ഡാഷ് ബോർഡിൽ ലഹരി; കടത്താൻ യുവതികൾ; മൂന്നു ജില്ലകളിൽ മൊത്തവിതരണം: മാഫിയ പിടിയിൽ

Spread the love

കോഴിക്കോട് ∙ 51.432 ഗ്രാം എംഡിഎംഎയും എട്ടര ലക്ഷം രൂപയുമായി ലഹരിമരുന്നു റാക്കറ്റിലെ മൂന്നു പേർ പിടിയിൽ. കഴിഞ്ഞ ദിവസം രാത്രി പേരാമ്പ്ര വാല്യക്കോട്ടു വച്ചാണ് മുഹമ്മദ് തസ്നീം (34), സിറാജ് (42), മുഹമ്മദ് യാസീൻ (24) എന്നിവരെ ‘ഓപ്പറേഷൻ തൂഫാന്റെ’ ഭാഗമായി നടത്തിയ പരിശോധനയിൽ ഡാൻസാഫ് സംഘം അറസ്റ്റ് ചെയ്തത്. ഇവർ സഞ്ചരിച്ച കർണാടക റജിസ്ട്രേഷൻ കാറും പിടിച്ചെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പുലർച്ചെ വാല്യക്കോട് – മുളിയങ്ങൽ റോഡിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ സഞ്ചരിച്ച കാറിന്റെ ഡാഷ്ബോർഡിൽനിന്ന് ലഹരിമരുന്നു കണ്ടെത്തിയത്. ലഹരി വിൽപന വഴി ലഭിച്ച എട്ടര ലക്ഷം രൂപയും പിടിച്ചെടുത്തു.

 

കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിൽ ലഹരിമരുന്നിന്റെ മൊത്തവിതരണക്കാരാണ് ഇവരെന്നു പൊലീസ് പറഞ്ഞു. മാസങ്ങളായി ഇവരെ ഡാൻസാഫ് നിരീക്ഷിക്കുന്നുണ്ടായിരുന്നു. വിദേശത്തായിരുന്ന തസ്നീം സാമ്പത്തിക പ്രതിസന്ധി മൂലമാണ് ലഹരി വിൽപനയിലേക്കിറങ്ങിയത്. യുവതികളെയും ചെറുപ്പക്കാരെയും ഉപയോഗിച്ചായിരുന്നു ലഹരിക്കടത്ത്. അതിനായി വ്യാപക ശൃംഖലയും ഉണ്ടാക്കിയിരുന്നു. ആഡംബര കാറുകൾ വാടകയ്‌ക്കെടുത്താണ് ഇതിന് ഉപയോഗിച്ചിരുന്നത്.

  • Related Posts

    കാറിന്റെ വിൻഡോയിൽ ഇരുന്ന് ശരീരം പുറത്തേക്കിട്ടു; 5 യുവാക്കളുടെ അപകടയാത്ര

    Spread the love

    Spread the loveതിരുവനന്തപുരം∙ റോഡില്‍ ജീവനെടുക്കുന്ന ദുരന്തങ്ങള്‍ തുടര്‍ക്കഥയാകുമ്പോഴും അപകടയാത്ര തുടര്‍ന്ന് യുവാക്കള്‍. വര്‍ക്കല മൈതാനം ക്ഷേത്രം റോഡില്‍ കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. ഓടിക്കൊണ്ടിരുന്ന കാറിന്റെ വിന്‍ഡോയില്‍ ഇരുന്ന് ശരീരം പുറത്തിട്ടാണു അഞ്ചു യുവാക്കള്‍ യാത്ര നടത്തിയത്.   അപകടകരമായ…

    രണ്ടര മാസമുള്ള കുഞ്ഞിന് രണ്ടാമതും ശസ്ത്രക്രിയ; പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സാ പിഴവെന്ന് ആരോപണം

    Spread the love

    Spread the loveകണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളജില്‍ രണ്ടര മാസം പ്രായമുള്ള കുഞ്ഞിന് ശസ്ത്രക്രിയ നടത്തിയതില്‍ ഗുരുതരമായ ചികിത്സാ പിഴവ് സംഭവിച്ചതായി കുടുംബത്തിന്റെ പരാതി. ആദ്യ ശസ്ത്രക്രിയ അപൂര്‍ണമായി നിര്‍ത്തിയതിനെ തുടര്‍ന്ന് പത്ത് ദിവസത്തിനിടെ കുഞ്ഞിനെ രണ്ടാമതൊരു അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കേണ്ടി…

    Leave a Reply

    Your email address will not be published. Required fields are marked *