പുള്ളിമാനെ വേട്ടയാടി കൊന്ന കേസിൽ ഒളിവിലായിരുന്ന പ്രതി കീഴടങ്ങി

Spread the love

പുള്ളിമാനിനെ വേട്ടയാടി കൊന്നതിന് ബത്തേരി ഇരുളം ഫോറസ്ററ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത OR4/25 നമ്പർ കേസിലെ പ്രതി അരുൺ കുമാർ വി. എസ്.വയസ് 39, വല്ലനാട് വീട്, ചൂതുപാറ ചെതലത്ത് റെയിഞ്ച് ഫോറസ്ററ് ഓഫീസർ എം കെ രാജീവ് കുമാർ മുമ്പാകെ കീഴടങ്ങി.23-07 2025 ന് വാകേരീ മണ്ണുണ്ടി വനത്തിൽ വെച്ച് പുള്ളി മാനിനെ വേട്ടയാടിയ കേസിൽ രണ്ടാം പ്രതി ആയ അരുൺ കുമാർ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. ഈ കേസിൽ സംഭവ ദിവസം പ്രദീപൻ, വാകേരി എന്നയാളെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ പിടികൂടിയരുന്നു. പ്രതി സൗത്ത് വയനാട് ഡി. എഫ്. ഒ. ആഷിക്ക് അലി മുമ്പാകെ നൽകിയ കുറ്റസമ്മത മൊഴിയെ തുടർന്ന് ഇരുളും ഫോറസ്റ്റ് സ്റ്റേഷൻ റേഞ്ച് ഫോറസ്റ്റ് ഓഫീസർ ഗ്രേ ഡ് കെ പി അബ്ദുൽഗഫൂറിന്റെ നേതൃത്വത്തിൽ സംഭവസ്ഥലത്ത് എത്തിച്ചു തെളിവെടുപ്പ് നടത്തി ബത്തേരി ജുഡീഷൻ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട് കോടതി 2 മുമ്പാകെ ഹാജരാക്കി. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

  • Related Posts

    ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

    Spread the love

    Spread the loveകല്‍പ്പറ്റ: അനധികൃതമായി വീട്ടില്‍ മദ്യം സൂക്ഷിച്ച കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍. ബത്തേരി മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. അബ്കാരി കേസില്‍ 14 ദിവസത്തേക്കാണ് ആന്റോ അഗസ്റ്റിനെ റിമാന്‍ഡ് ചെയ്തത്. ആന്റോ അഗസ്റ്റിനെ മാനന്തവാടി ജില്ലാ…

    എം.ഡി.എം.എ യുമായി കോഴിക്കോട് സ്വദേശിയായ യുവാവ് പിടിയിൽ 

    Spread the love

    Spread the loveബത്തേരി : കോഴിക്കോട്, താമരശ്ശേരി, രാരോത്ത്, അക്കരപ്പറമ്പിൽ വീട്ടിൽ ഷാബീർ ഷാൻ(23) നെയാണ് ബത്തേരി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. 16.09.2026 വൈകുന്നേരം മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനക്കിടെ കർണാടക ഭാഗത്തു നിന്നും…

    Leave a Reply

    Your email address will not be published. Required fields are marked *