പൊലീസ് ഉദ്യോഗസ്ഥന്റെ ഫോണ്‍ പിടിച്ചുവാങ്ങി റോഡിലെറിഞ്ഞ് പൊട്ടിച്ചു; യുവാവ് അറസ്റ്റില്‍

Spread the love

കോഴിക്കോട്: ഹൈവേ പട്രോളിങ് ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥന്റെ ഫോണ്‍ തട്ടിപ്പറിച്ച് നശിപ്പിച്ചെന്ന പരാതിയില്‍ യുവാവിനെ അറസ്റ്റ് ചെയ്തത് താമരശ്ശേരി പൊലീസ്. ബാലുശ്ശേരി പൊലീസ് സ്റ്റേഷനിലെ ഹോം ഗാര്‍ഡ് പി ദിനേഷ്, ഹൈവേ പൊലീസിലെ സീനിയര്‍ സിപിഒ സനോജ് കുമാര്‍ എന്നിവരുടെ പരാതിയിലാണ് നടപടി. താമരശ്ശേരി തച്ചംപൊയില്‍ സ്വദേശി ഷാഹിദ് അലിയാണ് അറസ്റ്റിലായത്.

 

ചീനിമുക്ക് ഭാഗത്ത് വെച്ചാണ് സംഭവം. വാഹനം നിര്‍ത്തി ഡ്രൈവര്‍ ഫോണില്‍ സംസാരിക്കവെ ഇയാള്‍ അസഭ്യം പറയുകയും വാഹനത്തിന്റെ പിന്‍ സീറ്റില്‍ ഇരുന്ന ദിനേഷിന്റെ 25,000 രൂപ വില വരുന്ന മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങി റോഡിലെറിഞ്ഞ് പൊട്ടിക്കുകയുമായിരുന്നു.

 

മോട്ടോര്‍ സൈക്കിളില്‍ യാത്ര ചെയ്യുകയായിരുന്ന പ്രതിയുടെ ഫോട്ടോ മൊബൈല്‍ ഫോണില്‍ പകര്‍ത്തി എന്നാരോപിച്ചാണ് ഇയാള്‍ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചത്.

 

 

  • Related Posts

    പ്രിയദര്‍ശിനിയില്‍ സൗജന്യ യാത്ര മാത്രമല്ല, വനിതകള്‍ക്കായി പലിശരഹിത വായ്പ പദ്ധതിയും; പ്രഖ്യാപനം വ്യാഴാഴ്ച

    Spread the love

    Spread the loveകൊച്ചി: സംസ്ഥാനത്ത് വനിതകള്‍ക്കായി മറ്റൊരു പദ്ധതി അവതരിപ്പിക്കാന്‍ സര്‍ക്കാര്‍. പ്രിയദര്‍ശിനി വായ്പ എന്ന പേരില്‍ വനിതകള്‍ക്കായി പലിശരഹിത വായ്പ പദ്ധതി അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. മന്ത്രി കെഎ തുളസി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. വ്യാഴാഴ്ച കൊച്ചിയില്‍ വെച്ച്…

    ഉൾവനത്തിലെ വെള്ളച്ചാട്ടത്തിന്റെ റീൽസ് കണ്ട് സഞ്ചാരികളുടെ ഒഴുക്ക്; വ്ലോഗർക്കെതിരെ കേസെടുത്ത് വനംവകുപ്പ്

    Spread the love

    Spread the loveനിലമ്പൂർ ∙ വനത്തിൽ അതിക്രമിച്ചു കടന്ന് റീൽസ് ചിത്രീകരിച്ച വ്ലോഗർക്കും സംഘത്തിനുമെതിരെ കേസെടുത്തു. മലപ്പുറം പല്ലൂർ വളപ്പിൽ ജാസി ആഷിക്, സഹായികളായ പാലക്കാട് ചക്കിലി കടവത്ത് ആഷിക്, മാങ്ങോടൻ ഉമ്മുൽ ഹൈറ, അരീക്കോട് തെക്കെത്തൊടി കെ.ടി.ഷബാബ് എന്നിവർക്കെതിരെയാണ് വനംവകുപ്പ്…

    Leave a Reply

    Your email address will not be published. Required fields are marked *