പുനരധിവാസ ടൗൺഷിപ്പിനായി കുന്നുകൂട്ടിയ മണ്ണ് ഭീഷണിയായി; കൽപ്പറ്റയിൽ അഞ്ച് കുടുംബങ്ങൾക്ക് ഒഴിഞ്ഞുപോകാൻ നോട്ടീസ്

Spread the love

 

കൽപ്പറ്റ: മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി കൽപ്പറ്റ എസ്റ്റേറ്റിൽ നിർമിക്കുന്ന പുനരധിവാസ ടൗൺഷിപ്പിനായി കുന്നുകൂട്ടിയ മണ്ണ് സമീപവാസികൾക്ക് ഭീഷണിയായതിനെ തുടർന്ന് അഞ്ച് കുടുംബങ്ങളോട് വീട് ഒഴിയാൻ റവന്യൂ വകുപ്പ് നിർദേശിച്ചു. അപകടസാധ്യത വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് പുൽപ്പാറയിലെ കുടുംബങ്ങൾക്ക് വില്ലേജ് ഓഫീസർ നോട്ടീസ് നൽകിയത്.

വർഷങ്ങളായി ഇവിടെ താമസിക്കുന്ന കുടുംബങ്ങളുടെ വീടുകൾക്ക് തൊട്ടുമുകളിലായാണ് വൻതോതിൽ മണ്ണ് നിക്ഷേപിച്ചിരിക്കുന്നത്. വീടുകളിലേക്കുള്ള റോഡിന്റെ ഭാഗങ്ങൾ ഇതിനകം ഇടിഞ്ഞുതാഴ്ന്നിട്ടുണ്ട്. ടൗൺഷിപ്പിൽ നിർമാണം പൂർത്തിയായെങ്കിലും ഇതുവരെ ഗുണഭോക്താക്കൾക്ക് കൈമാറാത്ത ചില വീടുകൾക്കും അപകടസാധ്യതയുണ്ടെന്ന ആശങ്കയും പ്രദേശവാസികൾ ഉയർത്തുന്നു.

“ഇവിടെ ഉരുൾപൊട്ടൽ ഭീഷണിയുണ്ടെന്ന് കാണിച്ച് വില്ലേജ് ഓഫീസിൽ നിന്ന് നോട്ടീസ് ലഭിച്ചു. ജനിച്ചുവളർന്ന വീടും നാടും വിട്ട് പെട്ടെന്ന് പോകാൻ പറയുന്നത് പ്രായോഗികമല്ല. ടൗൺഷിപ്പ് പ്രഖ്യാപിച്ചപ്പോൾ ഞങ്ങളും സന്തോഷത്തോടെയാണ് സ്വീകരിച്ചത്. ഒരാഴ്ചയായി നോട്ടീസ് ലഭിച്ചിട്ടും ഇതുവരെ ആരും ഞങ്ങളുടെ പ്രശ്നങ്ങൾ അന്വേഷിക്കാൻ എത്തിയിട്ടില്ല. ഭാവിയിൽ എന്തെങ്കിലും സംഭവിച്ചാൽ നേരത്തേ ഒഴിഞ്ഞുപോകാൻ പറഞ്ഞിരുന്നുവെന്ന് പറയാൻ വേണ്ടിയുള്ള നടപടിയായാണ് ഇത് തോന്നുന്നത്,” പ്രദേശവാസിയായ ജാബിർ പറഞ്ഞു.

ടൗൺഷിപ്പ് പ്രദേശത്ത് നിക്ഷേപിച്ച മണ്ണ് വിദഗ്ധസംഘം നേരത്തെ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അഞ്ച് കുടുംബങ്ങളോട് ഒഴിഞ്ഞുപോകാൻ നിർദേശിച്ചത്. സുരക്ഷ കണക്കിലെടുത്ത് മാറിത്താമസിക്കാൻ തയ്യാറാണെങ്കിലും, ആദ്യം സർക്കാർ അനുയോജ്യമായ താമസസൗകര്യം ഒരുക്കണമെന്ന് കുടുംബങ്ങൾ ആവശ്യപ്പെടുന്നു.

“അഞ്ചോളം വീടുകൾക്കാണ് നോട്ടീസ് നൽകിയിരിക്കുന്നത്. കുട്ടികളും പ്രായമായവരുമുള്ള കുടുംബങ്ങളാണ് ഇവ. വാടകയ്ക്ക് 6,000 രൂപ നൽകാമെന്നാണ് പറയുന്നത്. എന്നാൽ ഈ പ്രദേശത്ത് ആ തുകയ്ക്ക് വീട് ലഭിക്കില്ല,” പ്രദേശവാസിയായ ശോഭ പറഞ്ഞു.

ഭീഷണി ഉടൻ ഒഴിവാക്കാനും ബാധിത കുടുംബങ്ങളുടെ പുനരധിവാസം ഉറപ്പാക്കാനും സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

  • Related Posts

    വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ചു, സ്വകാര്യ ചിത്രങ്ങൾ ഫോണിൽ പകർത്തി; യുവാവ് പിടിയിൽ

    Spread the love

    Spread the loveകൊല്ലം ∙ രണ്ട് പോക്സോ കേസ് ഉൾപ്പെടെ അഞ്ചോളം കേസുകളിലെ പ്രതിയായ യുവാവ് വീണ്ടും പോക്സോ കേസിൽ പിടിയിൽ. പള്ളിത്തോട്ടം ഗലീലിയോ നഗറിൽ ഫിജോയ് ആണ് പിടിയിലായത്. 16 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. വിവാഹ വാഗ്ദാനം നൽകി…

    യൂട്യൂബർ ഹെലൻ ഓഫ് സ്പാർട്ട അറസ്റ്റിൽ

    Spread the love

    Spread the loveതൃശ്ശൂർ: സോഷ്യൽ മീഡിയയിലൂടെ ട്രാൻസ്‌ജെൻഡറെ ലൈംഗികമായി അധിക്ഷേപിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്ത കേസിൽ പ്രമുഖ യൂട്യൂബറും ഇൻഫ്ലുവൻസറുമായ ‘ഹെലൻ ഓഫ് സ്പാർട്ട’ എന്ന ധന്യ ഹർഷിദിനെ തൃശ്ശൂർ സിറ്റി സൈബർ പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ഇവരെ ജാമ്യത്തിൽ വിട്ടയച്ചു.…

    Leave a Reply

    Your email address will not be published. Required fields are marked *