര്‍ട്ടബിള്‍ ആയിരുന്നില്ല. ഒരിക്കലും അതൊന്നും സംഭവിക്കാന്‍ പാടില്ലായിരുന്നു. പക്ഷെ ഒന്നും നമ്മുടെ കയ്യിലല്ല. എനിക്ക് ഒരുപാട് വിശദീകരിക്കാനില്ല. കാരണം എനിക്ക് തെളിയിക്കാനുള്ളതെല്ലാം എന്റെ ഈ മൊബൈലിലുണ്ട്. പക്ഷെ അതൊന്നും പുറത്ത് വിടില്ല. ഒരിക്കലും പുറത്ത് വിടില്ല. പക്ഷെ ഞങ്ങളെ വ്യക്തിപരമായി അറിയുന്നവര്‍ക്ക് ഇത് അറിയാം. ഇത് ഒരു ദിവസത്തെ കാര്യമല്ല. ഏറെക്കാലമായി സംഭവിച്ചു കൊണ്ടിരിക്കുന്ന കാര്യമാണ്. എന്നേയും എന്റെ കുഞ്ഞുങ്ങളേയും അറിയുന്നവര്‍ക്ക് ഇപ്പോള്‍ സംസാര വിഷയമായ കാര്യത്തിന്റെ സത്യാവസ്ഥ അറിയാം. അത് മതിയാകും. പൊതുജനം എന്ത് പറയുന്നു, അവര്‍ നമ്മളെ ജഡ്ജ് ചെയ്യുന്നു എന്നതിലൊന്നും കാര്യമല്ല. നമ്മുടെ സമാധാനവും നമ്മുടെ ചെയ്തികളുമാണ് മാറ്റര്‍.

 

ഞാന്‍ എന്റെ മാതാപിതാക്കള്‍ക്കായി എന്താണ് ചെയ്തിട്ടുള്ളതെന്ന് ലിസ്റ്റ് ഇടാനില്ല. അതൊന്നും ആരേയും കാണിക്കാന്‍ വേണ്ടി ചെയ്തതല്ല. ഞാന്‍ 20 തവണ അവരുടെ കൂടെ പുറത്ത് പോകുന്നുണ്ടെങ്കില്‍ അതില്‍ ഒരു ദിവസത്തെ ആയിരിക്കും വിഡിയോയില്‍ കാണിക്കുന്നത്. അല്ലാതെ എല്ലാ ദിവസവും പക്കയായി കാണിച്ചിട്ടില്ല. ഡാഡി അവസാനമായി വീട്ടില്‍ വന്നപ്പോള്‍ വിഡിയോ എടുത്തിരുന്നു. ഞാന്‍ ഞാന്‍ എപ്പോഴും എടുക്കുന്നതാണ്. കാരണം എന്തെങ്കിലും മോശമായി സംഭവിച്ചാലോ എന്ന് ഞാന്‍ എപ്പോഴും ഭയപ്പെട്ടിരുന്നു.

 

സ്ട്രോക്കും സര്‍ജറിയുമൊക്കെ കഴിഞ്ഞിരിക്കുകയായിരുന്നു. അദ്ദേഹം കഴിക്കുന്ന ചില മരുന്നുകള്‍ അങ്ങോട്ടും ഇങ്ങോട്ടും ശത്രുക്കളായിരുന്നു. അതിനാലൊക്കെ എന്തെങ്കിലും വരാനുള്ള സാധ്യതയുണ്ടായിരുന്നു. എങ്കിലും ഒന്നും സംഭവിക്കുകയില്ലെന്നാണ് പ്രതീക്ഷിച്ചത്. മരിക്കുന്നതിന്റെ തലേ ദിവസവും ഞാന്‍ ആശുപത്രിയില്‍ കൊണ്ടുപോയതാണ്. കുറേക്കാലം കൂടെയുണ്ടാകും എന്നാണ് കരുതിയത്. എന്നാല്‍ പറ്റുന്നത് പോലെ നന്നായി നോക്കാന്‍ ശ്രമിച്ചിട്ടുണ്ട്. എന്റെ വിഡിയോകളില്‍ കാണിച്ചതിനേക്കാള്‍, എന്റെ ഓരോ ദിവസവും അവര്‍ക്ക് വേണ്ടിയുള്ളതായിരുന്നു. ഓരോ ദിവസവും ഞാന്‍ ചാര്‍ട്ട് ചെയ്തത് അങ്ങനെയായിരുന്നു.

 

കൊവിഡ് തുടങ്ങിയ സമയത്താണ് എല്ലാവരും യൂട്യൂബ് തുടങ്ങിയത്. ഏറ്റവും അവസാനം തുടങ്ങിയത് ഞാനായിരുന്നു. ഞാന്‍ എന്ത് ചെയ്യാനാണ് എന്നാണ് ഞാന്‍ ചിന്തിച്ചത്. നീ എന്തെങ്കിലും തുടങ്ങെന്ന് കിച്ചുവാണ് പറഞ്ഞു കൊണ്ടിരുന്നത്. പൈസ കിട്ടുന്ന കാര്യമൊന്നും സീരിയസായി കണ്ടിരുന്നില്ല. അതൊക്കെ നോക്കിക്കൊണ്ടിരിക്കെ സംഭവിച്ചതാണ്. എനിക്ക് പ്രതിഫലം കിട്ടി തുടങ്ങിയപ്പോള്‍ ഞാന്‍ ആലോചിച്ചത് എന്റെ മാതാപിതാക്കള്‍ക്ക് വേണ്ടി ചെലവാക്കണം എന്നാണ്. 2021 ആയിക്കാണം യൂട്യൂബില്‍ നിന്നും വരുമാനം കിട്ടി തുടങ്ങിയത്.

 

ഒരിക്കലും കിച്ചുവും കുട്ടികളും അവര്‍ക്ക് വേണ്ടി ഒരുപാട് ചെലവാക്കുന്നതെന്ന് ചോദിച്ചിട്ടില്ല. ആരോടും പറയാതേയും ചോദിക്കാതെ എനിക്ക് അവര്‍ക്ക് വേണ്ടി ചെലവാക്കാമായിരുന്നു. ആ ഫ്രീഡം ലഭിച്ചത് യൂട്യൂബിലൂടെയാണ്. എന്റെ മനസിലെ ഏറ്റവും വലിയ സന്തോഷം അതായിരുന്നു, എനിക്ക് ഇഷ്ടമുള്ളതെല്ലാം എന്റെ മാതാപിതാക്കള്‍ക്കായി ചെലവാക്കാമായിരുന്നു. അത് തന്നെയായിരുന്നു യൂട്യൂബ് തുടങ്ങാനുള്ള കാരണം. അച്ഛന്റെ അവസാനകാലം വരെ അദ്ദേഹത്തെ നന്നായി നോക്കാന്‍ സാധിച്ചു. എനിക്ക് സഹായം വേണ്ടി വന്നപ്പോഴൊക്കെ എന്റെ എല്ലാ മക്കളും സന്തോഷത്തോടെ തന്നെ എന്നെ സഹായിക്കുകയും ചെയ്തു.

 

തെറ്റിദ്ധാരണകളിലൊന്നും യാതൊരു വിശദീകരണവും നല്‍കാന്‍ ഞാന്‍ താല്‍പര്യപ്പെടുന്നില്ല.വിശ്വസിക്കുന്നവര്‍ വിശ്വസിച്ചാല്‍ മതി. എല്ലാത്തിനും പിന്നില്‍ അജണ്ടയുണ്ടാകും. ഈ വിഡിയോ വന്നില്ലെങ്കിലും, മറ്റ് പലരുടേയും വിഡിയോകളിലൂടെ ചര്‍ച്ചകള്‍ ഉണ്ടായിരുന്നു. അപ്പോള്‍ എല്ലാവരും എന്നോട് എന്താണ് അമ്മയെ വിഡിയോയില്‍ കാണാത്തെ എന്ന് ചോദിച്ചിരുന്നേനെ. ഇനിയിപ്പോള്‍ ആരും ചോദിക്കില്ലല്ലോ. കുറച്ച് നാളത്തേക്ക് എനിക്ക് വേദനയുണ്ടാകും. എല്ലാം ഓക്കെയാകില്ല. പക്ഷെ സമയം എല്ലാത്തിനേയും സുഖപ്പെടുത്തും. എല്ലാം പരിഹരിക്കപ്പെട്ടേക്കാം. ഞാന്‍ എന്നും സമാധാനപ്രീയയായിരുന്നു.അത് കിട്ടാതെ വരുമ്പോള്‍ നിശബ്ദയായി മാറി നില്‍ക്കുകയാണ് ചെയ്യാനാവുക.

 

അമ്മയ്ക്കും സഹോദരീപുത്രിയ്ക്കും എല്ലാ വിധ ആശംസകളും നേരുന്നു.അവര്‍ക്ക് എന്തെങ്കിലും സഹായം വേണമെങ്കില്‍ ഏത് സമയത്തും എന്നെ വിളിക്കാം. സഹോദരീപുത്രി വരുന്ന ദിവസം വരെ അവിടെയുണ്ടായിരുന്ന ജോലിക്കാരിയെ ഞാന്‍ അയച്ചതായിരുന്നു. അവര്‍ക്കും ഞങ്ങള്‍ക്കും എല്ലാവര്‍ക്കും സമാധാനമാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

  • Related Posts

    വേദന കുറയ്ക്കാൻ ഐസ് ബാത്തും ക്രയോതെറാപ്പിയും; ദിവസം 125 ​ഗ്രാം പ്രോട്ടീൻ; ‘ആൽഫ’യിലെ ആലിയയുടെ ബോഡി ട്രാൻഫോർമേഷന് പിന്നിൽ

    Spread the love

    Spread the love‘ആൽഫ’യിലെ ആലിയ ഭട്ടിന്റെ കിടിലൻ ആക്ഷൻ രം​ഗങ്ങൾ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. ചിത്രത്തിന് വേണ്ടി കഠിന പരിശീലനങ്ങളിലൂടെയാണ് താരം കടന്നു പോയത്. അതിനായി ഡയറ്റ് ദിനചര്യയും ഫിറ്റ്നസും വലിയ രീതിയിൽ മാറ്റിയിരുന്നു. എൻ‌ഡി‌ടി‌വിക്ക് നൽകിയ ഒരു അഭിമുഖത്തിൽ ഫിറ്റ്നസ്…

    ‘വിഷം തന്നോ കുത്തിയോ എന്നെയങ്ങ് കൊല്ല്; അത് എഐ ആണെന്ന് ബുദ്ധിയുള്ളവര്‍ക്ക് മനസിലാകും’; തുറന്നടിച്ച് രേണു

    Spread the love

    Spread the loveസോഷ്യല്‍ മീഡിയയുടെ നിരന്തരമായ ആക്രമണം നേരിടേണ്ടി വരുന്ന സ്ത്രീയാണ് രേണു സുധി. ഈയ്യടുത്താണ് തനിക്ക് കാന്‍സര്‍ ആണെന്ന് രേണു വെളിപ്പെടുത്തുന്നത്. എന്നിട്ടും സോഷ്യല്‍ മീഡിയയിലെ ആക്രമണങ്ങള്‍ക്ക് പഞ്ഞമില്ല. കഴിഞ്ഞ ദിവസം നടി സീമ ജി നായര്‍ രേണുവിനെ കാണാന്‍…

    Leave a Reply

    Your email address will not be published. Required fields are marked *