ഉറക്കഗുളികകളും വിഷാദത്തിനുള്ള മരുന്നുകളും കാണാനില്ല; മെഡിക്കൽ കോളജിൽ മോഷണം

Spread the love

തിരുവനന്തപുരം ∙ മെഡിക്കൽ കോളജ് ആശുപത്രി വാർഡിൽനിന്ന് നർകോട്ടിക് വിഭാഗത്തിൽപെടുന്ന മരുന്നുകൾ മോഷണംപോയി. ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. 14ാം വാർഡിലായിരുന്നു മോഷണം. ആശുപത്രി അധികൃതർ മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകി. മോഷ്ടിച്ച മരുന്നുകളുടെ അളവ് ലഭ്യമായിട്ടില്ല. വാർഡിൽ നഴ്സുമാർ മരുന്ന് വിതരണം ചെയ്യുന്നതിനിടെയാണു മോഷണം. ഫാർമസിയിൽനിന്ന് എത്തിച്ച മരുന്നുകളാണു കവർന്നത്.

 

ഉറക്കഗുളികകളും വിഷാദത്തിനും ഉത്കണ്ഠയ്ക്കും കഴിക്കുന്ന മരുന്നുകളും നഷ്ടമായവയിൽപെടുന്നു. ഡബിൾ ലോക്കറിൽ വയ്ക്കേണ്ട, അതീവ സുരക്ഷയിൽ സൂക്ഷിക്കേണ്ട മരുന്നുകളാണ് മോഷണം പോയതെന്നാണ് വിവരം. നർകോട്ടിക് വിഭാഗത്തിൽപെടുന്നവയായതിനാൽ ഇതുപയോഗിച്ചാൽ ഗുരുതര പ്രത്യാഘാതമുണ്ടാകും. ആശുപത്രി സെക്യൂരിറ്റി ഓഫിസറുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ആരോഗ്യവകുപ്പും സംഭവത്തിൽ ഇടപെട്ടിട്ടുണ്ട്.

 

മോഷ്ടാവിനെക്കുറിച്ച് പ്രാഥമിക സൂചനകൾ ലഭിച്ചതായാണ് വിവരം. ആശുപത്രി വാർഡിൽ വിതരണത്തിനെത്തിച്ച മരുന്നുകൾ മോഷണംപോയ സംഭവം സുരക്ഷാ വീഴ്ചയാണെന്നാണ് പ്രാഥമിക വിലയിരുത്തൽ.

  • Related Posts

    വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ചു, സ്വകാര്യ ചിത്രങ്ങൾ ഫോണിൽ പകർത്തി; യുവാവ് പിടിയിൽ

    Spread the love

    Spread the loveകൊല്ലം ∙ രണ്ട് പോക്സോ കേസ് ഉൾപ്പെടെ അഞ്ചോളം കേസുകളിലെ പ്രതിയായ യുവാവ് വീണ്ടും പോക്സോ കേസിൽ പിടിയിൽ. പള്ളിത്തോട്ടം ഗലീലിയോ നഗറിൽ ഫിജോയ് ആണ് പിടിയിലായത്. 16 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. വിവാഹ വാഗ്ദാനം നൽകി…

    യൂട്യൂബർ ഹെലൻ ഓഫ് സ്പാർട്ട അറസ്റ്റിൽ

    Spread the love

    Spread the loveതൃശ്ശൂർ: സോഷ്യൽ മീഡിയയിലൂടെ ട്രാൻസ്‌ജെൻഡറെ ലൈംഗികമായി അധിക്ഷേപിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്ത കേസിൽ പ്രമുഖ യൂട്യൂബറും ഇൻഫ്ലുവൻസറുമായ ‘ഹെലൻ ഓഫ് സ്പാർട്ട’ എന്ന ധന്യ ഹർഷിദിനെ തൃശ്ശൂർ സിറ്റി സൈബർ പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ഇവരെ ജാമ്യത്തിൽ വിട്ടയച്ചു.…

    Leave a Reply

    Your email address will not be published. Required fields are marked *