‘കുട്ടികൾക്ക് മാത്രം മതിയോ? സർക്കാർ ജീവനക്കാർക്ക് കളി കാണണ്ടേ’: അവധി പ്രഖ്യാപനത്തിന് പിന്നാലെ ‘കമന്റടി’

Spread the love

കോട്ടയം∙ കുട്ടികൾ എന്തെങ്കിലും ആഗ്രഹം പറഞ്ഞാൽ പറ്റുന്നതാണെങ്കിൽ സാധിച്ചു കൊടുക്കണം സാറേ!. ഫുട്ബോൾ ഫൈനൽ പ്രമാണിച്ച് തിങ്കളാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയ സർക്കാർ തീരുമാനത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഫെയ്സ്ബുക് പേജിൽ വന്ന ഒരു കമന്റാണിത്. കുട്ടികൾക്ക് ഫുട്ബാൾ മത്സരം കാണാൻ അവധി നൽകിയതിനെ അനുകൂലിക്കുന്ന കമന്റുകളാണ് അധികവും. അവധി ചോദിച്ചത് കുട്ടികളാണെങ്കിലും തീരുമാനം വന്ന ശേഷം കമന്റ് ബോക്സ് മുതിർന്നവർ കയ്യടക്കിയിരിക്കുകയാണ്.

 

“കുട്ടികൾ ഫുട്ബോൾ കണ്ട് ഉറങ്ങട്ടെ, ലോകം ഒരുമിച്ച് ഫുട്ബോൾ ആഘോഷിക്കുന്ന ഈ രാത്രി കുഞ്ഞു മനസ്സുകൾക്ക് മറക്കാനാവാത്ത ഓർമകളാകട്ടെ”. ഇങ്ങനെയുള്ള കാവ്യാത്മകമായ കമന്റുകളും മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക് പേജിലുണ്ട്. അതേസമയം സർക്കാർ ജീവനക്കാർക്ക് കളി കാണണ്ടേ അവർക്കും കൊടുക്കണ്ടേ അവധി! എന്ന് ചോദിച്ചയാൾ തീർച്ചയായും ഒരു സർക്കാർ ജീവനക്കാരനായിരിക്കണം. “നമ്മുടെ മുഖ്യമന്ത്രി പൊളിയല്ലേ” എന്ന കുഞ്ഞു കമന്റുകളും ഒട്ടേറെ.

 

തിങ്കൾ അവധി നൽകിയിട്ട് ശനിയാഴ്ച ക്ലാസ് വച്ച് അധ്യാപകരെ ബുദ്ധിമുട്ടിക്കണം എന്ന നീരസം പങ്കുവച്ചയാളും പവർക്കട്ടിനു കൂടി അവധി കൊടുക്കണം എന്ന് സർക്കാരിനെ ഓർമിപ്പിക്കുന്ന കമന്റുകളും ഇക്കൂട്ടത്തിലുണ്ട്. എന്നാലും കുട്ടനാട്ടിലെ വള്ളം കളിക്ക് അവധി നൽകിയില്ലല്ലോ എന്ന വിഷമം കമന്റ് ബോക്സിൽ കുത്തിപ്പൊക്കിയ വിമർശകരുമുണ്ട്.

  • Related Posts

    വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ചു, സ്വകാര്യ ചിത്രങ്ങൾ ഫോണിൽ പകർത്തി; യുവാവ് പിടിയിൽ

    Spread the love

    Spread the loveകൊല്ലം ∙ രണ്ട് പോക്സോ കേസ് ഉൾപ്പെടെ അഞ്ചോളം കേസുകളിലെ പ്രതിയായ യുവാവ് വീണ്ടും പോക്സോ കേസിൽ പിടിയിൽ. പള്ളിത്തോട്ടം ഗലീലിയോ നഗറിൽ ഫിജോയ് ആണ് പിടിയിലായത്. 16 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. വിവാഹ വാഗ്ദാനം നൽകി…

    യൂട്യൂബർ ഹെലൻ ഓഫ് സ്പാർട്ട അറസ്റ്റിൽ

    Spread the love

    Spread the loveതൃശ്ശൂർ: സോഷ്യൽ മീഡിയയിലൂടെ ട്രാൻസ്‌ജെൻഡറെ ലൈംഗികമായി അധിക്ഷേപിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്ത കേസിൽ പ്രമുഖ യൂട്യൂബറും ഇൻഫ്ലുവൻസറുമായ ‘ഹെലൻ ഓഫ് സ്പാർട്ട’ എന്ന ധന്യ ഹർഷിദിനെ തൃശ്ശൂർ സിറ്റി സൈബർ പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ഇവരെ ജാമ്യത്തിൽ വിട്ടയച്ചു.…

    Leave a Reply

    Your email address will not be published. Required fields are marked *