വയനാട് ജില്ലയിലെ ക്വാറികൾ – വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ നിരോധനം പിൻവലിച്ചു

Spread the love

കൽപറ്റ:കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയിൽ ജൂലൈ 18 വരെ ഗ്രീൻ അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിലെ ക്വാറികൾ, വിനോദ സഞ്ചാര-സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങൾ, ട്രക്കിങ് ഹോംസ്റ്റേ, റിസോർട്ടുകൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ച് ജില്ലാ കലക്ടർ ഡി.ആർ മേഘശ്രീ ഉത്തരവിട്ടു.

 

എടക്കൽ ടൂറിസം കേന്ദ്രം, മുനീശ്വരം കുന്ന്, കുറുവ ദ്വീപ് തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളിലെ നിയന്ത്രണങ്ങൾ പിൻവലിച്ചു. മേപ്പാടി ഗ്രാമപഞ്ചായത്തിലെ 8, 9, 10, 11, 12, 13 വാർഡുകളിൽ

വിനോദ സഞ്ചാരത്തിന്റെ ഭാഗമായുള്ള ട്രക്കിങ്, റിസോർട്ടുകൾ, ഹോംസ്റ്റേകൾ, സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണവും യന്ത്ര സഹായത്തോടെ മണ്ണ് നീക്കത്തിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും തുടരും. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ ദുരന്ത നിവാരണ നിയമം 2005 സെക്ഷൻ 51, 55 പ്രകാരം ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

  • Related Posts

    കല്പറ്റയിൽ നിർമ്മാണത്തിലിരുന്ന മതിൽ ഇടിഞ്ഞുവീണു: രണ്ടുപേർ മണ്ണിനടിയിൽ കുടുങ്ങി; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

    Spread the love

    Spread the love    കല്പറ്റ: കല്പറ്റ എസ്‌പി (SP) ഓഫീസിന് സമീപം നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്നതിനിടെ വൻ അപകടം. കെട്ടിടത്തിന്റെ പണി പുരോഗമിക്കുന്നതിനിടെ സംരക്ഷണ മതിൽ തകർന്നുവീണ് രണ്ട് തൊഴിലാളികൾ മണ്ണിനടിയിൽ കുടുങ്ങി.   സംഭവം നടന്നയുടൻ കല്പറ്റയിൽ നിന്നുള്ള ഫയർഫോഴ്‌സ്…

    35 മിനിറ്റിൽ ബത്തേരിയിൽ നിന്ന് കോഴിക്കോട്ട്; പ്രതീക്ഷ നൽകി ഇ. ശ്രീധരന്റെ അതിവേഗ റെയിൽവേ പദ്ധതി

    Spread the love

    Spread the loveബത്തേരി ∙ നി‍ർദ്ദിഷ്ട തിരുവനന്തപുരം–കണ്ണൂർ അതിവേഗ റെയിൽപാതയുമായി ബന്ധിപ്പിച്ച് കോഴിക്കോട്– ബത്തേരി ഉപപാത യാഥാർഥ്യമാക്കിയാലുണ്ടാകാവുന്ന നേട്ടങ്ങളും മികവും വിവരിച്ച് മെട്രോമാൻ ഇ. ശ്രീധരൻ. നഗരസഭയും നാഷനൽ ഹൈവേ ആൻഡ് റെയിൽവേ ആക്‌ഷൻ കമ്മിറ്റിയും ചേർന്നു നൽകിയ സ്വീകര‌ണത്തിൽ പ്രസംഗിക്കുകയായിരുന്നു…

    Leave a Reply

    Your email address will not be published. Required fields are marked *