മയക്കുമരുന്നുമായി ബോഡി ബില്‍ഡര്‍ പിടിയില്‍; കണ്ടെടുത്തത് 391 ഗ്രാം എംഡിഎംഎ

Spread the love

കൊച്ചി: മയക്കുമരുന്നുമായി കൊച്ചിയില്‍ ബോഡി ബില്‍ഡര്‍ പിടിയിലായി. എറണാകുളം എടത്തല സ്വദേശി മുഹമ്മദ് സാദിഖ് ആണ് പിടിയിലായത്. 391 ഗ്രാം എംഡിഎംഎ ഇയാളില്‍ നിന്നും പൊലീസ് പിടിച്ചെടുത്തു.

 

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ബോഡി ബില്‍ഡര്‍ കുടുങ്ങിയത്. ഡാന്‍സാഫ് സംഘത്തിന് നേരത്തെ തന്നെ ഇയാളെപ്പറ്റി ചില സൂചനകള്‍ ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്നു.

 

കഴിഞ്ഞദിവസം ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ബോഡി ബില്‍ഡറുടെ പക്കല്‍ നിന്നും ഇത്രയധികം എംഡിഎംഎ പിടികൂടിയത്. ഇയാളുടെ അക്കൗണ്ടില്‍ നിന്നും കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 10 ലക്ഷം രൂപയുടെ ഇടപാടുകള്‍ നടന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

 

അത് ലഹരി ഇടപാടുമായി ബന്ധപ്പെട്ടതാണെന്നാണ് പൊലീസിന്റെ നിഗമനം. ലഹരി ഇടപാടുകാരനായ കെവിന്റെ സുഹൃത്താണ് ഇയാളെന്നും, കൊച്ചിയിലെ ലഹരിപ്പാര്‍ട്ടികളില്‍ മുഹമ്മദ് സാദിഖിന്റെ സാന്നിധ്യം ഉള്ളതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാളുടെ കൂട്ടാളികളെപ്പറ്റിയും വിശദമായ അന്വേഷണം നടത്തിവരികയാണ്.

 

 

  • Related Posts

    ബ്രെത്തലൈസർ പരിശോധനയ്‌ക്കിടെ കെഎസ്ഇബി ലൈൻമാൻ പൊലീസിനെ ആക്രമിച്ചു

    Spread the love

    Spread the loveകോട്ടയം ∙ ബ്രെത്തലൈസർ ഉപയോഗിച്ചുള്ള വാഹന പരിശോധനയ്‌ക്കിടെ കെഎസ്ഇബി ലൈൻമാൻ പൊലീസിനെ ആക്രമിച്ചു. പരുക്കേറ്റ എസ്ഐയും സിവിൽ പൊലീസ് ഓഫിസറും ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. കൺട്രോൾ റൂം എസ്ഐ സലിംകുമാർ, വെസ്റ്റ് സ്റ്റേഷനിലെ സിപിഒ ജിജോ…

    SBI ജപ്തി ചെയ്ത വീട് ലേലത്തിൽ വിളിച്ചെടുത്തത് ആന്‍റോയുടെ ഭാര്യാമാതാവ്, ഉടമസ്ഥാവകാശ രേഖകളിലും അടിമുടി പൊരുത്തക്കേടുകൾ

    Spread the love

    Spread the loveകൽപ്പറ്റ: വയനാട് മൂങ്ങനാനിയിൽ മാളികയിൽ നിന്ന് വൻതോതിൽ വിദേശമദ്യം പിടികൂടിയ സംഭവത്തിൽ റിപ്പോർട്ടർ ചാനൽ എംഡി ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷയെ പൂർണമായി പ്രതിരോധിക്കാൻ നിർണായക തെളിവുകളുമായി എക്സൈസ്. കഴിഞ്ഞ ദിവസം മെസ്സി തട്ടിപ്പുമായി ബന്ധപ്പെട്ട റെയ്ഡിനിടെയാണ് അപ്രതീക്ഷിതമായി കൂറ്റൻ…

    Leave a Reply

    Your email address will not be published. Required fields are marked *