ലോറിയിൽ എം ഡി എം എ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച യുവാക്കൾ പിടിയിൽ

Spread the love

 

എം.ഡി.എം.എ ലോറിയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച യുവാക്കൾ പിടിയിൽ. വയനാട് നായ്ക്കട്ടി സ്വദേശികളായ തേർവയൽ വീട്ടിൽ, സഫ്നാസ്(37), നിരപ്പം,, മതിലകത്ത് വീട്ടിൽ, അബ്ദുൾ റഷീദ് (33) എന്നിവരെയാണ് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും ചേർന്ന് പിടികൂടിയത്. 23.983 ഗ്രാം എം.ഡി.എം.എയാണ് കണ്ടെടുത്തത്

മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് ഇവർ പിടിയിലാകുന്നത്. കർണാടക ഭാഗത്തുനിന്നും വരുകയായിരുന്ന കെ എ 34 ബി, 0952 നമ്പർ ലോറി തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് ലഹരി കണ്ടെത്തിയത്. സഫ്നാസിന്റെ അരയിൽ സിഗരറ്റ് പാക്കറ്റിനകത്ത് പോളിത്തീൻ സിപ് ലോക്ക് കവറിൽ സൂക്ഷിച്ച നിലയിലാണ് 23.983 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തത്. പോലീസ് ഇവരെ കൂടുതൽ ചോദ്യം ചെയ്ത് തുടർനടപടികൾ സ്വീകരിച്ചു വരുകയാണ്.

ബത്തേരി സ്റ്റേഷൻ ഇൻസ്പെക്ടർ എസ്. എച്ച്. ഓ ശ്രീകാന്ത് എസ്. നായരുടെ നിർദ്ദേശപ്രകാരം സബ് ഇൻസ്പെക്ടർമാരായ കെ. ശ്രീതു, യദു ഗോപാൽ, എഎസ്ഐ മാരായ അശോകൻ, ശ്യാം ലാൽ, സന്തോഷ്‌, എസ്.സി.പി.ഓ ദിവാകരൻ എന്നിവരാണ് പരിശോധന നടത്തിയത്.

  • Related Posts

    ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

    Spread the love

    Spread the loveകല്‍പ്പറ്റ: അനധികൃതമായി വീട്ടില്‍ മദ്യം സൂക്ഷിച്ച കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍. ബത്തേരി മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. അബ്കാരി കേസില്‍ 14 ദിവസത്തേക്കാണ് ആന്റോ അഗസ്റ്റിനെ റിമാന്‍ഡ് ചെയ്തത്. ആന്റോ അഗസ്റ്റിനെ മാനന്തവാടി ജില്ലാ…

    എം.ഡി.എം.എ യുമായി കോഴിക്കോട് സ്വദേശിയായ യുവാവ് പിടിയിൽ 

    Spread the love

    Spread the loveബത്തേരി : കോഴിക്കോട്, താമരശ്ശേരി, രാരോത്ത്, അക്കരപ്പറമ്പിൽ വീട്ടിൽ ഷാബീർ ഷാൻ(23) നെയാണ് ബത്തേരി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. 16.09.2026 വൈകുന്നേരം മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനക്കിടെ കർണാടക ഭാഗത്തു നിന്നും…

    Leave a Reply

    Your email address will not be published. Required fields are marked *